/indian-express-malayalam/media/media_files/0q56pVccBgGXW7wqU2yh.jpg)
മത്തങ്ങ വിത്തുകൾ
നടുവേദന പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്. വിട്ടുമാറാത്ത നടുവേദന മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ധാരാളമാണ്. നടുവേദന മാറാൻ ചികിത്സകൾ ലഭ്യമാണെങ്കിലും ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. അതിലൊന്നാണ് മത്തങ്ങ വിത്തുകൾ. നടുവേദന അനുഭവിക്കുന്നവർ ഈ സൂപ്പർ ഫുഡ് കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യുമെന്ന് ഡോ.ജെഫ് വിന്റേൺഹെയ്മർ ഡിസി വ്യക്തമാക്കി.
മത്തങ്ങ വിത്തുകളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് നടുവേദന കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മത്തങ്ങ വിത്തുകൾ കഴിച്ചാലുള്ള ഗുണങ്ങൾ അറിയാം.
മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്
മത്തങ്ങ വിത്തുകൾ മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടമാണ്. പേശികളുടെ പിരിമുറുക്കം ലഘൂകരിക്കാനും നടുവേദന മൂലമുള്ള അസ്വസ്ഥത കുറയ്ക്കാനും സഹായിക്കും.
വീക്കം ചെറുക്കുന്നു
വിട്ടുമാറാത്ത വീക്കം പലപ്പോഴും നടുവേദനയുമായി ബന്ധപ്പെട്ടിരിക്കുന്നു. മത്തങ്ങ വിത്തുകളിൽ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും വേദനയും അസ്വസ്ഥതയും കുറയ്ക്കാനും സഹായിക്കും.
ഒമേഗ-3
ഒമേഗ -3 ഫാറ്റി ആസിഡുകൾ അവയുടെ ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഈ അവശ്യ കൊഴുപ്പുകൾ സന്ധികളുടെ കാഠിന്യവും വീക്കവും കുറയ്ക്കാൻ സഹായിക്കും, ഇത് നടുവേദനയുള്ള വ്യക്തികൾക്ക് ഗുണം ചെയ്യും.
പോഷകങ്ങളുടെ ശക്തികേന്ദ്രം
മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും മത്തങ്ങ വിത്തുകളിൽ നിറഞ്ഞിരിക്കുന്നു. പോഷക സമൃദ്ധമായ ഭക്ഷണക്രമം അസ്ഥികളെ ബലപ്പെടുത്തുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us