scorecardresearch

ശരീരം തണുപ്പിക്കാൻ ഐസ്ക്രീം കഴിച്ചാൽ മതിയാകുമോ?

പുറത്ത് അന്തരീക്ഷ താപനില വർധിക്കുമ്പോൾ ശരീരത്തിൻ്റെ താപനില നിയന്ത്രിച്ചു നിർത്താനാണ് എല്ലാവരും ശ്രമിക്കുക

പുറത്ത് അന്തരീക്ഷ താപനില വർധിക്കുമ്പോൾ ശരീരത്തിൻ്റെ താപനില നിയന്ത്രിച്ചു നിർത്താനാണ് എല്ലാവരും ശ്രമിക്കുക

author-image
Health Desk
New Update
Eating Ice Cream

പുറത്ത് അന്തരീക്ഷ താപനില വർധിക്കുമ്പോൾ ശരീരത്തിൻ്റെ താപനില നിയന്ത്രിച്ചു നിർത്താനാണ് എല്ലാവരും ശ്രമിക്കുക. ചൂട് കുറയ്ക്കാനുള്ള എളുപ്പ മാർഗമായി കാണുന്നത് തണുത്ത പാനീയങ്ങളും, ഐസ്ക്രീമുമാണ്. എന്നാൽ ഇത്തരത്തിൽ തണുപ്പിച്ച വസ്തുക്കൾ, പ്രത്യേകിച്ച് ഐസ്ക്രീം ശരീത്തെ തണുപ്പിക്കാൻ സഹായിക്കുമോ?. വിദഗ്ധർ  ഇത് തികച്ചും മിഥ്യ ധാരണയാണെന്ന് വ്യക്തമാക്കുന്നു. ശരീര താപനില വർധിപ്പിക്കുന്നതല്ലാതെ തണുപ്പിക്കുന്നതിൽ ഇതിന് ഒരു പങ്കുമില്ല

Advertisment

കൂടുതൽ കൊഴുപ്പടങ്ങിയ പാലുൽപ്പന്നങ്ങൾ കൊണ്ടുള്ളവ, പ്രത്യേകിച്ച് ഐസ്ക്രീം പോലെയുള്ളവ കഴിക്കുമ്പോൾ അവയുടെ ദഹനപ്രക്രിയയിലൂടെയും, ഉപാപചയ പ്രവർത്തനത്തിലൂടെയും ചൂടാണ് പുറന്തള്ളപ്പെടുന്നത്.  ഊർജ്ജത്തിൻ്റെ അമിതമായ അളവ് ഇതിന് അവശ്യമാണ്. 

എങ്കിലും ഐസ്ക്രീം കഴിക്കുമ്പോൾ തണുപ്പനുഭവപ്പെടുന്നത് എന്തു കൊണ്ടാകാം എന്നു ചിന്തിച്ചിട്ടുണ്ടോ?.  ''തണുത്ത ഭക്ഷ്യ വസ്തുക്കൾ കഴിക്കുന്ന സമയം വായിലേയും മറ്റും റിസപ്റ്ററുകൾ തലച്ചോറിലേയ്ക്ക് തണുപ്പാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം സൂചനകൾ നൽകുന്നു. ഇത് പ്രതിരോധിക്കാൻ ഉപാപചയ പ്രവർത്തനങ്ങളിലൂടെ ആന്തരികമായി താപനില ഉയർത്താൻ ശ്രമിക്കും'' ഡോ. മഞ്ജുഷ അഗർവാൾ പറയുന്നു.

ശരീരം തണുപ്പിക്കുന്നതിനായാണ് വിയർപ്പ് ഉത്പാദിപ്പിക്കുന്നത്, അതുപോലെ ചൂടാക്കുന്നതിനുള്ള സ്വഭാവിക പ്രക്രിയയാണ് വിറയ്ക്കുന്നത്.  ശാരീരിക പ്രവർത്തനങ്ങൾ, മറ്റ് ഉപാപചയ പ്രവർത്തനങ്ങൾ എന്നിവയാണ് ഇതിനെ സ്വാധീനിക്കുന്നത്. അതിനാൽ ഐസ്ക്രീം കഴിക്കുന്നതു കൊണ്ടു മാത്രം ശരീര താപനില നിയന്ത്രിക്കാൻ സാധിക്കില്ല.

Advertisment

അടുത്ത തവണ ചൂടിൽ നിന്നും രക്ഷനേടാൻ ഐസ്ക്രീം കഴിക്കുമ്പോൾ ഓർത്തോളൂ അത് താൽക്കാലികമായ ഒരു പരിഹാരം മാത്രമാണ്.'' മോര്, നാരങ്ങ വെള്ളം, കരിക്കിൻ വെള്ളം, തുടങ്ങിയവയൊക്കെയാണ് ശരീരം തണുപ്പിക്കാൻ ഉചിതം''  ഡോ. അഗർവാൾ നിർദേശിച്ചു. കൂടാതെ തണ്ണിമത്തൻ, വെള്ളരി, മസ്ക്മെലൺ എന്നിവയും നല്ലതാണ്.

Read More

Health Tips Food Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: