/indian-express-malayalam/media/media_files/4PfeWWmD4MsxVj49Y6Lg.jpg)
Credit: Freepik
തെറ്റായ ജീവിതശൈലി മൂലമുള്ള രോഗങ്ങൾ ഇന്നു വർധിച്ചു വരുന്നുണ്ട്. മോശം ജീവിതശൈലി തിരഞ്ഞെടുപ്പുകൾ അമിതവണ്ണം, സമ്മർദ്ദം, രക്താതിമർദ്ദം, ഹോർമോൺ തകരാറുകൾ എന്നിങ്ങനെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഹോർമോണുകൾ മാനസികാവസ്ഥയെ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്.
ഹോർമോൺ തകരാറുള്ളവരാണെങ്കിൽ അതിന്റെ ശരിയായ കാരണം കണ്ടെത്തി ചികിൽസിക്കേണ്ടത് പ്രധാനമാണ്. ശരീരത്തിലെ ഹോർമോണുകളെ സന്തുലിതമാക്കാൻ ദൈനംദിന ശീലങ്ങളിൽ എന്തൊക്കെയാണ് മാറ്റേണ്ടതെന്ന് നോക്കാം. ഇനി പറയുന്ന 5 ശീലങ്ങൾ ഹോർമോണുകളെ തകരാറിലാക്കുമെന്ന് ഡയറ്റീഷ്യൻ മൻപ്രീത് കൽറ പറഞ്ഞു.
ഭക്ഷണത്തിനുശേഷം മധുരം കഴിക്കുക
ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം മധുരം കഴിക്കുന്ന ശീലമുള്ളവരുണ്ട്. എന്നാൽ, ഇത് ശരീരത്തിന് ദോഷകരമാണെന്ന് അറിയുക. ഭക്ഷണത്തിന് ശേഷം പഞ്ചസാരയോ മധുരപലഹാരങ്ങളോ കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും.
ഉറങ്ങുന്നതിനുമുൻപുള്ള ഫോണിന്റെ ഉപയോഗം
ഉറങ്ങുന്നതിനു മുൻപായി കുറച്ചുനേരം ഫോണിൽ ചെലവഴിക്കുന്ന ശിലം പലർക്കുമുണ്ട്. ഇത് ശരീരത്തിലെ മെലറ്റോണിൻ ഉൽപാദനത്തെ തടസപ്പെടുത്തിയേക്കാം. ഇതിലൂടെ ഉറക്കത്തിന് തടസമുണ്ടാകാം.
വൈകിട്ട് നാലു മണിക്കുശേഷമുള്ള കഫീൻ ഉപഭോഗം
ദിവസവും നിരവധി കപ്പ് ചായയോ കാപ്പിയോ കുടിക്കുന്ന ശീലമുള്ള ഒട്ടേറെ പേരുണ്ട്. ഈ പാനീയങ്ങളിൽ കഫീൻ അടങ്ങിയിട്ടുണ്ട്. വൈകുന്നേരം 4 മണിക്ക് ശേഷം കഫീൻ കഴിക്കുന്നത് ഹോർമോണായ കോർട്ടിസോളിനെ ബാധിക്കുന്നു. ഉറങ്ങുന്നതിന് 10 മണിക്കൂർ മുൻപായി കാപ്പിയോ ചായയോ കുടിക്കുക.
വെറും വയറ്റിൽ കാർബോഹൈഡ്രേറ്റ് കഴിക്കുക
രാവിലെ ആദ്യമോ ഒഴിഞ്ഞ വയറിലോ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ മാറ്റേണ്ട സമയമാണിത്. വെറും വയറ്റിൽ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് ശരീരത്തിൽ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും.
View this post on InstagramA post shared by Dt Manpreet Kalra | Hormone and Gut Health Coach | (@dietitian_manpreet)
പച്ചക്കറികൾ കഴിക്കുന്നത് കുറവ്
പച്ചക്കറികൾ കുറഞ്ഞ ഭക്ഷണക്രമം ഈസ്ട്രജൻ ഡിടോക്സിഫിക്കേഷനിൽ തടസമുണ്ടാക്കും. ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിനെ പുറന്തള്ളാൻ കരളിനെ സഹായിക്കുന്ന ഉപാപചയ പ്രക്രിയയാണ് ഈസ്ട്രജൻ ഡിടോക്സിഫിക്കേഷൻ. ശരീരത്തിലെ ഹോർമോൺ ബാലൻസ് നിലനിർത്താൻ ഈ ഈ പ്രക്രിയ ആവശ്യമാണ്. അതിനാൽ, ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us