/indian-express-malayalam/media/media_files/DHq1RlGleuePrJFbzx2V.jpg)
ചിത്രം: ഫ്രീപിക്
ദിവസവും കുളിക്കുന്നവരാണോ നിങ്ങൾ?. ഈ ശീലം നിർത്തിയാൽ എന്തു സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?. വ്യക്തി ശുചിത്വത്തിലെ ഒരു പ്രധാന ശീലമാണ് കുളി. ശരീരത്തെ അണുവിമുക്തമാക്കുന്നതിനും തണുപ്പിക്കുന്നതിനും, ചർമ്മ സംരക്ഷണത്തിനും ഈ ശീലം തുടർന്നു പോരുന്നു. കുളിക്കാതിരിക്കുക എന്നത് അരോചകമായി തോന്നുന്നവരുണ്ട്.
സ്ഥിരമായി കുളിക്കുന്നവർ അത് നിർത്തിയാൽ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ഡോ. ശ്വേത. എസ് വ്യക്തമാക്കുന്നുണ്ട്. കുളിക്കാതിരിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല എന്നു തോന്നിയേക്കാം. എന്നാൽ നമ്മുടെ ശരീരമെന്നത് പ്രകൃതിദത്തമായ എണ്ണ, മൃദുചർമ്മം, വിയർപ്പ് എന്നിവ ഉൾപ്പെടുന്നതാണ്. ദിവസവും കുളക്കുന്നതിലൂടെ ഇവയുടെ സന്തുലനം സാധ്യമാകുന്നു. കുളിക്കുന്നത് നിർത്തിയാൽ ചർമ്മത്തിൽ ഇവ അടിഞ്ഞു കൂടിക്കൊണ്ടിരിക്കും.
ചർമ്മത്തിലെ എണ്ണ മയം: ചർമ്മത്തിൽ നിന്നും സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണയാണ് സെബം. ഈ എണ്ണയും, വിയർപ്പും അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതിലൂടെ ചർമ്മത്തിലെ ചെറിയ സുഷിരങ്ങൾ അടഞ്ഞു പോകുന്നതിനു കാരണമാകും. അങ്ങനെ മുഖക്കുരു, വിണ്ടു കീറൽ, എണ്ണ മയം അമിതമായി തോന്നുന്ന ചർമ്മം, ബ്ലാക്ക്ഹെഡ്സ് എന്നിവയിലേയ്ക്ക് നയിക്കപ്പെടുന്നു.
മൃതകോശങ്ങൾ: മൃതകോശങ്ങൾ അമിതമാകുന്നതിലൂടെ ചർമ്മം കൂടുതൽ വരണ്ടു പോകുകയും മങ്ങൽ അനുഭവപ്പെടുകയും ചെയ്യും.
പിഎച്ച് സന്തുലനം: ഹാനികരമായ അണുക്കളെ അകറ്റി നിർത്തുവാൻ സഹായിക്കത്തക്ക വിധം അൽപ്പം അസിഡിക് ആണ് നമ്മുടെ ചർമ്മം. കുളിക്കാതിരിക്കുന്നതിലൂടെ ഇതിൻ്റെ സന്തുലനാവസ്ഥത തകരുന്നു. അതിലൂടെ ചർമ്മത്തിൽ അസ്വസ്ഥതയും, ഇൻഫക്ഷനുകളും ഉണ്ടാകുന്നു.
ചൊറിച്ചിൽ, അസ്വസ്ഥത: അമിതമായി വിയർപ്പും, മൃതകോശങ്ങളും, ചെളിയും അടിഞ്ഞു കൂടുന്നതിലൂടെ കക്ഷം പോലെയുള്ള ഭാഗങ്ങളിൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുന്നു.
ചർമ്മത്തിലെ സൂക്ഷമ ജീവികൾ: ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്ന നല്ല ബാക്ടീരിയകളും, ഫംഗസുകളും, വൈറസുകളും ഉൾപ്പെടുന്ന സൂക്ഷമ ജീവികളുടെ വാസ സ്ഥാനം കൂടിയാണിത്. ഹാനികരമായ രോഗാണുക്കളെ അകറ്റി നിർത്തുന്നതിന് ഇവ അവശ്യമാണ്. ദിവസവും കുളിക്കുന്ന ശീലം നിർത്തുന്നതോടെ ചർമ്മത്തിൽ അടിഞ്ഞു കൂടുന്ന അഴുക്കും എണ്ണയും മൃത്കോശങ്ങളും ഇവയുടെ ആവാസ വ്യവസ്ഥയാണ് നശിപ്പിക്കുന്നത്. അതിലൂടെ ചർമ്മത്തിൽ അണുബാധയുടെ സാധ്യത വർധിക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us