/indian-express-malayalam/media/media_files/36HoearAVCsOE3YSyYB8.jpg)
Credit: Freepik
പലരും നേരിടുന്നൊരു ദഹന പ്രശ്നമാണ് മലബന്ധം. മോശം ദഹനവ്യവസ്ഥയാണ് മലബന്ധത്തിനുള്ള പ്രധാന കാരണം. മലബന്ധം അകറ്റാനൊരു പ്രതിവിധി പറഞ്ഞിരിക്കുകയാണ് ആയുർവേദ ഡോ. ശ്രീ വിദ്യ പ്രശാന്ത്. പാലിൽ കറുത്ത ഉണക്ക മുന്തിരി ചേർത്ത് തിളപ്പിച്ച് കുടിക്കുന്നത് മലബന്ധം എളുപ്പത്തിൽ മാറ്റുമെന്ന് അവർ പറഞ്ഞു.
പഞ്ചസാര (ഗ്ലൂക്കോസ്, ഫ്രക്ടോസ്), വിറ്റാമിനുകൾ (അസ്കോർബിക് ആസിഡ്, റൈബോഫ്ലേവിൻ, തയാമിൻ, പിറിഡോക്സിൻ), ഡയറ്ററി നാരുകൾ, ധാതുക്കൾ (സിങ്ക്, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം), ഫൈറ്റോകെമിക്കലുകൾ എന്നിവയുടെ ശക്തികേന്ദ്രമാണ് കറുത്ത ഉണക്കമുന്തിരി. ശരീരത്തിലെ സ്വാഭാവിക ദ്രാവകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഡയറ്ററി ഫൈബറും അവയിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ഫൈബർ ഉള്ളടക്കം ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നുവെന്ന് അവർ പറഞ്ഞു.
കറുത്ത ഉണക്കമുന്തിരിയിൽ സോർബിറ്റോൾ എന്നറിയപ്പെടുന്ന ഒരു തരം പഞ്ചസാര ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. ഇത് മലം മൃദുവാക്കാൻ സഹായിക്കും. അതിലൂടെ മലവിസർജനം എളുപ്പമാക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
ചേരുവകൾ
- കറുത്ത ഉണക്ക മുന്തിരി - 10-15 എണ്ണം
- പാൽ - 1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസ് പാൽ തിളപ്പിക്കുക. ഇതിലേക്ക് കറുത്ത ഉണക്ക മുന്തിരി ചേർത്ത ശേഷം വീണ്ടും തിളപ്പിക്കുക. ചെറുചൂടോടെ കുടിക്കുക.
അനാരോഗ്യകരവും സംസ്കരിച്ചതും പാക്കേജുചെയ്തതും ജങ്ക് ഫുഡും പതിവായി കഴിക്കുന്നത് മലബന്ധത്തിന് കാരണമാകുമെന്ന് മുംബൈയിലെ ഗ്യാസ്ട്രോഎൻഡറോളജിസ്റ്റ് ഡോ.അരുൺ വൈദ്യ പറഞ്ഞു. ഉണക്കമുന്തിരിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. വലിയ അളവിൽ ഉണക്കമുന്തിരി കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) പോലുള്ള അവസ്ഥകളുള്ളവരിൽ ഉണക്കമുന്തിരി വയറുവേദനയ്ക്ക് കാരണമാകുമെന്ന് ഡോ.വൈദ്യ വ്യക്തമാക്കി.
തിളപ്പിച്ച പാലിൽ കറുത്ത ഉണക്കമുന്തിരി ചേർത്ത് കുടിക്കുന്നത് മലബന്ധം അകറ്റുമെന്നതിന് മതിയായ തെളിവുകളോ ഗവേഷണങ്ങളോ ഇല്ലെന്ന് ഡോ.വൈദ്യ പറഞ്ഞു. ജലാംശം നിലനിർത്താനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഒരു ദിവസം കുറഞ്ഞത് 2 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കുക. നീന്തൽ, ജോഗിങ്, ഓട്ടം, ധ്യാനം, കാർഡിയോ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ശരിയായ ഭക്ഷണക്രമത്തോടൊപ്പം ദിവസവും 45 മിനിറ്റിലധികം വ്യായാമങ്ങളിൽ ഏർപ്പെടുന്നതും മലബന്ധത്തെ ചെറുക്കാൻ സഹായിക്കുമെന്ന് ഡോ.വൈദ്യ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.