/indian-express-malayalam/media/media_files/4L3yesTS1csByzO5dP3O.jpg)
ചിത്രം: ഫ്രീപിക്
ദിവസവും രാവിലെ പാൽ ചേർത്ത് ചായയോ കാപ്പിയോ കുടിക്കാൻ താൽപ്പര്യമുണ്ടായിട്ടും,വയറിനുണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടോർത്ത് നിങ്ങൾ പിൻമാറിയിട്ടുണ്ടോ?. പ്രായമായവരുടെ അവസ്ഥ മാത്രമല്ല ചെറുപ്പക്കാരേയും ഒരുപോലെ അലട്ടുന്ന ലാക്ടോസ് ഇൻടോളറൻസ്, അല്ലെങ്കിൽ ലാക്ടോസിനോടുള്ള ശരീരത്തിൻ്റെ പ്രതികൂലമായ പ്രതികരണത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
മനുഷ്യ ശരീരത്തിലെ ലാക്ടേസ് എന്ന എൻസൈമുകളാണ് പാലിലും മറ്റ് പാൽ ഉത്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ലാക്ടോസിനെ ദഹിപ്പിക്കാൻ സഹായിക്കുന്നത്. എന്നാൽ പ്രായം ഏറും തോറും ചില ആളുകളിൽ ഈ ലാക്ടേസിൻ്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കും. ഇത് ലാക്ടോസിൻ്റെ ദഹനം തടസ്സപ്പെടുത്തുകയും, ഇതു മൂലം വയറിളക്കം, ഗ്യാസ് മുതലായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും എന്ന ന്യൂട്രീഷ്യൻ ഇഷ ലാൽ പറയുന്നു.
അങ്ങനെ പൂർണ്ണമായും പാലും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും ഉപേക്ഷിക്കുന്ന ആളുകളുണ്ട്. അത്രയ്ക്ക് ബുദ്ധിമുട്ടാതെ തന്നെ ഇതിന് ഒരു മികച്ച പരിഹാരം ഉണ്ട്. ലാക്ടോസ് അഡാപ്റ്റേഷൻ എന്ന പ്രക്രിയയിലൂടെ ഇത് ഒരു പരിധി വരെ തടയാൻ സാധിക്കും എന്ന് വിദഗ്ധർ പറയുന്നു.
ഉപയോഗിക്കുന്ന പാലിൻ്റെ അളവിൽ അൽപ്പം ശ്രദ്ധിക്കുക. വളരെ ചെറിയ അളവിൽ പാൽ അല്ലെങ്കിൽ പാലുത്പന്നങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ശേഷം അത് എങ്ങനെ നമ്മുടെ ശരീരത്തേട് പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കുക. ഇങ്ങനെ ചെറിയ അളവ് ഉപയോഗിക്കുന്നതിലൂടെ കാലക്രമേണ ലാക്ടേസ് ഉത്പാദനം വർദ്ധിക്കാൻ സാധ്യതയുണ്ട് എന്ന് ഇഷ പറയുന്നു.
ലാക്ടേസ് ഉത്പാദനം വർധിപ്പിക്കാൻ എന്തു ചെയ്യണം
- കുറഞ്ഞ അളവിൽ പാലും മറ്റും ഉപയോഗിച്ചു തുടങ്ങുക, ശരീരം എങ്ങനെ പ്രതികരിക്കും എന്നു നിരീക്ഷിക്കുക.
- ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഉപയോഗിക്കുന്ന പാലിൻ്റെ അളവ് വർദ്ധിപ്പിക്കുക.
അൽപ്പം ക്ഷമയോടെ പ്രക്രിയ തുടരുക. - കുറഞ്ഞ അളവിൽ ലാക്ടോസ് അടങ്ങിയിരിക്കുന്നതും പ്രോബയോട്ടിക്സ് ഉള്ളതുമായ തൈര് പോലെയുള്ളവ തിരഞ്ഞെടുക്കുക. ഇവ ദഹിക്കാൻ വളരെ എളുപ്പമാണ്.
- എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ടി തോന്നിയാൽ അളവ് കുറയ്ക്കുക. അല്ലെങ്കിൽ ഈ പ്രക്രിയ നിർത്തി വെയ്ക്കുക.
ഈ പ്രക്രിയ എല്ലാവർക്കും സുരക്ഷിതമാണോ?
ഗുരുതരമായ ലാക്ടോസ് അസഹിഷ്ണുത ഉള്ളവർ, കുടൽ വീക്കം അല്ലെങ്കിൽ ദഹന നാളവുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗാവസ്ഥയുള്ളവർ ഇത്തരത്തിലുള്ള ലാക്ടോസ് അഡാപ്റ്റേഷൻ പ്രക്രിയകൾ ചെയ്യുന്നത് സുരക്ഷിതമല്ല. ഇവർ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശമില്ലാതെ ഭക്ഷണക്രമത്തിൽ യാതൊരു മാറ്റങ്ങളും കൊണ്ടു വരാൻ പാടില്ല.
അതുപോലെ ഈ പ്രിക്രിയ നിങ്ങൾക്ക് പറ്റുന്നില്ല എന്നുണ്ടെങ്കിൽ കാൽസ്യം ധാരാളം അടങ്ങിയ ഇലക്കറികൾ, ബദാം, തിന, സസ്യാധിഷ്ഠിത പാനീയങ്ങൾ എന്നിവ പകരം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം എന്ന് ഇഷ നിർദ്ദേശിക്കുന്നുണ്ട്. റാഗിയിലും മില്ലറ്റിലും ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നു. എല്ലുകൾക്ക് ബലം നൽകുന്നതിന് ഇവ സഹായിക്കും.
Read More
- കമിഴ്ന്നു കിടന്ന് ഉറങ്ങുന്നത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമോ?
- പ്രമേഹമുള്ളവർക്ക് സുരക്ഷിതമാണ്, ഈ 5 പാനീയങ്ങൾ കുടിക്കാം
- മഴക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാം, ഈ 5 തെറ്റുകൾ ഒഴിവാക്കുക
- വെള്ളം ഇങ്ങനെ കുടിച്ചാൽ ശരീരഭാരം കുറയുമോ?
- പ്രമേഹമുള്ളവരാണോ? ഈ 5 കാര്യങ്ങൾ അറിയുക
- ഉയർന്ന രക്തസമ്മർദമാണോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
- നെയ്യ് ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ? ഈ തെറ്റുകൾ അറിഞ്ഞിരിക്കുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.