/indian-express-malayalam/media/media_files/VWDhkKEzww0coeGBChgt.jpg)
ചിത്രം: ഫ്രീപിക്
ശരീരഭാരം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?.ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ അധിക ഭാരം കുറയ്ക്കാൻ സാധിക്കുമോ?. ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി ചില ഭക്ഷണങ്ങൾ നിയന്ത്രണവിധേയമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. അത്തരത്തിലൊരു ഭക്ഷ്യ വസ്തുവാണ് നിലക്കടല. വില കുറഞ്ഞതും എന്നാൽ ധാരാളം പോഷകങ്ങൾ അടങ്ങിയതും ഊർജ്ജം ഉൾക്കൊള്ളുന്നതുമായ ഒന്നാണ് നിലക്കടല. ഇതെങ്ങനെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?.
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ, എന്നിവയാൽ സമ്പന്നമാണ് നിലക്കടല. ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ വിശപ്പ് ശമിപ്പിച്ച് സംതൃപ്തി അനുഭവപ്പെടുകയും, അങ്ങനെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യും.
ധാരാളം പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നതിനാൽ മിതമായ അളവിൽ കഴിച്ചാൽ പോലും വയറു നിറഞ്ഞ സംതൃപ്തി അനുഭവപ്പെടും, ഇത് കൂടുതൽ കലോറി ശരീരത്തിലേയക്ക് എത്തുന്നത് തടയുന്നു. വീണ്ടും ഭക്ഷണം കഴിക്കാനുള്ള പ്രേരണ കുറയ്ക്കുന്നുവെന്ന് ഡയറ്റീഷ്യൻ സുഷ്മ പറയുന്നു.
നിലക്കടല എങ്ങനെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം?
ഉപ്പും പഞ്ചസാരയുമൊക്കെ ചേർത്ത രുചികരമായ നിലക്കടല കടകളിൽ ലഭ്യമാണ്. എന്നാൽ ഇത് അവയുടെ ഗുണത്തെ കുറയ്ക്കും എന്നതിനാൽ സാധാരണ നിലക്കടലയാണ് കഴിക്കാൻ ഉത്തമം. കൂടാതെ കറികൾക്കൊപ്പം ചേർത്തോ വേവിച്ചോ കഴിക്കാവുന്നതാണ്. അധികം കലോറി ഉൾക്കൊള്ളുന്നതിനാൽ കഴിക്കുന്നതിൻ്റെ അളവ് മിതമായിരിക്കണം എന്നത് ഓർക്കുക.
വ്യത്യസ്ത തരം പച്ചക്കറികൾ, ധാന്യങ്ങൾ, പഴങ്ങൾ എന്നിവയോടൊപ്പം നിലക്കടല കഴിക്കുന്നത് പോഷകഗുണം വർദ്ധിപ്പിക്കുകയും, ശരീരഭാര നിയന്ത്രണത്തിന് ഫലപ്രദമായി സഹായിക്കുകയും ചെയ്യും. എന്നാൽ അവ മാത്രം കഴിക്കുന്നത് ഒഴിവാക്കുക. ദഹന സംബന്ധമായ ഗ്യാസ് പോലെയുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഡോക്ടറുടെ നിർദ്ദേശത്തോടെയല്ലാതെ കടല സ്ഥിരമായി കഴിക്കരുത്.
വ്യക്തിഗതമായ പോഷകാഹാര കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനു മുമ്പായി ഒരു ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശം തേടുന്നത് എല്ലായ്പ്പോഴും നല്ലതാണ്. പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങൾ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉള്ളവർ.
Read More
- സാൻഡ്വിച്ചും ബർഗറും സ്ഥിരമായി കഴിക്കുന്നത് നിർത്തിയാൽ എന്തു സംഭവിക്കും?
- പാലും പാലുത്പന്നങ്ങളും കഴിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകാറുണ്ടോ? ഇതാ ഒരു പരിഹാരം
- കമിഴ്ന്നു കിടന്ന് ഉറങ്ങുന്നത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമോ?
- പ്രമേഹമുള്ളവർക്ക് സുരക്ഷിതമാണ്, ഈ 5 പാനീയങ്ങൾ കുടിക്കാം
- മഴക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാം, ഈ 5 തെറ്റുകൾ ഒഴിവാക്കുക
- വെള്ളം ഇങ്ങനെ കുടിച്ചാൽ ശരീരഭാരം കുറയുമോ?
- പ്രമേഹമുള്ളവരാണോ? ഈ 5 കാര്യങ്ങൾ അറിയുക
- ഉയർന്ന രക്തസമ്മർദമാണോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
- നെയ്യ് ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ? ഈ തെറ്റുകൾ അറിഞ്ഞിരിക്കുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us