/indian-express-malayalam/media/media_files/MvRym1XqX2KrosQ8yBxz.jpg)
ചിത്രം: ഫ്രീപിക്
മധുരപലഹാരങ്ങൾ ഇഷ്ടമില്ലാത്തവർ ചുരുക്കമേ കാണൂ. അതിൽ തന്നെ ഐസ്ക്രീം പ്രേമികളായിരിക്കും അധികവും. ദിവസവും ഇഷ്ടം പോലെ ഐസ്ക്രീം കഴിക്കാൻ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരും ഉണ്ട്. എന്നാൽ ദിവസവും ഇങ്ങനെ മധുരമടങ്ങിയ പലഹാരം കഴിക്കുന്നതും ഹൃദയാഘാതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?. ഐസ്ക്രീം സ്ഥിരമായി കഴിക്കുന്നതിലൂടെ ഹൃദയാഘാത സാധ്യത വർധിക്കുമോ?.
ഐസ്‌ക്രീമുകളിൽ സാധാരണയായി പൂരിത ഫാറ്റി ആസിഡുകളും പഞ്ചസാരയും കൂടുതലാണ്, അതിനാൽ സ്ഥിരമായി ഇത് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റായ വേദിക പ്രേമാനി പറയുന്നു.
പൂരിത കൊഴുപ്പ് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ വർധിപ്പിക്കുന്നു. ഇത് കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും രക്തപ്രവാഹം തടസ്സപ്പെടുന്നതിനും കാരണമാകും. ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേയ്ക്ക് ഇത് നയിക്കുന്നു. അതിനാൽ ഐസ്ക്രീം സ്ഥിരമായി കഴിക്കുന്നവരാണെങ്കിൽ അതിൻ്റെ അളവ് ശ്രദ്ധിക്കുക. വളരെ കുറഞ്ഞ അളവിൽ കഴിക്കണമെന്ന് പ്രേമാനി നിർദേശിച്ചു.
ഐസ്ക്രീമിനു പകരം എന്ത് കഴിക്കാം?
ജെലാറ്റോ, സോർബെറ്റ് പോലെ നിരവധി ഭക്ഷ്യ വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. അതിനാൽ കൊഴുപ്പ് കുറഞ്ഞവ തിരഞ്ഞെടുക്കുന്നത് വളരെ എളുപ്പമായിരിക്കും. ശരീരഭാരം നിയന്ത്രിക്കുന്നവർക്ക് പാലും ക്രീമും കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ജെലാറ്റോകളും, പാലോ, മുട്ടയോ ഉപയോഗിക്കാതെ പഴച്ചാറോ അല്ലെങ്കിൽ ജ്യൂസോ ഉപയോഗിച്ച് തയ്യാറാക്കുന്ന സോർബറ്റുകളോ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.
സോർബെറ്റുകൾ വെള്ളത്തെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവസ്തുവാണ്. അതിനാൽ കൊഴുപ്പും കലോറിയും പൊതുവെ കുറവായിരിക്കും. അതിനാൽ അതായിരിക്കും കൂടുതൽ ഉചിതം. ഇതൊന്നുമല്ലെങ്കിലും ചേരുവകൾ ശരിയായി നോക്കി ഐസ്ക്രീം വാങ്ങി കഴിക്കുന്നതാണ് ഏറ്റവും നല്ല മാർഗം.
ഐസ്ക്രീമുകൾക്ക് എന്തെങ്കിലും ആരോഗ്യ ഗുണങ്ങൾ ഉണ്ടോ?
ഫ്രെഷ് ആയിട്ടുള്ള ചേരുവകൾ ഉപയോഗിച്ചു തയ്യാറാക്കിയരിക്കുന്ന ഐസ്ക്രീമുകൾക്ക് പാർശ്വഫലങ്ങൾ കുറവായിരിക്കും. പഴങ്ങൾ, നട്സ്, കൊഴുപ്പ് കുറഞ്ഞ പാൽ അല്ലെങ്കിൽ തൈര് , വിത്തുകൾ എന്നിങ്ങനെയുള്ള ചേരുവകൾ ചേർത്ത് അതിനെ കൂടുതൽ ആരോഗ്യകരമാക്കാം. അല്ലാത്തപക്ഷം പരമ്പരാഗത ഐസ്ക്രീമുകളിൽ കൊഴുപ്പും, പഞ്ചസാരയും, കലോറിയും കൂടുതലായിരിക്കും.ഇത് ആരോഗ്യത്തിന് നല്ലതല്ല.
Read More
- മഴക്കാലത്ത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തണോ? ഇതാ 6 സൂപ്പർഫുഡുകൾ
- ആവണക്കെണ്ണ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
- ചായയിൽ ഏലയ്ക്ക ചേർക്കുന്നത് അസിഡിറ്റി കുറയ്ക്കുമോ?
- ദിവസവും വെറും വയറ്റിൽ തുളസിയില കഴിച്ചാൽ എന്തു സംഭവിക്കും?
- മറവിയെ അകറ്റി നിർത്താൻ ഇതാ ചില നുറുങ്ങു വിദ്യകൾ
- ശരീരഭാരം കുറയ്ക്കാൻ നിലക്കടല സഹായിക്കുമോ?
- സാൻഡ്വിച്ചും ബർഗറും സ്ഥിരമായി കഴിക്കുന്നത് നിർത്തിയാൽ എന്തു സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.