scorecardresearch

മഴക്കാലത്ത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തണോ? ഇതാ 6 സൂപ്പർഫുഡുകൾ

പ്രതിരോധശേഷി വർധിപ്പിക്കാൻ ചില ഭക്ഷണങ്ങളും സഹായിക്കും. അത്തരത്തിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആറ് സൂപ്പർഫുഡുകളെ പരിചയപ്പെടാം

പ്രതിരോധശേഷി വർധിപ്പിക്കാൻ ചില ഭക്ഷണങ്ങളും സഹായിക്കും. അത്തരത്തിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആറ് സൂപ്പർഫുഡുകളെ പരിചയപ്പെടാം

author-image
Health Desk
New Update
health

പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്

കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് അണുബാധകൾ കൂടാനുള്ള സാധ്യതയുമുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സീസണൽ അണുബാധകളിൽ നിന്ന് സ്വയം പരിരക്ഷ നേടുന്നതിനും ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പതിവായി വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, സമ്മർദ്ദം കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രതിരോധശേഷി വർധിപ്പിക്കാൻ ചില ഭക്ഷണങ്ങളും സഹായിക്കും. അത്തരത്തിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആറ് സൂപ്പർഫുഡുകളെ പരിചയപ്പെടാം.

Advertisment

മഞ്ഞൾ

മഞ്ഞളിലെ സജീവമായ സംയുക്തമാണ് കുർക്കുമിൻ. ഇതിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. നല്ല ഉറക്കത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉറങ്ങുന്നതിനു മുൻപായി പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാം.

റെഡ് ബെൽ പെപ്പർ

പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന വിറ്റാമിൻ എ, സി എന്നിവയുടെ നല്ല ഉറവിടമാണ് റെഡ് ബെൽ പെപ്പർ. 

ഇഞ്ചി

പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള മികച്ചൊരു മാർഗമാണ് ഇഞ്ചി. ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് കാലാകാലങ്ങളായി ശീലിച്ചുവരുന്ന കാര്യമാണ്. 

Advertisment

സിട്രസ് പഴങ്ങൾ 

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കുകയും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ് ഇവ. 

തൈര്

ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് കുടലിന്റെ ആരോഗ്യം പ്രധാനമാണ്. തൈരിൽ പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനായി ദൈനംദിന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുക. 

സ്പിനച്

വിറ്റാമിൻ എ, സി, ഇ, ആന്റിഓക്‌സിഡന്റുകൾ, ബീറ്റാ കരോട്ടിൻ എന്നിവ സ്പിനചിൽ അടങ്ങിയിട്ടുണ്ട്. അവയിലെ പോഷകങ്ങൾ രോഗപ്രതിരോധ സംവിധാനത്തിന്റെ അണുബാധയെ ചെറുക്കാനുള്ള കഴിവ് വർധിപ്പിക്കുന്നു. 

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: