/indian-express-malayalam/media/media_files/Ovtnd4nh8t6ZCunBExs5.jpg)
How Cinnamon and Curd Improve Blood Sugar Level ചിത്രം : ഫ്രീപിക്
Cinnamon And Curd: ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി ബാക്ടീരിയൽ സവിഷേതകളുള്ള ഒന്നാണ് കറുവാപ്പട്ട. കറികളിൽ മാത്രമല്ല ചർമ്മത്തിൻ്റേയും തലമുടിയുടേയും സംരക്ഷണത്തിനു ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ തൈരിനൊപ്പ്ം ഇത് ചേർത്തു കഴിക്കുന്നതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്രത്യേകിച്ച് സ്ത്രീകളിൽ ഹോർമോൺ നിയന്ത്രണത്തിന് ഇത് ഉപകരിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റായ മൻപ്രീത് പറയുന്നു.
Cinnamon Benefits for Blood Sugar Levels: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു:
പ്രമേഹമുള്ളതോ അല്ലെങ്കിൽ അത് ഉണ്ടാകാൻ സാധ്യതയുള്ള സ്ത്രീകൾക്ക് തൈരിൽ കറുവാപ്പട്ട ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും കറുവാപ്പട്ട സഹായിക്കുന്നു, അതേസമയം തൈരിലെ പ്രോബയോട്ടിക്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കും.
How Curd Improves Insulin Sensitivity: ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു:
സ്ത്രീകൾക്ക്, പ്രത്യേകിച്ച് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഉള്ളവർക്ക്, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുക എന്നത് വളരെ പ്രധാനമാണ്. കറുവാപ്പട്ട/യും, തൈരും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് പിസിഒഎസിന്റെ ലക്ഷണങ്ങൾ നിയന്ത്രിക്കാനും ആർത്തവചക്രം ക്രമപ്പെടുത്തുവാനും സഹായിക്കും.
ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ: വിട്ടുമാറാത്ത വീക്കം, പിസിഒഎസ് പോലുള്ള അവസ്ഥകൾക്ക് കാരണമാകുന്ന ഹോർമോൺ അസന്തുലനം എന്നിവ നിയന്ത്രണത്തിലാക്കാനും ഇത് ഉപകരിക്കും. “കറുവാപ്പട്ടയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ഹോർമോൺ ആരോഗ്യം നിലനിർത്താനും സഹായിക്കും,”മൻപ്രീത് പറയുന്നു.
ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ: കറുവാപ്പട്ടയിൽ പോളിഫിനോൾ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ ഓക്‌സിഡേറ്റീവ് സ്‌ട്രെസിൽ നിന്ന് സംരക്ഷിക്കും. ഓക്‌സിഡേറ്റീവ് സ്ട്രെസ് ഹോർമോൺ ഉൽപാദനത്തെയും സന്തുലനത്തേയും പ്രതികൂലമായി ബാധിക്കും.
Natural Ways to Manage Diabetes: പ്രമേഹ നിയന്ത്രണത്തിലുള്ള വഴികൾ
പ്രമേഹം ഒഴിവാക്കാൻ ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചാൽ മതിയാകും. പ്രമേഹം വരാനുള്ള സാധ്യത ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദൈനംദിന ഭക്ഷണത്തിൽ ഇനിപ്പറയുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
1.ഗോതമ്പ് ബ്രെഡ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിന് വൈറ്റ് ബ്രെഡിന് പകരം ഗോതമ്പ് കൊണ്ടുള്ള ബ്രെഡ് തിരഞ്ഞെടുക്കുക. ഈ ബ്രെഡുകളിലെ ഉയർന്ന ഫൈബർ ഉള്ളടക്കം ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.
2.പച്ചക്കറികൾ
അവശ്യ പോഷകങ്ങളും നാരുകളും ലഭിക്കാൻ വൈവിധ്യമാർന്ന പച്ചക്കറികൾ കഴിക്കുക. പ്രത്യേകിച്ച് അന്നജം ഇല്ലാത്ത പച്ചക്കറികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.
3.മെലിഞ്ഞ മാംസവും തൊലി കളഞ്ഞ കോഴിയിറച്ചിയും
പൂരിത കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ മെലിഞ്ഞ മാംസവും തൊലി കളഞ്ഞ കോഴിയിറച്ചിയും തിരഞ്ഞെടുക്കുക. ഈ പ്രോട്ടീനുകൾ ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാര വർധിപ്പിക്കാതെ പേശികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
4.ഓട്സ്
ഓട്സ് കഴിച്ച് ദിവസം തുടങ്ങുക. ഇവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്, കൂടാതെ രാവിലെ മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.
5.പയർവർഗങ്ങൾ
പയർ, ബീൻസ്, ചെറുപയർ തുടങ്ങിയ പയർവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അവയിൽ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ശ്രദ്ധിക്കുക
ഇത്തരം ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും ഇവ ഉപയോഗിക്കുന്നതിൻ്റെ അളവിൽ ശ്രദ്ധ വേണം. ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശം തേടിയതിനു ശേഷം മാത്രം ഇത്തരം ശീലങ്ങൾ തുടരാവൂ. പാൽ അല്ലെങ്കിൽ പാലുത്പന്നങ്ങൾ എന്നിവയോട് അലർജി ഇല്ലെന്ന് ഉറപ്പാക്കുക. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരോ അല്ലെങ്കിൽ മരുന്നു കഴിക്കുന്നവരോ ഡോക്ടറുടെ ഉപദേശം തേടിയതിനു ശേഷം ഇത് ഉപയോഗിക്കുക.
Read More
- ഒരു മാസം പ്രഭാതഭക്ഷണം കഴിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും?
- മല്ലി കുതിർത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?
- അനാരോഗ്യകരമായ ഭക്ഷണ ശീലം മാത്രമല്ല ഈ വിറ്റാമിൻ്റെ കുറവും മലബന്ധത്തിന് കാരണമായേക്കാം
- ദിവസവും ചുക്കു കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
- സ്ഥിരമായി പ്രോട്ടീൻ സപ്ലിമെൻ്റുകൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
- ലഞ്ച് ബോക്സിനുള്ളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം എത്ര സമയം വരെ സൂക്ഷിക്കാം?
- ഐസ്ക്രീം ധാരാളം കഴിച്ചാൽ ഹൃദയാഘാത സാധ്യത വർധിക്കുമോ?
- മഴക്കാലത്ത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തണോ? ഇതാ 6 സൂപ്പർഫുഡുകൾ
- ആവണക്കെണ്ണ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
- ചായയിൽ ഏലയ്ക്ക ചേർക്കുന്നത് അസിഡിറ്റി കുറയ്ക്കുമോ?
- ദിവസവും വെറും വയറ്റിൽ തുളസിയില കഴിച്ചാൽ എന്തു സംഭവിക്കും?
- മറവിയെ അകറ്റി നിർത്താൻ ഇതാ ചില നുറുങ്ങു വിദ്യകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.