/indian-express-malayalam/media/media_files/vA4QEpgwjp6WSCmPkHRF.jpg)
:
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ ഫലമാണ് മലബന്ധം എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. മരുന്നുകൾ, വ്യായാമക്കുറവ്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, ഭക്ഷണത്തിൽ വേണ്ടത്ര നാരുകൾ ഇല്ല, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവയാണ് മലബന്ധത്തിന്റെ പ്രധാന കാരണങ്ങളായ് വിദഗ്ധർ ചൂണ്ടി കാണിക്കാറുള്ളത്. എന്നാൽ ഇവ മാത്രമല്ല പ്രധാനപ്പെട്ട ഒരു വിറ്റാമിൻ്റെ കുറവും ദഹനപ്രശ്നങ്ങൾക്കും, മലബന്ധത്തിനും കാരണമായേക്കാം. മിക്ക ഭക്ഷണങ്ങളിലും കണ്ടു വരന്ന വിറ്റാമിൻ ബി 1 ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അപ്പോളോ ഹെസ്പിറ്റൽ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ പറയുന്നു.
ധാന്യങ്ങൾ, മാംസം, മത്സ്യം, യീസ്റ്റ്, ചെമ്മീൻ എന്നിങ്ങനെയുള്ള ഭക്ഷ്യ വസ്കുക്കളിലാണ് തയാമിൻ എന്ന് അറിയപ്പെടുന്ന വിറ്റമിൻ ബി 1 അധികവും അടങ്ങിയിരിക്കുന്നത്. എന്നാൽ പ്രൊസസ്സിംഗിൻ്റെ സമയത്ത് ഇത് ഭാഗികമായി നഷ്ട്ടപ്പെടുന്നു എന്ന് ഡോ. സുധീർ പറയുന്നു. വെള്ളത്തിൽ ലയിക്കുന്ന പോഷകമാണ് തയാമിൻ അതിനാൽ ദിവസവും ശരീരത്തിന് ഇത് അവശ്യമാണ്. ഭക്ഷണക്രമത്തിലൂടെ ശരീരത്തിന് അവശ്യമായ തയാമിൻ ലഭ്യമാകുന്നതിലൂടെ മലബന്ധം കുറയും എന്ന് സമീപകാലത്ത് നടന്ന ചില ഗവേഷണങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്.
നാഡീവ്യൂഹങ്ങളുടെയു ഹൃദയത്തിൻ്റേയും പ്രവർത്തനത്തിൽ തയാമിൻ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇതിന് ദഹനനാളത്തിൻ്റെ പ്രവർത്തനവുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ ആരോഗ്യകരമായ ഭക്ഷണക്രമം, അതുമായി ബന്ധപ്പെട്ട ചികിത്സകൾ എന്നിവയിലേയ്ക്കുള്ള പുത്തൻ വഴികളാണ് തുറന്നിടുന്നത് എന്ന് ഡോ.വികാസ് ജിൻഡാൽ പറയുന്നു.
പരിപ്പ്, വാഴപ്പഴം, കടല, ഓറഞ്ച്, ധാന്യം, ബ്രെഡ് എന്നിവയിൽ അടിങ്ങിയിരിക്കുന്ന തയാമിൻ കാർബോഹൈഡ്രേറ്റുകളുടെ ഉപാപചയ പ്രവർത്തനത്തിന് അവശ്യമാണ്. ഇത് പോഷകങ്ങളെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു. ദഹനനാളത്തിലേത് ഉൾപ്പെടെയുള്ള പേശികളുടെ സുഗമമായ പ്രവർത്തനത്തിന് ഈ പ്രക്രിയ അത്യന്താപേക്ഷിതമാണ്. എന്നാൽ തയാമിൻ്റെ കുറവ് ദഹനനാളത്തിൽ അസ്വസ്ഥതകൾ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേയ്ക്കു നയിച്ചേക്കാം. മതിയായ തയാമിൻ ശരീരത്തിന് ലഭ്യമാക്കുന്നതിലൂടെ മലബന്ധം തടയാൻ കഴിയും.
മലബന്ധത്തിൽ തയാമിൻ ചെലുത്തുന്ന സ്വാധീനം ഊർജ്ജ ഉത്പാദന പ്രകിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടലിലെ വളരെ മൃദുവായ പേശികളുടെ സുഗമമായ പ്രവർത്തനത്തിന് നിശ്ചിതമായ ഊർജ്ജം അവശ്യമാണ്. ഈ പേശികൾക്ക് മതിയായ ഊർജ്ജവും മറ്റും പ്രദാനം ചെയ്തു കൊണ്ട് അവയുടെ ശരിയായ പ്രവർത്തനം ഉറപ്പു വരുത്തുന്നു. അതി വഴി മലബന്ധത്തിനുള്ള സാധ്യത കുറയുന്നു.
രണ്ടാം മസ്തിഷ്കം എന്ന് അറിയപ്പെടുന്ന എൻ്ററിക് നാഡീവ്യൂഹമാണ് പലപ്പോഴും ദഹനപ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. ഈ നാഡീകോശങ്ങളുടെ പ്രവർത്തനത്തിലും ആരോഗ്യത്തിലും തയാമിൻ സ്വാധീനം ചെലുത്തുന്നു. ഇത് തലച്ചോറും ദഹനനാളവും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തി മലബന്ധം ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നു എന്ന് ഡോ. ജിൻഡാൽ പറയുന്നു. അതിനാൽ ഭക്ഷണത്തിലൂടെ ശരീരത്തിന് അവശ്യമായ തയാമിൻ ദിവസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
നിലവിൽ നടന്നിരിക്കുന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ തയാമിൻ മലബന്ധം തടയാൻ സഹായിച്ചേക്കാം എന്നാണെങ്കിലും ഇതു സംബന്ധിച്ച് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.
Read More
- ദിവസവും ചുക്കു കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
- സ്ഥിരമായി പ്രോട്ടീൻ സപ്ലിമെൻ്റുകൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
- ലഞ്ച് ബോക്സിനുള്ളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം എത്ര സമയം വരെ സൂക്ഷിക്കാം?
- ഐസ്ക്രീം ധാരാളം കഴിച്ചാൽ ഹൃദയാഘാത സാധ്യത വർധിക്കുമോ?
- മഴക്കാലത്ത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തണോ? ഇതാ 6 സൂപ്പർഫുഡുകൾ
- ആവണക്കെണ്ണ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
- ചായയിൽ ഏലയ്ക്ക ചേർക്കുന്നത് അസിഡിറ്റി കുറയ്ക്കുമോ?
- ദിവസവും വെറും വയറ്റിൽ തുളസിയില കഴിച്ചാൽ എന്തു സംഭവിക്കും?
- മറവിയെ അകറ്റി നിർത്താൻ ഇതാ ചില നുറുങ്ങു വിദ്യകൾ
- ശരീരഭാരം കുറയ്ക്കാൻ നിലക്കടല സഹായിക്കുമോ?
- സാൻഡ്വിച്ചും ബർഗറും സ്ഥിരമായി കഴിക്കുന്നത് നിർത്തിയാൽ എന്തു സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us