scorecardresearch

സ്ഥിരമായി മഞ്ഞൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

ചർമ്മ സംരക്ഷണത്തിന് മാത്രമല്ല മഞ്ഞളിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ രോഗപ്രതിരോധ സംവിധാനത്തെ സ്വാധീനിക്കും

ചർമ്മ സംരക്ഷണത്തിന് മാത്രമല്ല മഞ്ഞളിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ രോഗപ്രതിരോധ സംവിധാനത്തെ സ്വാധീനിക്കും

author-image
Health Desk
New Update
Tumeric Health Benefits

ചിത്രം: ഫ്രീപിക്

അടുക്കളയിലെ ഒരു പ്രധാന ചേരുവയാണ് മഞ്ഞൾ. പാചകത്തിൽ മാത്രമല്ല, സൗന്ദര്യ വർധകത്തിനും ചർമ്മ പ്രശ്നങ്ങൾക്കും ഇത് വ്യാപകമായി ഉപയോഗിക്കാറുണ്ട്. മഞ്ഞളിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ രോഗപ്രതിരോധത്തെ ബാധിക്കുന്ന സന്ധിവാതം, ടെൻഡോണൈറ്റിസ്, ബർസിറ്റിസ് എന്നിവയ്ക്ക എതിരെ പോരാടുകയും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഈ ഫലം ലഭിക്കുന്നതിനായി 14 ദിവസം തുടർച്ചായി മഞ്ഞൾപ്പൊടി കഴിക്കാനാണ് ഡിജിറ്റൽ ക്രിയേറ്ററായ ഡോ. ബെർഗ് പറയുന്നത്.

മഞ്ഞൾ രണ്ടാഴ്ച സ്ഥിരമായി കഴിച്ചാൽ എന്തു സംഭവിക്കും?

Advertisment
  • ട്രൈഗ്ലിസറൈഡിൻ്റെ അളവും എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുന്നു
  • ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ആൻ്റി-കാർസിനോജെനിക് ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
  • മുറിവ് ഉണക്കുന്നതിനും അണുബാധ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
  • മഞ്ഞൾ ഗ്യാസ്ട്രിക് ജ്യൂസിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും വയറിലെ അസ്വസ്ഥത ശമിപ്പിക്കുകയും ചെയ്യും.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുകയും അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
  • മഞ്ഞളിലെ കുർക്കുമിൻ ബാക്ടീരിയ ഇൻഫക്ഷനുകൾക്കെതിരെ പ്രവർത്തിക്കും.

എന്നാൽ അമിതമായി മഞ്ഞൾ കഴിക്കുന്നത് ചിലരിൽ അലർജി ഉണ്ടാക്കിയേക്കാം. വയറിളക്കം പോലെയുള്ള ദഹന പ്രശ്നങ്ങൾക്കും കാരണമാകും. മഞ്ഞളിൽ അധികമായി കാൽസ്യം ഓകസലേറ്റ് അടങ്ങിയിട്ടുണ്ട് ഇത് വൃക്കയിൽ കല്ല് രൂപപ്പെടുന്നതിന് കാരണമാകും. 

Read More

Diet Health Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: