/indian-express-malayalam/media/media_files/nlXj15FEZTJBRRyAFFWA.jpg)
Credit: Freepik
ദിനചര്യയും ഭക്ഷണക്രമവും ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണ്. വ്യായാമം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം. ശരിയായ ഭക്ഷണക്രമത്തിലൂടെയും കലോറി കുറയ്ക്കുന്നതിലൂടെയും ശരീര ഭാരം കുറയ്ക്കാൻ കഴിയും. ഇതൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയ്ക്കാൻ പാടുപെടുന്നുണ്ടെങ്കിൽ, ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി നിങ്ങളെ സഹായിക്കും.
ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ടിപ്സുകളെക്കുറിച്ച് അഞ്ജലി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. നിങ്ങൾക്ക് 25 വയസോ 65 വയസോ 70 ആകെട്ട, ശരീര ഭാരം കുറയ്ക്കാമെന്ന് അവർ പറഞ്ഞു. വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക എന്നതാണ് ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം, അതായത് വിശക്കാത്തപ്പോൾ കഴിക്കരുത്. ഭക്ഷണ ഇടവേളകൾക്കിടയിൽ ലഘുഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെങ്കിൽ നിർത്താനും അവർ ആവശ്യപ്പെട്ടു.
രണ്ടാമതായി, ഭക്ഷണം നന്നായി ദഹിപ്പിക്കാൻ ശരീരത്തിന് അത്രയും ഇടം ആവശ്യമുള്ളതിനാൽ നിങ്ങളുടെ ശേഷിയുടെ നാലിൽ മൂന്ന് ഭാഗം എപ്പോഴും കഴിക്കുക. മൂന്നാമത്തെ കാര്യം മധുരപലഹാരങ്ങൾ, ഡെസർട്ട്സ്, മദ്യം, മൈദ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക എന്നതാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, രണ്ട് ഭക്ഷണങ്ങൾക്കിടയിൽ കുറഞ്ഞത് നാലോ അഞ്ചോ മണിക്കൂർ ഇടവേള നിലനിർത്തുക. ഇടയ്ക്കിടെ ഭക്ഷണം കഴിക്കരുതെന്ന് അവർ പറഞ്ഞു.
വ്യായാമം പ്രധാനമാണ്. ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കുക, നൃത്തം ചെയ്യുക, നീന്തുക, യോഗ ചെയ്യുക, ഭാരോദ്വഹനം നടത്തുക ഇവയെല്ലാം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us