scorecardresearch

ഒരേ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

ഒരേ ഭക്ഷണം മാത്രം സ്ഥിരമായി കഴിക്കുന്ന സിംഗിൾ ഫുഡ് ഡയറ്റ് ശരീര ഭാരം കുറയ്ക്കുമോ?

ഒരേ ഭക്ഷണം മാത്രം സ്ഥിരമായി കഴിക്കുന്ന സിംഗിൾ ഫുഡ് ഡയറ്റ് ശരീര ഭാരം കുറയ്ക്കുമോ?

author-image
Health Desk
New Update
monotropic diet FI

ചിത്രം: ഫ്രീപിക്

മികച്ച ഭക്ഷണക്രമം എന്നത് എല്ലാ പോഷകങ്ങളും ഉൾക്കൊള്ളുന്നതാകണം എന്നാണ് പൊതുവിലുള്ള ധാരാണ. എന്നാൽ സിംഗിൾ ഫുഡ് ഡയറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?. ഒരേ ഭക്ഷണം മാത്രം സ്ഥിരമായി കഴിക്കുന്നതിനാണ് സിംഗിൾ ഫുഡ് ഡയറ്റ് അഥവ മോണോട്രോപിക് ഡയറ്റ് എന്ന് പറയുന്നത്. അടുത്തിടെ ഏറെ ജനപ്രീതി നേടിയിരിക്കുന്ന ഒരു ഭക്ഷണ രീതിയാണിത്. എന്നാൽ ഇത് ശരീര ഭാരം കുറയ്ക്കുമോ?.

Advertisment

കലോറി അധികമുള്ള ഭക്ഷണമാണ് കഴിക്കുന്നതെങ്കിലും മൊത്തത്തിലുള്ള കലോറിയുടെ ഉപഭോഗമാണ് കുറയുന്നത്. കുറഞ്ഞ സമയത്തിൽ തന്നെ ശരീരത്തിലെ ജലാംശവും പേശികളും നഷ്ട്ടപ്പെടും. ഇത് താൽക്കാലികമായ ഒരു പരിഹാരം മാത്രമാണ്. ഇത്തരത്തിലുള്ള ഭക്ഷണക്രമം ഭാര നിയന്ത്രണത്തിന് സഹായിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല.

എന്താണ് മോണോട്രോപിക് ഭക്ഷണക്രമം?
ഒരു നിശ്ചിത സമയ പരിധി വരെ ഒരു തരത്തിലുള്ള ഭക്ഷണം മാത്രം കഴിക്കുന്ന രീതിയാണിത്. വളരെ ലളിതമായ ഭക്ഷണ രീതിയിലൂടെ ശരീരഭാരം കുറയ്ക്കുക എന്നാണ് ഇതിൻ്റെ പിന്നിലെ ആശയം. ഇതിനായ ഉരുളക്കിഴങ്ങ്, പഴം, മുട്ട, തുടങ്ങിയവ തിരഞ്ഞെടുക്കാറുണ്ട്. 

ഉരുളക്കിഴങ്ങ്:കാർബോഹൈഡ്രേറ്റുകളും, നാരുകളും, ചില അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. 
പഴം: പൊട്ടാസ്യം, വിറ്റാമിൻ സി, ബി6, നാരുകൾ എന്നിവയുടെ നല്ല ഉറവിടമാണ്.
മുട്ട: പ്രോട്ടീൻ, വിറ്റാമിൻ ഡി, ബി 12, സിങ്ക്, ഇരുമ്പ് തുടങ്ങിയ ധാതുക്കളും മുട്ടയിലുണ്ട്. 

Advertisment

ഗുണങ്ങൾ
ഈ രീതി പിൻതുടരുന്നതിലൂടെ ചിലർക്ക് ആരംഭത്തിൽ ശരീരഭാരത്തിൽ കുറവ് തോന്നിയേക്കാം. ഒരു ഭക്ഷണം മാത്രം കഴിക്കുന്നതിലൂടെ കലോറിയുടെ ഉപഭോഗവും കുറയ്ക്കാൻ സാധിക്കുന്നു. ഏതെങ്കിലും ആഹാരത്തോടുള്ള അലർജി അല്ലെങ്കിൽ സംവേദനക്ഷമത എന്നിവ തിരിച്ചറിയുന്നതിന് ഈ രീതി സഹായിച്ചേക്കാം. വയറു വീർക്കൽ, ദഹന സംബന്ധമായ അസ്വസ്ഥകൾ തുടങ്ങിയവ ഇല്ലാതായാൽ മറ്റ് ഭക്ഷണങ്ങളാണ് അതിനു പിന്നിലെന്ന് മനസ്സിലാക്കാൻ സാധിക്കും. 

പോരായ്മകൾ
ഒരു തരത്തിൽ മാത്രമുള്ള ഭക്ഷണമാണ് കഴിക്കുക. അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളാണ് ലഭിക്കുക. ഇത് ശരീരത്തിൻ്റെ പ്രവർത്തനത്തിന് ലഭ്യമാക്കേണ്ട പോഷകങ്ങളുടെ അപര്യാപ്തതയ്ക്ക് കാരണമാകും. ക്ഷീണം, തലകറക്കം, ബലഹീനത, തുടങ്ങി മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഇത് നയിച്ചേക്കാം. 

നിയന്ത്രിതവും സന്തുലിതവുമായ ഭക്ഷണക്രമമാണ് പാലിക്കേണ്ടത്. അതിൽ തന്നെ വ്യത്യസ്ത തരത്തിലുള്ള ആഹാരങ്ങൾ ഉൾക്കൊള്ളിക്കണം. കൂടാതെ സ്ഥിരമായ വ്യായാമം, ശരിയായ ഉറക്കം എന്നിവയും സുസ്ഥിരമായി ശരീരഭാര നിയന്ത്രണത്തിന് സഹായിക്കും. 

മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Diet Weight Loss Health Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: