scorecardresearch

സ്ഥിരമായി ചായ കുടിച്ചാൽ ഹൃദയാഘാത സാധ്യത കുറയുമോ?

ഫ്ലേവനോയ്ഡുകൾ, പോളിഫെനോളുകൾ എന്നിങ്ങനെയുള്ള ആൻ്റി ഓക്സിഡൻ്റുകൾ ചായയിൽ അടങ്ങിയിക്കുന്നതിനാൽ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുന്നു

ഫ്ലേവനോയ്ഡുകൾ, പോളിഫെനോളുകൾ എന്നിങ്ങനെയുള്ള ആൻ്റി ഓക്സിഡൻ്റുകൾ ചായയിൽ അടങ്ങിയിക്കുന്നതിനാൽ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുന്നു

author-image
Health Desk
New Update
Drinking Tea Benefits

ചിത്രം: ഫ്രീപിക്

രാവിലെ ഉണരുമ്പോൾ തന്നെ ചായയോ കാപ്പിയോ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് അധികവും. ഈ ശീലം നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണോയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഗ്രീൻ ടീയുടെ കാര്യവും വ്യത്യസ്തമല്ല. ശരീര ഭാര നിയന്ത്രണം, ആരോഗ്യം എന്നിവയുടെ പേരിലാണ് പലപ്പോഴും ഗ്രീൻ ടീയും സ്ഥിരമായി ഉപയോഗിക്കാറുള്ളത്. 

Advertisment

ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ പോലുള്ളവ സഹായിക്കുമോയെന്ന തരത്തിലുള്ള ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഈ പഠനങ്ങൾ അത്തരം ബന്ധങ്ങളിലേയ്ക്ക് നേരിട്ട് എത്തിച്ചേരുന്നില്ല. യുകെയിൽ നടന്ന ഏറ്റവും പുതിയ പഠനമനുസരിച്ച് സ്ഥിരമായി ചായ കുടിക്കുന്നത് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത കുറയക്കുമെന്ന് സൂചിപ്പിക്കുന്നു. 

ചായ കുടിക്കുന്നത് ഹൃദയാരോഗ്യത്തെ എങ്ങനെ സഹായിക്കുന്നു, അവയുടെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ.ഭഗവത് പറയുന്നു.

ചായ ഹൃദയാരോഗ്യത്തിന് എങ്ങനെ സഹായിക്കുന്നു?

ഫ്ലേവനോയ്ഡുകൾ, പോളിഫെനോളുകൾ എന്നിങ്ങനെയുള്ള ആൻ്റി ഓക്സിഡൻ്റുകൾ ചായയിൽ അടങ്ങിയിക്കുന്നതിനാൽ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഒരു സംയുക്തം ബ്ലോക്കിനു കാരണമാകുന്ന തടസ്സങ്ങളെ നശിപ്പിക്കാൻ സഹായിച്ചേക്കാം. മാത്രമല്ല, ഇത് കുടിക്കുന്നത് കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ത്രോംബോസിസും, പ്ലേറ്റ്‌ലെറ്റ് ഹൈപ്പർ ആക്റ്റിവിറ്റിയും തടയുന്ന കാറ്റെച്ചിനുകളാണ് ഇതിനു കാരണം. 

Advertisment

ധാരാളം സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നുവെങ്കിലും ചായ ശരിയായ രീതിയിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ഗുണം ചെയ്യൂ. ചായയിലും കഫീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ കുടിക്കുന്ന അളവിൽ ശ്രദ്ധ വേണം. ബ്ലാക്ക് ടീയിലാണ് ഏറ്റവും അധികം കഫീൻ ഉള്ളത്. ചായയിൽ ടാനിൻ എന്ന പോളിഫിനോൾ ഉണ്ട്. ഇത് ദഹനവ്യവസ്ഥയെ അസ്വസ്ഥമാക്കി ഭക്ഷണത്തിൽ നിന്നുള്ള ഇരുമ്പിൻ്റെ ആഗിരണത്തിന് തടസ്സം സൃഷ്ടിച്ചേക്കാം. 

സാധാരണ തയ്യാറാക്കുന്നതു പോലെ ചായ തിളപ്പിച്ചെടുക്കരുത്. വെള്ളം നന്നായി ചൂടാക്കി അതിൽ തേയിലപ്പൊടി ചേർക്കുകയോ അല്ലെങ്കിൽ കുതിർക്കുകയോ ആവാം. അമിതമായി തിളപ്പിക്കുന്നതിലൂടെ  അതിൽ അടങ്ങിയിരിക്കുന്ന ഗുണകരമായ സംയുക്തങ്ങൾ നശിപ്പിക്കപ്പെടും. പാൽ, പഞ്ചസാര എന്നിവ ചേർത്ത് ചായ തയ്യാറാക്കരുത്. ഇവ കലോറി വർധിപ്പിക്കും. ഏത് തരത്തിലുള്ള പാനീയങ്ങളും ആവട്ടെ മധുരം അധികമുള്ളവ ഹൃദ്രോഗ സാധ്യത വർധിപ്പിക്കും. 

Read More

Heart Attack tea Health Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: