scorecardresearch

ആഴ്ച്ചയിൽ ഒരിക്കൽ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് നല്ലതോ?

കുമ്പളങ്ങ ജ്യൂസ് രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കുകയും, കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു

കുമ്പളങ്ങ ജ്യൂസ് രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കുകയും, കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു

author-image
Health Desk
New Update
Lauki Juice Benefits

ചിത്രം: ഫ്രീപിക്

തൊടിയിൽ വിളഞ്ഞ് കിടക്കുന്ന കുമ്പളങ്ങ കറി വെയ്ക്കുമ്പോൾ അവയുടെ ഗുണങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ധാരാളം ജലാംശം ഉള്ളതിനാൽ വേനൽക്കാലത്താണ് ഇത് അധികവും ഉപയോഗത്തിലുള്ളത്. ശരീരത്തിന് ആരോഗ്യവും ഉന്മേഷവും നൽകുന്നതിന് പതിവായി കുമ്പള കഴിക്കുന്നത് നല്ലതാണ്. കറികളിൽ മാത്രമല്ല ജ്യൂസ് തയ്യാറാക്കി കുടിക്കാനും കുമ്പളങ്ങ ഉചിതമാണ്.

Advertisment

കണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
വിറ്റാമിൻ എ തുടങ്ങി സുപ്രധാന പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ കുമ്പളങ്ങ ജ്യൂസ് കാഴ്ച്ച ശക്തി മെച്ചപ്പെടുത്തിയേക്കാം. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവയും വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ഇ എന്നിവയും കുമ്പളങ്ങയിൽ ഉണ്ട്. മതിയായ അളവിൽ ഇരുമ്പ്, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവയുടെ സാന്നിധ്യവും ഇതിലുണ്ട് എന്ന് ഫിസിഷ്യനായ ഡോ. ദിലീപ്. ജി പറയുന്നു.

കൊളസ്ട്രോൾ കുറയ്ക്കുന്നു
കുമ്പളങ്ങ ജ്യൂസ് രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കുകയും, കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദ്രോഗ സാധ്യത ഒഴിവാക്കാൻ സാധിച്ചേക്കാം. 

യുടിഐയുടെ അപകടസാധ്യത കുറയ്ക്കുന്നു
കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നവരിൽ മൂത്രനാളത്തിലെ അണുബാധ  കുറഞ്ഞിരിക്കും. വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും ഡോ. ദിലീപ് പറയുന്നുണ്ട്.

Advertisment

ശരീരത്തിലെ ജലാംശം നിലനിർത്തുന്നു
കുമ്പളങ്ങയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ഒരു മികച്ച ഹൈഡ്രേറ്ററായി പ്രവർത്തിക്കുന്നു. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ജലാംശം വീണ്ടെടുക്കുവാനും നിർജ്ജലീകരണം തടയാനും സാധിക്കും.ഇത് ചർമ്മത്തിൻ്റെയും മുടിയുടേയും ആരോഗ്യത്തേയും സ്വാധീനിക്കുന്നു.

മെച്ചപ്പെട്ട ദഹനം
കുമ്പളങ്ങയിൽ ധാരാള നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനസഹായിയായി പ്രവർത്തിക്കുന്നു. നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവയിൽ നിന്നും ആശ്വസം നൽകുന്നു. ദഹനപ്രക്രിയയിൽ സ്വാധീനം ചെലുത്തുന്നതിനാൽ വിശപ്പ് ശമിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്ന അവസ്ഥ ഒഴിവാക്കി ശരീരഭാര നിയന്ത്രണത്തിന് സഹായിക്കുന്നു. വളരെ കുറച്ച് കലോറി മാത്രമാണ് ഇതിൽ ഉള്ളത്. 

വീക്കം കുറയ്ക്കുന്നു
കുമ്പളങ്ങയുടെ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു, എക്സിമ, തുടങ്ങിയ ചർമ്മ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. 

വൃക്കയുടെ ആരോഗ്യം
കുമ്പളങ്ങയുടെ ഡൈയൂററ്റിക് ഗുണങ്ങൾ വിഷവസ്തുക്ക​ളെ പുറന്തള്ളുന്നതിലൂടെ വൃക്കകളുടെ പ്രവർത്തനത്തെ സുഗമമാക്കുന്നതിന് സഹായിക്കുന്നു.

ഇങ്ങനെ ധാരാളം ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രമേ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാറ്റങ്ങൾ കൊണ്ടു വരാവൂ. പ്രത്യേകിച്ച് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെങ്കിൽ ഏറെ കരുതൽ വേണം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Diet Health Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: