/indian-express-malayalam/media/media_files/aUTZjsygvQ09uPq2lCm8.jpg)
ചിത്രം: ഫ്രീപിക്
ധാരാളം പ്രോട്ടീനും കാൽസ്യവും അടങ്ങിയിരിക്കുന്ന തൈര് വ്യത്യസ്ത രീതിയിൽ കഴിക്കാറുണ്ട്. ഉപ്പ് ചേർത്തും, പഞ്ചസാര ചേർത്തും ലെസ്സിയുടെ രൂപത്തിലുമൊക്കെ ഇത് ഭക്ഷ്യയോഗ്യമാക്കാറുണ്ട്. എന്നാൽ ഇവയിൽ ഏതു കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നത് അടുത്തകാലത്ത് ഏറെ ചർച്ചാവിഷയമായിട്ടുണ്ട്.
പ്രോബയോട്ടിക് സവിശേഷതകൾ കൊണ്ട് പല സംസ്കാരങ്ങളിലും പ്രധാന വിഭവമായി തൈര് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താറുണ്ട്. രുചികരമാക്കുവാൻ അതിൽ വ്യത്യസ്തമായ ചേരുവകൾ ചേർത്താണ് ഉപയോഗിക്കാറുള്ളത്. അതിൽ തന്നെ ഏറ്റവും അധികം ആളുകൾ ഒന്നുകിൽ ഉപ്പ് അല്ലെങ്കിൽ പഞ്ചസാര ചേർത്താണ് കഴിക്കാറുള്ളത്. പഞ്ചസാര ചേർക്കുമ്പോൾ കലോറിയുടെ അളവ് വർദ്ധിക്കുമെന്നും, ഉപ്പാണെങ്കിൽ മിതമായ അളവിൽ കലേറിയുടെ സ്വാധീനമുണ്ടായിരിക്കും എന്ന് ഡയറ്റീഷ്യനായ കനിക പറയുന്നു.
ഉപ്പിനെ വെച്ച് താരതമ്യം ചെയ്യുമ്പോൾ പഞ്ചസാര ഗണ്യമായി കാർബോഹൈഡ്രേറ്റ് വർധിപ്പിക്കുന്നു. ഉപ്പിൽ സോഡിയം അടങ്ങിയിട്ടുണ്ട്. അത് ഇലക്ട്രോലൈറ്റ് സന്തുലനത്തിന് സഹായിക്കുന്നു. എന്നാൽ വളരെ കുറച്ചു മാത്രമേ ഇത് ആവശ്യമുള്ളൂ, പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക്.
ഉപ്പാണെങ്കിലും പഞ്ചസാരയാണെങ്കിലും തൈരിൻ്റെ പ്രോട്ടീൻ, കാൽസ്യം, പ്രോബയോട്ടിക്സ് എന്നിങ്ങനെയുള്ള അടിസ്ഥാന പോഷകങ്ങൾ നിലനിർത്തുന്നു. എങ്കിലും ശരീരഭാര നിയന്ത്രണം ലക്ഷ്യം വെയ്ക്കുന്നവർക്ക് ഉപ്പ് ചേർത്ത തൈരായിരിക്കും മികച്ചത് എന്ന് കനിക പറയുന്നു.
തൈരിൽ ഉപ്പ് ചേർത്ത് കഴിക്കുന്നതിലൂടെ ആമാശയത്തിലെ ആസിഡ് ഉത്പാദനത്തെ വർദ്ധിപ്പിക്കുകയും ചിലരിൽ ദഹന സഹായിയായി പ്രവർത്തിക്കുകയും ചെയ്യും. അങ്ങനെ കുടൽ ബാക്ടീരിയകളുടെ പ്രവർത്തനത്തെ സ്വാധീനിക്കും. എന്നാൽ അമിത അളവിൽ ഇത് കഴിക്കുന്നത് ചിലരിൽ രക്തസമ്മർദ്ദം ഉണ്ടാക്കിയേക്കാം.
എന്നാൽ തൈരിൽ പഞ്ചസാര ചേർത്ത് അമിതമായി കഴിക്കുന്നത് കുടലിലെ ബാക്ടീരിയകളുടെ സന്തുലനം തടസ്സപ്പെടുത്തുന്നു. ഇത് തൈരിൻ്റെ പ്രോബയോട്ടിക് ഗുണങ്ങളെ കുറക്കുകയും ചെയ്യും.
Read More
- ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ ഈ 7 ഭക്ഷണങ്ങൾ കഴിക്കൂ
- ഒരേ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?
- സ്ഥിരമായി ചായ കുടിച്ചാൽ ഹൃദയാഘാത സാധ്യത കുറയുമോ?
- ആഴ്ച്ചയിൽ ഒരിക്കൽ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് നല്ലതോ?
- പ്രഭാത ഭക്ഷണത്തിനു പകരം അത്താഴം, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?
- ശരീര ഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുകയാണോ? ഈ 5 മാറ്റങ്ങൾ വരുത്തൂ
- സ്ഥിരമായി മഞ്ഞൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
- മൺസൂൺ കാലത്ത് കുരുമുളക് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ
- സെർവിക്കൽ കാൻസർ പരിശോധന ഇനി സ്വയം ചെയ്യാം, സ്വാബ് ടെസ്റ്റുമായി യുഎസ്
- ദിവസവും രാവിലെ ഉപ്പുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?
- ഉരുളക്കിഴങ്ങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us