scorecardresearch

Foods to increase good cholesterol levels: ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ ഈ 7 ഭക്ഷണങ്ങൾ കഴിക്കൂ

Foods that can help increase good cholesterol (HDL): മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെയുള്ള അപൂരിത കൊഴുപ്പുകൾ സാധാരണയായി ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു

Foods that can help increase good cholesterol (HDL): മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെയുള്ള അപൂരിത കൊഴുപ്പുകൾ സാധാരണയായി ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു

author-image
Health Desk
New Update
HDL Diet

Foods to raise good cholesterol

Foods That May Increase Your 'Good Cholesterol' or HDL: പ്രഭാത ഭക്ഷണം ശരീരത്തിന് അവശ്യമായ എല്ലാ പോഷകങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടായിരിക്കണം. അതിൽ ഹൃദയാരോഗ്യം നിലനിർത്തുന്നതിന് സഹായകരമായവ കൂട്ടി ഉൾപ്പെടുത്തണം. ഇത് നല്ല കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെയാണ് ഇത് പിന്തുണയ്ക്കുന്നത്.

Advertisment

കൊഴുപ്പുകൾ നമ്മുടെ ശരീരത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഊർജ്ജം പ്രദാനം ചെയ്യുന്നു, പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിൽ സഹായിക്കുന്നു, വിവിധ സുപ്രധാന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെയുള്ള അപൂരിത കൊഴുപ്പുകൾ സാധാരണയായി ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു.

വളരെ കുറച്ച് ഭക്ഷണം ആണെങ്കിലും അവയിൽ എല്ലാത്തരം പോഷകങ്ങളും ഉണ്ടെന്ന് ഉറപ്പു വരുത്തണം.അത്തരത്തിലൊരു സ്മാർട്ട് ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചാണ് ഡയറ്റീഷ്യനായ കനിക മൽഹോത്ര പറയുന്നത്. 

നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ഓട്സ്: ലയിക്കുന്ന നാരുകളുടെ മികച്ച ഉറവിടമാണ്. അതിൽ തന്നെ ബീറ്റാ ഗ്ലൂക്കൻ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ മെച്ചപ്പെടുത്തുകയും ചെയ്യും. ഒരു ബൗൾ ഓട്സ് കഴിച്ച് ദിവസം ആരംങ്ങിക്കുന്നതിലൂടെ രക്തപ്രവാഹത്തിൽ നിന്നും കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിന് സഹായിച്ചേക്കാം.

Advertisment

നട്സ്: ബദാം, വാൽനട്ട് തുടങ്ങിയ നട്‌സുകളിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും എച്ച്‌ഡിഎൽ അളവ് വർദ്ധിപ്പിക്കുന്നതിന് പേരുകേട്ടതാണ്. നാരുകൾ ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. 

പഴങ്ങൾ: സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറികളിൽ ആൻ്റിഓക്‌സിഡൻ്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കുകയും എച്ച്‌ഡിഎൽ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ സി, ലയിക്കുന്ന നാരുകൾ എന്നിവയാൽ സമ്പന്നമായ ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഒലിവ് ഓയിൽ: മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ മറ്റൊരു ഉറവിടമാണ് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ. 

അവോക്കാഡോ: പോഷക സാന്ദ്രമായ ഈ പഴത്തിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നല്ല കൊളസ്ട്രോളിൻ്റെ അളവിൽ സ്വാധീനം ചെലുത്തുന്നു. 

ചണവിത്തുകൾ: പോഷക സമ്പുഷ്ടമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ലിഗ്നാൻസ്, പ്രോട്ടീൻ, നാരുകൾ എന്നിവ ചണവിത്തിൽ അടങ്ങിയിരിക്കുന്നു. ചണവിത്തുകൾ എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ) കുറയ്ക്കുന്നു, എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) മെച്ചപ്പെടുത്തുന്നു, രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഫ്ളാക്സ് സീഡുകളിൽ ലിഗ്നൻസ് എന്ന ഒരു കൂട്ടം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ശക്തമായ ആന്റിഓക്‌സിഡന്റും ഈസ്ട്രജൻ ഗുണങ്ങളുമുണ്ട്.

ചിയാ വിത്തുകൾ: ഫൈബർ, പ്രോട്ടീൻ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ചിയ വിത്തുകൾ. കൂടാതെ, ഇവയിലെ സമ്പന്നമായ ഒമേഗ -3 ഫാറ്റി ആസിഡ്, ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. 

Read More

Cholesterol Heart Attack Health Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: