scorecardresearch

ആരോഗ്യമുള്ള ഹൃദയത്തിന് ഒഴിവാക്കൂ ഈ ഭക്ഷണങ്ങൾ

അമിത അളവിലോ അല്ലെങ്കിൽ സ്ഥിരമായോ ഇവ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിച്ചേക്കാം

അമിത അളവിലോ അല്ലെങ്കിൽ സ്ഥിരമായോ ഇവ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിച്ചേക്കാം

author-image
Health Desk
New Update
Healthy Heart

ചിത്രം: ഫ്രീപിക്

ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കുമ്പോൾപോലും പലപ്പോഴും വേണ്ട പരിഗണന ലഭിക്കാത്ത മേഖലയാണ് ഹൃദയാരോഗ്യം. ദൈനംദിന ജീവിതത്തിന്റെ താളം നിലനിർത്തുന്ന ഹൃദയത്തെ പരിഗണിക്കേണ്ടത് എപ്പോഴും നിർണ്ണാകമാണ്. ഹൃദയത്തിന് ഗുണകരമായ ഭക്ഷണം തിരഞ്ഞെടുക്കുക എന്നതു തന്നെയാണ് ഹൃദയാരോഗ്യം നിലനിർത്തുന്നതിലെ പ്രഥമ ഘട്ടം. 

Advertisment

ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങൾ അടങ്ങിയ സൂപ്പർ ഫൂഡുകൾ ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് നിരവധി ആരോഗ്യ വിദഗ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന അളവിൽ പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ, സൂപ്പർഫുഡുകൾ ഹൃദയാരോഗ്യത്തിന് പ്രധാനമാണ്.

എന്നാൽ ഇതിനിടയിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ കൂടിയുണ്ട്. അക്കാര്യത്തിലാണ് അധികം ശ്രദ്ധ വേണ്ടത്. അറയാതെ പോലും അവ കഴിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിക്കുന്നു. 

അനാരോഗ്യകരമായ കൊഴുപ്പുകൾ: പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും എൽഡിഎൽ  കൊളസ്ട്രോൾ ഉയർത്തുന്നു. ഇത് ധമനികളിൽ തടസ്സം സൃഷ്ട്ടിക്കുന്നു.  ഇത് രക്തപ്രവാഹത്തിനേയാണ് ബാധിക്കുന്നത്. അങ്ങനെ ഹൃദയാഘാതം പോലെയുള്ളവയുടെ സാധ്യത വർധിക്കുന്നു. റെഡ് മീറ്റ്, സംസ്കരിച്ച മാംസം, വറുത്ത ഭക്ഷണങ്ങൾ, മധുരമുള്ള ബേക്ക് ചെയ്ത സാധനങ്ങൾ എന്നിവയിൽ ദോഷകരമായ കൊഴുപ്പുകൾ കൂടുതലാണ്.

Advertisment

ഉപ്പ് (സോഡിയം): അമിതമായ ഉപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുന്നു, ഇത് ഹൃദ്രോഗ സാധ്യതയുടെ  പ്രധാന അപകട ഘടകമാണ്. സംസ്കരിച്ച ഭക്ഷണങ്ങളിൽ ഉപ്പിൻ്റെ രുചി ഇല്ലെങ്കിലും പലപ്പോഴും ഉയർന്ന സോഡിയം അടങ്ങിയിട്ടുണ്ട്.

പഞ്ചസാര: പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും വീക്കത്തിനും കാരണമാകുന്നു, ഇവ രണ്ടും നിങ്ങളുടെ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.

ഓർക്കുക, മിതത്വം വളരെ പ്രധാനമാണ്. ഇടയ്ക്കിടെ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ദോഷം ഉണ്ടാക്കാൻ സാധ്യതയില്ല.  എന്നാൽ അമിത അളവിലോ അല്ലെങ്കിൽ സ്ഥിരമായോ ഇവ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിച്ചേക്കാം. 

Read More

Health Tips Heart Attack Health Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: