scorecardresearch

ഓവൻ വേണ്ട? കുക്കറിൽ തയ്യാറാക്കാം ഈ 5 മധുരങ്ങൾ

ഓവനില്ലാത്തത് കൊണ്ട് ഡെസേർട്ട് കഴിക്കാനുള്ള ആഗ്രഹം മാറ്റി വയ്‌ക്കേണ്ട. ഇനി പ്രഷർ കുക്കർ ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട സ്നാക്സ് തയ്യാറാക്കിക്കോളൂ

ഓവനില്ലാത്തത് കൊണ്ട് ഡെസേർട്ട് കഴിക്കാനുള്ള ആഗ്രഹം മാറ്റി വയ്‌ക്കേണ്ട. ഇനി പ്രഷർ കുക്കർ ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട സ്നാക്സ് തയ്യാറാക്കിക്കോളൂ

author-image
WebDesk
New Update
Ovenless Instant Dessert Recipe

ഓവനില്ലാതെ ഡെസേർട്ടുകൾ തയ്യാറാക്കാം ചിത്രം: ഫ്രീപിക്

ക്രിസ്തുമസ് ആഘോഷത്തിനായുള്ള തയ്യാറെടുപ്പിലാവും ഏവരും? വീട്ടിലേയ്ക്ക് എത്തുന്ന അതിഥികൾക്കായി വ്യത്യസ്ത വിഭവങ്ങൾ ഒരുക്കാൻ പ്ലാൻ ചെയ്യുന്നുണ്ടോ? കേക്ക് തന്നെയാണ് ക്രിസ്തുമസിന് പ്രധാനം. എന്നാൽ ഓവൻ ഇല്ലാതെ അത് തയ്യാറാക്കാൻ സാധിക്കില്ല എന്ന് കരുതേണ്ട. പ്രഷൻ കുക്കറുണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഏവരേയും കൊതിപ്പിക്കുന്ന കേക്കുകളും ഡെസേർട്ടുകളും തയ്യാറാക്കാം. അത്തരത്തിലുള്ള അഞ്ച് റെസിപ്പികൾ പരിചയപ്പെടാം.

തയ്യാറെടുപ്പുകൾ

Advertisment

ഓവൻ ഉപയോഗിക്കുന്നതു പോലെ തന്നെ കുക്കറും പ്രീഹീറ്റ് ചെയ്യേണ്ടതുണ്ട്. ബേക്ക് ചെയ്യുമ്പോൾ റബർ റിങ്ങിൻ്റെ ആവശ്യമില്ല. കുറഞ്ഞ് തീയിൽ പാചകം 
ചെയ്യുക. വിസിൽ ഉപയോഗിക്കേണ്ടതില്ല.

ചീസ് കേക്ക്

Ovenless Instant Dessert Recipe 1

ബിസ്ക്കറ്റ്, വെണ്ണ എന്നിവ ചേർത്ത് കേക്ക് ബേസ് തയ്യാറാക്കാം. അതിനു മുകളിൽ ക്രീം ചീസും കണ്ടൻസ്ട് മിൽക്കും ചേർക്കാം. കുക്കറിലേയ്ക്ക് വെള്ളം ഒഴിക്കാം ചീസ് കേക്ക് ആവയിൽ വേവിക്കാം. ശേഷം തണുക്കാൻ അടുപ്പിൽ വയ്ക്കാം. ഇഷ്ടാനുസരണം മുറിച്ചു കഴിക്കാം. 

ബ്രൗണി

Advertisment

Ovenless Instant Dessert Recipe

ചോക്ലേറ്റ്, മൈദ, കൊക്കോപ്പൊടി എന്നിവ കൊണ്ട് കേക്ക് ബേസ് തയ്യാറാക്കാം. വെണ്ണ പുരട്ടിയ പരന്ന പാത്രത്തിലേയ്ക്ക്  അത് മാറ്റാം. ഇത് കുക്കറിലേയ്ക്ക് വച്ച് വിസിൽ വയ്ക്കാതെ വേവിക്കാം. ചെറുചൂടോടെ ഐസ്ക്രീമിനൊപ്പം കഴിച്ചു നോക്കൂ.

കപ്പ് കേക്ക്

Ovenless Instant Dessert Recipe

മൈദ ഉപയോഗിച്ച് മാവ് തയ്യാറാക്കാം. കുക്കർ പ്രീഹീറ്റ് ചെയ്യുക. മൂന്നോ നാലോ കപ്പ് ഉപ്പ് അല്ലെങ്കിൽ മണൽ കുക്കറിനുള്ളിൽ ഇടുന്നത് ചൂട് തടഞ്ഞു നിർത്താൻ സഹായിക്കും. മാവ് കപ്പുകളിലേയ്ക്ക് പകർന്ന് കുക്കറിനുള്ളിൽ വയ്ക്കാം. വിസിൽ ഇല്ലാതെ ബേക്ക് ചെയ്തെടുക്കാം. 

കസ്റ്റാർഡ്

Ovenless Instant Dessert Recipe

പഞ്ചസാര അലിയിച്ച് കാരമൽ തയ്യാറാക്കാം. അത് ബേക്കിങ് പാത്രത്തിലേയ്ക്കു മാറ്റാം. കസ്റ്റാർഡ് മിക്സ് അതിനു മുകളിൽ ചേർക്കാം. ശേഷം കുക്കറിൽ വച്ച് 30 മിനിറ്റ് ആവിയിൽ വേവിക്കാം. 

Read More

Recipe Food Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: