/indian-express-malayalam/media/media_files/2024/12/10/S2PHTZmfQW4wAd8OQGCN.jpg)
ബ്രെഡ് ബാക്കി വന്നാൽ ഉറപ്പായും ഈ റെസിപ്പി പരീക്ഷിച്ചു നോക്കൂ ചിത്രം: ഫ്രീപിക്
വളരെ എളുപ്പത്തിൽ ബ്രേക്ക്ഫാസ്റ്റ് തട്ടിക്കൂട്ടി തയ്യാറാക്കി കഴിക്കാം എന്നതിനാൽ ബ്രെഡ് ഇപ്പോൾ അടുക്കളയിലെ സ്ഥിര സാന്നിധ്യമായി കാണുമല്ലോ?. ടോസ്റ്റ് ചെയ്ത് അല്ലെങ്കിൽ ജാമിനൊപ്പം, അതുമല്ലെങ്കിൽ സാൻവിച്ച്, ഇങ്ങനെ പോകുന്ന ബ്രേക്ക്ഫാസ്റ്റ് റെസിപ്പികൾ. ഇവയൊക്കെ എന്നും കണ്ടും കേട്ടും മടുത്തു തുടങ്ങിയില്ലേ? എങ്കിലിനി ഒരു വെറൈറ്റി റെസിപ്പി ട്രൈ ചെയ്യൂ. ബ്രെഡിനൊപ്പം സവാളയും തക്കാളിയും കൂടി ചേർത്ത് മസാല ബ്രെഡ് പാകം ചെയ്യാം.
സോയ കിച്ചൺ എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ബോളിവുഡ് നടി സോനം കപൂറിൻ്റെ ഏറ്റവും പ്രിയപ്പെട്ട വിഭവം കൂടിയാണിത്.
ചേരുവകൾ
- ബ്രെഡ്
- തക്കാളി
- സവാള
- ഉപ്പ്
- മുളകുപൊടി
- മഞ്ഞൾപ്പൊടി
- ഗരംമസാല
തയ്യാറാക്കുന്ന വിധം
- നാലോ അഞ്ചോ ബ്രെഡ് ചെറിയ കഷ്ണങ്ങളായി ചതുരത്തിൽ മുറിക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കാം.
- അതിലേയ്ക്ക് എണ്ണ ഒഴിക്കാം. ചെറുതായി അരിഞ്ഞ സവാളയും തക്കാളിയും ചേർത്തു വഴറ്റാം.
- എരിവിനനുസരിച്ച് മുളകുപൊടി, അൽപം മഞ്ഞൾപ്പൊടി, ഗരംമസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ബ്രെഡ് കഷ്ണങ്ങൾ അതിലേയ്ക്കു ചേർത്തിളക്കാം. അടുപ്പണച്ച് ചൂടോടെ വിളമ്പി കഴിച്ചോളൂ.
Read More
- ഡിന്നർ സ്പെഷ്യലായി ചിക്കൻ മലായ് തയ്യാറാക്കിയാലോ?
- വയറും മനസും നിറയ്ക്കാൻ ഗാർലിക് റൈസ്, കിടിലൻ റെസിപ്പി
- 1 മിനിറ്റു കൊണ്ട് കേക്ക് തയ്യാറാക്കാമോ? ഇങ്ങനെ ചെയ്‌തു നോക്കൂ
- ഈ ഇത്തിരി കുഞ്ഞൻ ബീറ്റ്റൂട്ട് ഉരുളകൾ നിസാരക്കാരല്ല
- മാവ് പുളിക്കാൻ കാത്തിരിക്കുന്നതെന്തിന്? ഇങ്ങനൊരു വിദ്യ ട്രൈ ചെയ്യൂ
- ശരീരം തണുപ്പിക്കാം ആരോഗ്യം നിലനിർത്താം, കാരറ്റ് മിൽക്ക് ഷേക്ക് ഇങ്ങനെ തയ്യാറാക്കി കുടിക്കൂ
- ചായക്കൊപ്പം സ്പെഷ്യലായി ഒരു സ്നാക്ക് കഴിച്ചാലോ? മുട്ടയും അവലും മതി
- ഹോട്ടൽ സ്റ്റൈൽ ചിക്കൻ സൂപ്പ് തയ്യാറാക്കാം 5 മിനിറ്റിൽ
- ബീഫ് കറി മാറി നിൽക്കും സ്വാദിഷ്ടമായ ഈ ചിക്കൻ റോസ്റ്റിനു മുന്നിൽ
- ദോശ സ്വൽപം മധുരിച്ചാൽ എങ്ങനെ ഉണ്ടാവും? ഇതാ ഒരു വെറൈറ്റി റെസിപ്പി
- വാഴക്കൂമ്പ് കിട്ടിയോ? ഊണിന് ഈ തോരൻ തയ്യാറാക്കാൻ മറക്കേണ്ട
- നിറത്തിൽ മാത്രമല്ല ഈ ദോശയുടെ ഗുണത്തിലും കാര്യമുണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.