/indian-express-malayalam/media/media_files/2024/12/05/NUs5KSzixJlE8mdeoPOA.jpg)
പാലക്ക് ചീര കൊണ്ടുള്ള ദോശ തയ്യാറാക്കി നോക്കൂ ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/12/05/S8TmSRmI7dwNSJK9joBn.jpg)
സൗത്തിന്ത്യൻ സ്പെഷ്യൽ പാലക്ക് മുട്ട ദോശ ശീലമാക്കൂ. രുചികരമാണ് ഹെൽത്തിയുമാണ് ഈ ദോശ.
/indian-express-malayalam/media/media_files/2024/12/05/RUzjaCM93ncrmmcTEDWC.jpg)
ചേരുവകൾ
ഉഴുന്ന്- 1/2, ഉലുവ- 1 ടേബിൾസ്പൂൺ, അരി- 1 കപ്പ്, എണ്ണ- ആവശ്യത്തിന്, വെള്ളം- ആവശ്യത്തിന്, ഇഞ്ചി- 1 ടീസ്പൂൺ, പാലക്ക് ചീര- 2 കപ്പ്, മുട്ട- 2, ഉപ്പ്- ആവശ്യത്തിന്, മുളകുപൊടി- 1/4 ടീസ്പൂൺ, ജീരകം- 1 ടീസ്പൂൺ
/indian-express-malayalam/media/media_files/2024/12/05/slRqkNbRT3ukB1vbX4aN.jpg)
അരിയും, ഉലുവയും, ഉഴുന്നും 4 മുതൽ 6 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്ത് കഴുകിയെടുക്കാം. ഇവ നന്നായി അരച്ചെടുക്കാം. തയ്യാറാക്കിയ മാവ് പുളിപ്പിക്കാൻ ഒരു രാത്രി മാറ്റി വയ്ക്കാം.
/indian-express-malayalam/media/media_files/2024/12/05/MDmth0aqQHs9Huk7fHbY.jpg)
പാലക്ക് ചീരയിലേയ്ക്ക് ഇഞ്ചി ചേർത്ത് അരയ്ക്കാം. ഇത് ദോശ മാവിൽ ചേർത്തിളക്കി യോജിപ്പിക്കാം. മറ്റൊരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിക്കാം. അതിലേയ്ക്ക് സവാള, മല്ലിയില, ഉപ്പ്, മുളകുപൊടി, ജീരകം എന്നിവ ചേർത്തിളക്കാം.
/indian-express-malayalam/media/media_files/2024/12/05/4JUhtwPmQ3cdFrVNSvp6.jpg)
ഒരു പാൻ അടുപ്പിൽ വച്ച് കുറച്ച് നെയ്യ് പുരട്ടി ചൂടാക്കാം. മുകളിലായി തയ്യാറാക്കിയ മാവിൽ നിന്നും ആവശ്യത്തിന് ഒഴിക്കാം.
/indian-express-malayalam/media/media_files/2024/12/05/28wIKEyrrj0foPqkNYfW.jpg)
ദോശയ്ക്കു മുകളിലേയ്ക്ക് മുട്ട മിശ്രിതം 3 ടേബിൾസ്പൂൺ ചേർത്ത് ഇരുവശവും ചുട്ടെടുക്കാം. തേങ്ങ ചമ്മന്തിക്കൊപ്പം കഴിച്ചു നോക്കൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us