/indian-express-malayalam/media/media_files/2024/12/20/bkFE1eaTjpUtPNdPOIdF.jpeg)
Orange Peel Curry Recipe: ഓറഞ്ചിൻ്റെ തൊലി കൊണ്ടുള്ള കറി
Easy Orange Peel Curry Recipe: സൗത്തിന്ത്യൻ കറികൾ എന്നും രുചിയിൽ വ്യത്യസ്തമാണ്. കറികളിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്നതിലും അവർ ഒട്ടും പിന്നിലല്ല. അത്തരത്തിൽ ഒരു കറിയാണ് ഓറഞ്ച് കറി. ഓറഞ്ചിൻ്റെ അല്ലിയ്ക്കു പകരം തൊലിയാണ് ഇതിലെ പ്രധാന ചേരുവ. അപ്പോൾ കറിക്ക് കയ്പ് രുചി ആയിരിക്കില്ലേ? എന്നാണോ ചിന്തിക്കുന്നത്. എന്നാൽ അത്ഭുതപ്പെടേണ്ട ഒട്ടും കയ്പില്ലാതെ കഴിക്കാം ഈ സിംപിൾ കറി. അടുക്കളയിൽ ബാക്കി വരുന്ന പല വസ്തുക്കളും ഇങ്ങനെ മറ്റ് ഭക്ഷണങ്ങളാക്കി മാറ്റാവുന്ന നുറുങ്ങു വിദ്യകൾ അറിഞ്ഞിരുന്നോളൂ. ഓറഞ്ച് തൊലി കൊണ്ടുള്ള കറി തയ്യാറാക്കുന്ന വിധം അരുണ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ഓറഞ്ച് തൊലി
- വെളിച്ചെണ്ണ
- പച്ചമുളക്
- കറിവേപ്പില
- ഉപ്പ്
- സാമ്പാർ മസാല
- വാളൻപുളി
തയ്യാറാക്കുന്ന വിധം
- ഓറഞ്ചിൻ്റെ തൊലി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് പച്ചമുളക്, കറിവേപ്പില, ഓറഞ്ച് കഷ്ണങ്ങൾ എന്നിവ ചേർത്തു വറുക്കാം.
- ശേഷം അൽപം സാമ്പാർ മാസാലയും വാളൻപുളി കുതിർത്ത വെള്ളവും ചേർത്തിളക്കി യോജിപ്പിക്കാം.
- ആവശ്യത്തിന് ഉപ്പും ഒരു നുള്ള് ശർക്കര പൊടിച്ചതും ചേർക്കാൻ മറക്കേണ്ട.
- കറി തിളച്ചു വരുമ്പോൾ അടുപ്പണയ്ക്കാം. ചോറിനൊപ്പം ഈ കറി കഴിച്ചു നോക്കൂ.
Read More
- ദോശയ്ക്കൊപ്പം വിളമ്പാൻ രുചികരമായ 5 ചമ്മന്തികൾ
- ഓവനില്ലാതെ ബ്രെഡ് തയ്യാറാക്കിയാലോ? മധുരക്കിഴങ്ങും മുട്ടയും മതി
- പഴുത്ത പഴം ഉണ്ടെങ്കിൽ തയ്യാറാക്കാം ഈ 10 വിഭവങ്ങൾ
- ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ ചോറുണ്ണാൻ മറ്റൊരു കറി വേണ്ട
- ചിക്കൻ കട്ലറ്റ് ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ ഇനി വീട്ടിൽ തയ്യാറാക്കാം
- ചായ തിളക്കുന്ന സമയം കൊണ്ട് ബ്രെഡ് റോൾ റെഡി: Bread Roll Recipe
- അരിപ്പൊടിയും തേങ്ങാപ്പാലും വേണ്ട, പൂ പോലെ സോഫ്റ്റ് വട്ടയപ്പം തയ്യാറാക്കാൻ റവ മതി
- ബാക്കി വന്ന ചോറ് കളയരുതേ...സൂക്ഷിച്ചു വച്ചാൽ കിടിലൻ സ്നാക് തയ്യാറാക്കാം
- തണുപ്പ് കാലത്ത് ഈ ശർക്കര വിഭവം കഴിച്ചോളൂ, രുചികരമാണ് ആരോഗ്യത്തിന് ഗുണകരവും: Jaggery Recipes
- തട്ടുകടയിൽ മാത്രമല്ല ഇനി വീട്ടിലും തയ്യാറാക്കാം രുചികരമായ ഗ്രീൻപീസ് മുട്ട മസാല
- പച്ചമാങ്ങ വറുത്തത് ഇങ്ങനെ ചെയ്‌തു സൂക്ഷിച്ചോളൂ? കൊതിപ്പിക്കും രുചിയാണ്
- രുചിയേറും മീൻ പത്തിൽ മലബാർ റെസിപ്പിയിൽ
- പരിപ്പ് ബാക്കിയുണ്ടോ? ചപ്പാത്തി മുതൽ പരിപ്പുവട വരെ രുചിയേറും വിഭവങ്ങൾ തയ്യാറാക്കാൻ അതു മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us