/indian-express-malayalam/media/media_files/2024/12/19/k2JtZeSoXVvG9Yt1W0nO.jpg)
നന്നായി പഴുത്ത പഴം ഉണ്ടെങ്കിൽ കൊതിതീരുവോളം കഴിക്കാൻ അനവധി വിഭവങ്ങൾ തയ്യാറാക്കാം ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/12/19/easy-food-reicpes-with-ripe-banana-1.jpg)
പാൻകേക്ക്
നന്നായി പഴുത്ത പാൻകേക്ക് ഉടച്ചെടുക്കാം. ഇതിലേയ്ക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കാം ഒരു നുള്ള് കറുവപ്പട്ട കൂടി ചേർക്കാം. ഒരു നോൺസ്റ്റിക്ക് പാൻ അടുപ്പിൽ വച്ച് ചൂടാക്കാം, ഉടച്ചു വച്ചിരിക്കുന്ന പഴത്തിൽ നിന്നും കുറച്ച് ഒഴിച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം. ഇതിലേയ്ക്ക് തേനോ മേപ്പിൾസിറപ്പോ ഒഴിച്ചു കഴിക്കാം.
/indian-express-malayalam/media/media_files/2024/12/19/easy-food-reicpes-with-ripe-banana-2.jpg)
സ്മൂത്തി
നന്നായി പഴുത്ത പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കാം. അതിലേയ്ക്ക് ഒരു പാൽ ഒഴിക്കാം. ശേഷം നന്നായി അരച്ചെടുക്കുക. മധുരത്തിനാവശ്യമായ തേൻ, നട്സ് പൊടിച്ചത് എന്നിവ ചേർത്തിളക്കി കഴിച്ചു നോക്കൂ.
/indian-express-malayalam/media/media_files/2024/12/19/easy-food-reicpes-with-ripe-banana-3.jpg)
ബനാനാ ബൈറ്റ്സ്
പഴം നടുവെ നീളത്തിൽ മുറിക്കാം. അത് അലിയിച്ചെടുത്ത ചോക്ലേറ്റിൽ മുക്കാം. ഒരു പാർച്മെൻ്റ് പേപ്പറിലേയ്ക്ക് അത് വച്ച് ഒരു മണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കാം. ശേഷം കഴിച്ചു നോക്കൂ.
/indian-express-malayalam/media/media_files/2024/12/19/easy-food-reicpes-with-ripe-banana-4.jpg)
പഴം പൊരി
ഒരു ബൗളിൽ മൈദ അല്ലെങ്കിൽ കടലമാവ്, പഞ്ചസാര, വെള്ളം എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. പഴം തൊലി കളഞ്ഞ നടുവെ നീളത്തിൽ മുറിച്ചെടുക്കാം. അത് മാവിൽ മുക്കി തിളച്ച എണ്ണയിൽ ചേർത്തു വറുക്കാം.
/indian-express-malayalam/media/media_files/2024/12/19/easy-food-reicpes-with-ripe-banana-5.jpg)
ബനാന ടോസ്റ്റ്
ബ്രെഡ് ടോസ്റ്റ് ചെയ്തെടുക്കാം. അതിനു മുകളിൽ പീനട്ബട്ടർ പുരട്ടാം. മുകളിലായി വട്ടത്തിൽ അരിഞ്ഞ പഴം വയ്ക്കാം. കുറച്ച് തേൻ ഒഴിച്ച് കഴിച്ചു നോക്കൂ.
/indian-express-malayalam/media/media_files/2024/12/19/easy-food-reicpes-with-ripe-banana-6.jpg)
ഓട്സ് മീൽ
ഓട്സിൽ പാലും നട്സസും ചേർക്കുന്നതിനൊപ്പം നന്നായി പഴുത്ത പഴം കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞതു ചേർക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.