New Update
/indian-express-malayalam/media/media_files/2024/12/18/TJ2v6T0Yt1JMubf36EGn.jpg)
Bread Roll Recipe: ബ്രെഡ് റോൾ റെസിപ്പി
Easy Bread Roll Recipe: വളരെ പെട്ടെന്ന് കേടാകുന്ന ഒന്നാണ് ബ്രെഡ്. വാങ്ങി രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കഴിച്ചില്ലെങ്കിൽ പിന്നെ ഭക്ഷ്യയോഗ്യമല്ലാതാകും. എന്നാൽ ബ്രെഡ് വെറുതെ കഴിക്കാൻ​ അധികം ആർക്കും താൽപ്പര്യം ഉണ്ടാവില്ല. എന്നാൽ ഇനി ബ്രെഡ് വാങ്ങിയത് ബാക്കി വന്നാൽ സൂക്ഷിച്ചുവെച്ച് കേടാക്കേണ്ട. കുട്ടികൾ സ്കൂളിൽ പോയി വരുമ്പോഴേയക്കും അടിപൊളി പലഹാരം തന്നെ തയ്യാറാക്കിക്കോളൂ. കിടിലൻ രുചിയിൽ മസാലകൾ ചേർത്ത ഒരു റോൾ റെസിപ്പി പരിചയപ്പെടാം. വൈശാലി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സ്പെഷ്യൽ സ്നാക്ക് റെസിപ്പി പരിചയപ്പെടുത്തുന്നത്.
Advertisment
ചേരുവകൾ
- കാരറ്റ്
- ഉരുളക്കിഴങ്ങ്
- സവാള
- ചോളം
- ഇഞ്ചി
- മല്ലിയില
- ഉപ്പ്
- ഗരംമസാല
- മുളകുപൊടി
- ചാട്മസാല
- ബ്രെഡ്
- വെള്ളം
- എണ്ണ
Advertisment
തയ്യാറാക്കുന്ന വിധം
- മൂന്നോ നാലോ ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചതിലേയ്ക്ക്, അൽപ്പം കാരറ്റും സവാളയും ചെറുതായി അരിഞ്ഞത്, അൽപ്പം ചോളം വേവിച്ചത്, ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ചാട്മസാല എന്നിവ നന്നായി ഇളക്കി ചേർക്കാം.
- ശേഷം ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കുക.
- വശങ്ങൾ മുറുച്ചുമാറ്റിയ ബ്രെഡ് അൽപ്പം വെള്ളത്തിൽ മുക്കിയതിനു ശേഷം ഈ ഉരുളകൾ അതിനുള്ളിൽ വെച്ച് വശങ്ങൾ നന്നായി യോജിപ്പിക്കുക.
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി തയ്യാറാക്കി വെച്ചിരിക്കുന്ന ബ്രെഡ് വറുത്തെടുക്കാം.
Read More
- അരിപ്പൊടിയും തേങ്ങാപ്പാലും വേണ്ട, പൂ പോലെ സോഫ്റ്റ് വട്ടയപ്പം തയ്യാറാക്കാൻ റവ മതി
- ബാക്കി വന്ന ചോറ് കളയരുതേ...സൂക്ഷിച്ചു വച്ചാൽ കിടിലൻ സ്നാക് തയ്യാറാക്കാം
- തണുപ്പ് കാലത്ത് ഈ ശർക്കര വിഭവം കഴിച്ചോളൂ, രുചികരമാണ് ആരോഗ്യത്തിന് ഗുണകരവും: Jaggery Recipes
- തട്ടുകടയിൽ മാത്രമല്ല ഇനി വീട്ടിലും തയ്യാറാക്കാം രുചികരമായ ഗ്രീൻപീസ് മുട്ട മസാല
- പച്ചമാങ്ങ വറുത്തത് ഇങ്ങനെ ചെയ്‌തു സൂക്ഷിച്ചോളൂ? കൊതിപ്പിക്കും രുചിയാണ്
- രുചിയേറും മീൻ പത്തിൽ മലബാർ റെസിപ്പിയിൽ
- പരിപ്പ് ബാക്കിയുണ്ടോ? ചപ്പാത്തി മുതൽ പരിപ്പുവട വരെ രുചിയേറും വിഭവങ്ങൾ തയ്യാറാക്കാൻ അതു മതി
- ബാക്കി വന്ന ഭക്ഷണങ്ങൾക്ക് കിടിലൻ മേക്കോവർ നൽകാം; ഇതാ ചില വിദ്യകൾ
- കട്ലറ്റ് കൂടുതൽ രുചികരമാക്കാം, ഈ ചേരുവ ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us