/indian-express-malayalam/media/media_files/2024/12/16/3sj5G4kPwfiwBxvxQemm.jpg)
പച്ചമാങ്ങ അച്ചാർ ഇങ്ങനെ തയ്യാറാക്കി നോക്കൂ
അച്ചാറിൽ കേമൻ മാങ്ങ അച്ചാറാണെന്ന് മലയാളികൾ പൊതുവെ പറയാറുണ്ട്.​ നല്ല നാടൻ എണ്ണ മാങ്ങ അച്ചാർ കഴിച്ചിട്ടുണ്ടോ?. സ്ഥിരമായി തയ്യാറാക്കുന്ന അച്ചാറും ഇതും തമ്മിൽ എന്തു വ്യത്യാസം എന്നാണോ? നല്ലെണ്ണയിൽ വറുത്തെടുത്ത പുളിയൻ പച്ചമാങ്ങ കഷ്ണങ്ങളിലേക്ക് വറുത്തെടുത്ത മസാലകൾ ചേർത്തിളക്കിയെടുത്തു നോക്കൂ. കണ്ടാൽ തന്നെ കൊതിപ്പിക്കുന്ന കിടിലൻ ഐറ്റമാണിത്. തയ്യാറാക്കിയാൽ ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കാം, എന്നാൽ രുചി അറിഞ്ഞാൽ ഭരണി കാലിയാകുന്ന വഴിയറിയില്ല. വിദേശത്തേയ്ക്ക് പോകുന്ന ഉറ്റവർക്ക് കൊടുക്കൻ ഇതിലും നല്ല സ്പെഷ്യൽ വിഭവം വേറെയില്ല. ഷീബ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് എണ്ണ മാങ്ങ അച്ചാർ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- പച്ചമാങ്ങ
- എണ്ണ
- കാശ്മീരി മുളുപൊടി
- കറിവേപ്പില
- മഞ്ഞൾ പൊടി
- കടുക്
- ഉലുവ
- കായപ്പൊടി
- ഉപ്പ്
തയ്യാറാക്കുന്ന വിധം
- പച്ചമാങ്ങ നല്ലതുപോലെ കഴുകി തുടച്ച് നീളത്തിൽ ഇടത്തരം കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിച്ചെടുത്തു മാറ്റിവയ്ക്കുക.
- ശേഷം ഒരു പാനിലേക്ക് എണ്ണയൊഴിച്ച് നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ കാശ്മീരമുളകുപൊടിയും കറിവേപ്പിലയും ഇട്ട് നല്ല ക്രിസ്പിയായി വറുത്തെടുക്കാം.
- എണ്ണ കളഞ്ഞെടുക്കുക. മുളകിന്റെയും കറിവേപ്പിലയുടെയും ചൂട് പൂർണമായും പോയി കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലിട്ട് ഒന്ന് പൊടിച്ചെടുക്കാം.
- ശേഷം അതേ എണ്ണയിലേക്ക് അരിഞ്ഞു വെച്ച മാങ്ങ കഷ്ണങ്ങൾ ചേർത്ത് വറുക്കാം.
മാങ്ങ എണ്ണയിൽ കിടന്ന് ക്രിസ്പായതിനു ശേഷം മാറ്റുക. - അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് മസാലയും, മഞ്ഞൾ പൊടിയും, കടുക് പൊടിച്ചതും, ഉലുവ പൊടിച്ചതും, ആവശ്യത്തിന് കായപ്പൊടിയും, ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
- പൊടികളുടെ പച്ചമണമെല്ലാം മാറി തുടങ്ങുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച മാങ്ങ കഷ്ണങ്ങൾ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി ചേർക്കാം. ശേഷം അടുപ്പിൽ നിന്ന് മാറ്റം.
- വൃത്തിയുള്ള ഈർപ്പം ഇല്ലാത്ത പാത്രത്തിലേക്കു മാറ്റി സൂക്ഷിക്കാം.
Read More
- രുചിയേറും മീൻ പത്തിൽ മലബാർ റെസിപ്പിയിൽ
- പരിപ്പ് ബാക്കിയുണ്ടോ? ചപ്പാത്തി മുതൽ പരിപ്പുവട വരെ രുചിയേറും വിഭവങ്ങൾ തയ്യാറാക്കാൻ അതു മതി
- ബാക്കി വന്ന ഭക്ഷണങ്ങൾക്ക് കിടിലൻ മേക്കോവർ നൽകാം; ഇതാ ചില വിദ്യകൾ
- കട്ലറ്റ് കൂടുതൽ രുചികരമാക്കാം, ഈ ചേരുവ ഉപയോഗിക്കൂ
- ഹോട്ടൽ സ്റ്റൈൽ ചിക്കൻ സൂപ്പ് തയ്യാറാക്കാം 5 മിനിറ്റിൽ
- ഓവൻ വേണ്ട? കുക്കറിൽ തയ്യാറാക്കാം ഈ 5 മധുരങ്ങൾ
- ബ്രെഡ് ഇനി ടോസ്റ്റ് ചെയ്യാതെ ഇങ്ങനെ കഴിച്ചു നോക്കൂ
- ഡിന്നർ സ്പെഷ്യലായി ചിക്കൻ മലായ് തയ്യാറാക്കിയാലോ?
- വയറും മനസും നിറയ്ക്കാൻ ഗാർലിക് റൈസ്, കിടിലൻ റെസിപ്പി
- 1 മിനിറ്റു കൊണ്ട് കേക്ക് തയ്യാറാക്കാമോ? ഇങ്ങനെ ചെയ്തു നോക്കൂ
- ഈ ഇത്തിരി കുഞ്ഞൻ ബീറ്റ്റൂട്ട് ഉരുളകൾ നിസാരക്കാരല്ല
- മാവ് പുളിക്കാൻ കാത്തിരിക്കുന്നതെന്തിന്? ഇങ്ങനൊരു വിദ്യ ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.