/indian-express-malayalam/media/media_files/2024/12/18/7bdlteHyIHRO8HCpdNlY.jpg)
Vattayappam Rava Recipe: റവ ഉപയോഗിച്ച് വട്ടയപ്പം തയ്യാറാക്കുന്ന വിധം (ചിത്രം: ഫ്രീപിക്)
നാടൻ കേരളീയ ഭക്ഷണമാണ് വട്ടയപ്പം. ക്രിസ്ത്യൻ വീടുകളിലാണ് അധികവും ഇതി തയ്യാറാക്കാറുള്ളത്. പ്രത്യേകിച്ച് കറികളൊന്നും ഇല്ലാതെ തന്നെ കഴിക്കാം എന്നതാണ് ഇതിൻ്റെ സവിശേഷത. അരിപ്പൊടിയും തേങ്ങാപ്പാലുമാണ് പ്രധാന ചേരുവകളായി വരുന്നത്. ഇവ ഉപയോഗിച്ചു തയ്യാറാക്കുന്ന മാവ് ആവിയൽ വേവിക്കുന്നതാണ് വട്ടയപ്പത്തിൻ്റെ പാചക രീതി. വട്ടത്തിലുള്ള ആകൃതി ആയതിനാലാണ് വട്ടയപ്പം എന്നു വിളിക്കുന്നത്.
എന്നാൽ, അരിപ്പൊടിയും തേങ്ങാപ്പാലും ഇല്ലാതെ വ്യത്യസ്തമായി വട്ടയപ്പം തയ്യാറാക്കാൻ സാധിക്കും. റവ മാത്രം മതി അൽപം എരിവുള്ള ഈ വട്ടയപ്പത്തിന്. ഈറ്റ് ഡെലീഷ്യസ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ സ്പെഷ്യൽ റവ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- റവ
- തൈര്
- ഇഞ്ചി
- പച്ചമുളക്
- പഞ്ചസാര
- ഉപ്പ്
- വെള്ളം
- എണ്ണ
- കടുക്
- ജീരകം
- കറിവേപ്പില
- ബേക്കിങ് പൗഡർ
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് റവയെടുത്ത് അര കപ്പ് തൈര് ചേർത്തിളക്കുക.
- ഇതിലേയ്ക്ക് ചെറിയ കഷ്ണം ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചെടുത്തത് ഒരു ടേബിൾസ്പൂൺ, ഒരു ടീസ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച് മാവ് തയ്യാറാക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടീസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കാം.
- ഒരു ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ജീരകം, അൽപ്പം കറിവേപ്പില എന്നിവ എണ്ണയിൽ വറുത്തെടുത്ത് മാവിലേയ്ക്കു ചേർക്കുക..
- ബേക്കിങ് സോഡ ആവശ്യത്തിനു ചേർത്തിളക്കാം.
- ഒരു പരന്ന പാത്രത്തിൽ അൽപ്പം നെയ്യ് പുരട്ടി മാവ് അതിൽ ഒഴിച്ചു പരത്തിയെടുക്കാം.
- ആവശ്യമെങ്കിൽ മുകളിലായി അൽപ്പം മുളകുപൊടിയും മല്ലിയിലും ചേർക്കാം.
ശേഷം ആവിയിൽ വേവിച്ചെടുക്കുക. ഇഷ്ടാനുസരണം മുറിച്ചു കഴിക്കാം.
Read More
- ബാക്കി വന്ന ചോറ് കളയരുതേ...സൂക്ഷിച്ചു വച്ചാൽ കിടിലൻ സ്നാക് തയ്യാറാക്കാം
- തണുപ്പ് കാലത്ത് ഈ ശർക്കര വിഭവം കഴിച്ചോളൂ, രുചികരമാണ് ആരോഗ്യത്തിന് ഗുണകരവും: Jaggery Recipes
- തട്ടുകടയിൽ മാത്രമല്ല ഇനി വീട്ടിലും തയ്യാറാക്കാം രുചികരമായ ഗ്രീൻപീസ് മുട്ട മസാല
- പച്ചമാങ്ങ വറുത്തത് ഇങ്ങനെ ചെയ്‌തു സൂക്ഷിച്ചോളൂ? കൊതിപ്പിക്കും രുചിയാണ്
- രുചിയേറും മീൻ പത്തിൽ മലബാർ റെസിപ്പിയിൽ
- പരിപ്പ് ബാക്കിയുണ്ടോ? ചപ്പാത്തി മുതൽ പരിപ്പുവട വരെ രുചിയേറും വിഭവങ്ങൾ തയ്യാറാക്കാൻ അതു മതി
- ബാക്കി വന്ന ഭക്ഷണങ്ങൾക്ക് കിടിലൻ മേക്കോവർ നൽകാം; ഇതാ ചില വിദ്യകൾ
- കട്ലറ്റ് കൂടുതൽ രുചികരമാക്കാം, ഈ ചേരുവ ഉപയോഗിക്കൂ
- ഹോട്ടൽ സ്റ്റൈൽ ചിക്കൻ സൂപ്പ് തയ്യാറാക്കാം 5 മിനിറ്റിൽ
- ഓവൻ വേണ്ട? കുക്കറിൽ തയ്യാറാക്കാം ഈ 5 മധുരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us