scorecardresearch

ചിക്കൻ കട്ലറ്റ് ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ ഇനി വീട്ടിൽ തയ്യാറാക്കാം

കറിയും ഫ്രൈയും മാത്രമല്ല, ചിക്കൻ കൊണ്ടുള്ള കട്ലറ്റും ഇനി വീട്ടൽ തന്നെ ഉണ്ടാക്കാം. അതിന് ആവശ്യമായ ചേരുവകൾ എന്തെല്ലാം? ചിക്കൻ കട്ലറ്റ് എങ്ങനെ തയ്യാറാക്കാം? കൂടുതൽ അറിയാം.

കറിയും ഫ്രൈയും മാത്രമല്ല, ചിക്കൻ കൊണ്ടുള്ള കട്ലറ്റും ഇനി വീട്ടൽ തന്നെ ഉണ്ടാക്കാം. അതിന് ആവശ്യമായ ചേരുവകൾ എന്തെല്ലാം? ചിക്കൻ കട്ലറ്റ് എങ്ങനെ തയ്യാറാക്കാം? കൂടുതൽ അറിയാം.

author-image
WebDesk
New Update
Chicken Cutlet Easy Recipe

ചിക്കൻ കട്ലറ്റ് റെസിപ്പി ചിത്രം: ഫ്രീപിക്

ബേക്കറിയിൽ നിന്നും കിട്ടുന്ന ചിക്കൻ കട്ലറ്റിൽ അധികവും ഉരുളക്കിഴങ്ങ് മാത്രമാണെല്ലോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രുചികരമാണെങ്കിലും അതിൽ ചിക്കൻ ഇല്ലാ എന്ന് ഓർത്ത് വിഷമിക്കേണ്ട. കറി തയ്യാറാക്കാൻ വാങ്ങുന്ന ചിക്കനിൽ നിന്നും അൽപം മാറ്റി വച്ചോളൂ. ഇൻസ്റ്റൻ്റായി ഒരു കിടിലൻ കട്ലറ്റ് വറുത്തെടുക്കാം. വളരെ കുറച്ച് ചേരുവകൾ മതി. ഷാൻ ജിയോ തൻ്റെ യൂട്യൂബ് ചാനലിലൂടെ അത് എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടുത്തുന്നുമുണ്ട്. 

Advertisment

ചേരുവകൾ

  • ചിക്കൻ- 500ഗ്രാം
  • സവാള- 2 എണ്ണം
  • ഉപ്പ്- ആവശ്യത്തിന്
  • പച്ചമുളക്- 4 എണ്ണം
  • ഇഞ്ചി- 1
  • വെളുത്തുള്ളി- 4 എണ്ണം
  • കോഴിമുട്ട- 2എണ്ണം
  • ഗരംമസാല- 1 ടീസ്പൂൺ
  • കുരുമുളകുപൊടി- 11/2 ടീസ്പൂൺ
  • ഉരുഴക്കിഴങ്ങ്- 3 എണ്ണം
  • വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ
  • ബ്രെഡ്പൊടിച്ചത്- 1 കപ്പ്

തയ്യാറാക്കുന്ന വിധം

  • ചിക്കൻ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
  • അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു വേവിക്കാം.
  • കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി ഇളക്കാം.
  • ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ആവിയിൽ വേവിച്ചെടുത്ത് ഉടയ്ക്കാം.
  • വേവിച്ചെടുത്ത ചിക്കൻ ചൂടാറിയ ശേഷം മിക്സിയൽ ഇട്ട് അരച്ചെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് സവാള ചെറുതായി അരിഞ്ഞു വഴറ്റാം.
  • അതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കാം.
  • മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരംമസാല, പെരുംജീരകപ്പൊടി, ചിക്കൻ മസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
  • ഉടച്ചെടുത്ത ഉരുളക്കിഴങ്ങും, ചിക്കനും ചേർത്തിളക്കി യോജിപ്പിക്കാം.
  • ഒരു ബൗളിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കാം.
  • മറ്റൊരു ബൗളിൽ ബ്രെഡ് പൊടിച്ചു വയ്ക്കാം.
  • തയ്യാറാക്കിയ മാവിൽ നിന്നും അൽപം വീതം എടുത്ത് ചെറിയ ഉരുകളാക്കാം.​
  • അത് മുട്ടയിലും ബ്രെഡ് പൊടിച്ചതിലും മുക്കി ചൂടാക്കിയ എണ്ണയിൽ ചേർത്തു വറുക്കാം. 
Advertisment

Read More

Recipe Food Chicken Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: