scorecardresearch

Appam Recipe Kerala Style: തയ്യാറാക്കാം പൂ പോലെ സോഫ്റ്റായ പാലപ്പം

Kerala Appam –Kerala Palappam Recipe: സ്റ്റ്യൂ, കടലക്കറി, ഗ്രീൻപീസ് കറി, ചിക്കൻ കറി എന്നിങ്ങനെ ഒട്ടുമിക്ക കറികൾക്കൊപ്പവും ചേർന്നു പോവുന്ന വിഭവങ്ങളിലൊന്നാണ് അപ്പം. മൃദുവും സ്വാദിഷ്ടവുമായ അപ്പം തയ്യാറാക്കാം, ഇതാ ഒരു കിടിലൻ റെസിപ്പി 

Kerala Appam –Kerala Palappam Recipe: സ്റ്റ്യൂ, കടലക്കറി, ഗ്രീൻപീസ് കറി, ചിക്കൻ കറി എന്നിങ്ങനെ ഒട്ടുമിക്ക കറികൾക്കൊപ്പവും ചേർന്നു പോവുന്ന വിഭവങ്ങളിലൊന്നാണ് അപ്പം. മൃദുവും സ്വാദിഷ്ടവുമായ അപ്പം തയ്യാറാക്കാം, ഇതാ ഒരു കിടിലൻ റെസിപ്പി 

author-image
Info Desk
New Update
Kerala Appam -Palappam Recipe How to make Appam | അപ്പം | പാലപ്പം റെസിപ്പി

Appam Recipe Kerala Style: മലയാളികളുടെ പ്രഭാതഭക്ഷണങ്ങളുടെ പട്ടികയിലെ സൂപ്പർസ്റ്റാറുകളിലൊന്നാണ് അപ്പം. പാലപ്പം എന്നും വിളിക്കപ്പെടുന്ന അപ്പത്തിനു സ്വാദിഷ്ടമായ വിവിധ കോമ്പിനേഷനുകളും മലയാളികൾ കണ്ടെത്തിയിട്ടുണ്ട്. അപ്പം-സ്റ്റ്യൂ, അപ്പം-കടലക്കറി, അപ്പം-ഗ്രീൻപീസ് കറി, അപ്പം-ബീഫ്, അപ്പം- ചിക്കൻ, അപ്പം- ഉരുളകിഴങ്ങ് എന്നിങ്ങനെ പോവുന്നു ആ ഹിറ്റ് കോമ്പോകൾ. തേങ്ങാപ്പാൽ ചേർത്തും അപ്പം കഴിക്കാവുന്നതാണ്. 

Advertisment

മൃദുവും ക്രിസ്പിയും അതീവ രുചികരവുമായ അപ്പം വീട്ടിൽ ഉണ്ടാക്കാം. ഈ റെസിപ്പി പരിചയപ്പെടൂ. 

food

Appam Batter Recipe: അപ്പം റെസിപ്പി 

അരി, തേങ്ങ, യീസ്റ്റ് എന്നിവയാണ് അപ്പം തയ്യാറാക്കാൻ പ്രധാനമായും വേണ്ട ചേരുവകൾ. അരി പൊടിച്ച് തയ്യാറാക്കുന്ന മാവ് പുളിക്കാൻ വെയ്ക്കേണ്ടതുണ്ട് എന്നതിനാൽ അപ്പത്തിനുള്ള മാവ് തലേദിവസം തന്നെ റെഡിയാക്കി വയ്ക്കുന്നതാണ് നല്ലത്.

Appam ingredient List: ആവശ്യമായ ചേരുവകൾ

  • പച്ചരി - അരക്കിലോ
  • തേങ്ങാപ്പാല്‍ - ഒരു കപ്പ്
  • അരിപ്പൊടി കാച്ചിയത് - ഒരു കപ്പ്
  • മാവിനുള്ള വെള്ളം -ഒരു കപ്പ്
  • വെളിച്ചെണ്ണ - അല്‍പം
  • ഉപ്പ് -പാകത്തിന്
  • തേങ്ങാപ്പാല്‍ - ഒരു കപ്പ്
  • പെരുംജീരകം -അല്‍പം 
Advertisment

How to make appam Kerala style  Step By Step: അപ്പം തയ്യാറാക്കുന്ന വിധം

  • അരി 8-9 മണിക്കൂര്‍ വരെ വെള്ളത്തിൽ കുതിർക്കുക. പിന്നീട് നല്ലതുപോലെ കഴുകിപ്പൊടിച്ചെടുക്കണം.
  • അരി പൊടിക്കുമ്പോള്‍ തരി അധികം ഇല്ലാതെ വേണം പൊടിച്ചെടുക്കാൻ.
  • ഒരു കപ്പ് തരി കാച്ചിയത് ഇതിലേക്ക് ചേര്‍ക്കണം. അതിന് ശേഷം ഒരു ഗ്ലാസ്സ്
  • അരിപ്പൊടിയില്‍ ഒരു ഗ്ലാസ്സ് വെള്ളം ചേര്‍ത്ത് മാവ്  തയ്യാറാക്കി ഇതിലേക്ക് ചേര്‍ക്കണം.
  • നല്ലതുപോലെ ഇളക്കി മിക്‌സ് ചെയ്ത് അതിലേക്ക് അല്‍പം വെളിച്ചെണ്ണ തൂവി മാവ് പരുവത്തിലാക്കി 9 മണിക്കൂറോളം അടച്ച് വെക്കണം.
  • ശേഷം, അൽപ്പം ഉപ്പും പഞ്ചസാരയും പെരുംജീരകവും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക.
  • അവസാനമായി ഇതിലേക്ക് തേങ്ങാപ്പാല്‍ കൂടി ചേർക്കുക. ഒരു കപ്പ് തേങ്ങാപ്പാല്‍ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്ത് മാവ് പരുവത്തില്‍ ആക്കുക. മാവിന് കട്ടി കൂടുതലാണെന്നു തോന്നിയാൽ അൽപപം തേങ്ങാപ്പാൽ കൂടി ചേർത്ത് മാവ് ലൂസ് ആക്കിയെടുക്കുക. അൽപ്പസമയം കൂടി സെറ്റാവാൻ വെയ്ക്കാം.
  • ഒരു മണിക്കൂര്‍ കഴിഞ്ഞ് അപ്പച്ചട്ടിയില്‍ മാവ് ഒഴിച്ച് പാലപ്പം ചുട്ടെടുക്കാം. ചെറുതീയിൽ ചട്ടി അടച്ചുവേണം പാലപ്പം തയ്യാറാക്കാൻ. 

Read More

Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: