/indian-express-malayalam/media/media_files/2024/12/02/0X8jJZa4alnOInZqorDz.jpeg)
ഗോതമ്പ് ഇടിയപ്പം റെസിപപി
ഇടിയപ്പവും മുട്ടക്കറിയും മലയാളികൾക്ക് ഏറെ പ്രിയമാണ്. എന്നാൽ മുട്ടക്കറിയ്ക്ക് ഒപ്പം മാത്രമല്ല, കടലക്കറി, ചിക്കൻ കറി, വെജിറ്റബിൾ കുറുമ എന്നിവയ്ക്ക് ഒപ്പവും ചേർന്നുപോവുന്ന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇടിയപ്പം. പ്രഭാത ഭക്ഷണമായി പലരും വീടുകളിൽ ഇടിയപ്പം തയ്യാറാക്കാറുണ്ട്. അരിപ്പൊടി ഉപയോഗിച്ചാണ് പൊതുവേ ഇടിയപ്പം തയ്യാറാക്കാറുള്ളത്.
സാധാരണ അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ചാണ് ഇടിയപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നത്. ഇനി അരിപ്പൊടി ഇല്ലെങ്കിലും അതിലും രുചികരമായി ഇടിയപ്പെ ആവിയിൽ വേവിച്ചെടുക്കാം. ഗോതമ്പ് പൊടി ചൂടാക്കിയെടുത്താൽ മതിയാകും. എൻ്റെ അടുക്കള എന്ന യൂട്യൂബ് ചാനലാണ് ഈ ഇടിയപ്പ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ഗോതമ്പ് പൊടി- 2 കപ്പ്
- തേങ്ങ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
- ഗോതമ്പ് പൊടി പാനിലിട്ട് വറുത്തെടുക്കുക
- പൊടി തണുത്തശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിച്ച വെള്ളം ഒഴിച്ച് കുഴച്ചെടുക്കാം.
- സേവനാഴിയിലേക്ക് മാവെടുക്കാം.
- ഇഡ്ഡലി തട്ടിൽ തേങ്ങ ചിരകിയതു ചേർക്കാം. അതിനു മുകളിൽ ഇടിയപ്പം പിഴിഞ്ഞെടുക്കുക. ഇത് ആവിയിൽ വേവിക്കാം.
അരിപ്പൊടി ചൂടുവെള്ളം ചേർത്ത് കുഴച്ചെടുക്കാതെ ഒരു ഇടിയപ്പം തയ്യാറാക്കാനും ഒരു വിദ്യയുണ്ട്. അത് എങ്ങനെ എന്ന് പരിചയപ്പെടാം.
തയ്യാറാക്കുന്ന വിധം
- ഒരുകപ്പ് അരിപ്പൊടിയിലേക്ക് അതേ അളവിൽ തന്നെ പച്ചവെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
- ഇവ രണ്ടും മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക.
- ചുവട് കട്ടിയുള്ള പാത്രത്തിൽ ഈ അരിച്ചെടുത്ത മാവ് ചേർത്ത് ഇടത്തരം തീയിൽ ഇളക്കാം. അൽപ്പം വെളിച്ചെണ്ണയും ചേർക്കണം.
- വെള്ളം വറ്റിയതിനു ശേഷം അടുപ്പണയ്ക്കാം.
- ചൂട് മാറിയതിനുശേഷം സേവനാഴിയിലേക്ക് ഇടിയപ്പമാവ് ചേർത്ത് നൂൽപരുവത്തിൽ പ്രസ് ചെയ്തെടുക്കുക.
- ഇഡ്ഡലി തട്ടിൽ ചിരകിയ തേങ്ങ വിതറി അതിനു മുകളിലേക്ക് ഇടിയപ്പ മാവ് ചേർത്ത് ആവിയിൽ വേവിച്ചെടുക്കാം.
Read More
- കറുമുറു കഴിക്കാൻ ഉരുളക്കിഴങ്ങ് പക്കോട
- മാന്തൾ കറി ഇതിലും രുചികരമായി കഴിച്ചിട്ടുണ്ടാകില്ല
- സൗത്തിന്ത്യൻ സ്പെഷ്യൽ പൊടി ഇഡ്ഡലി ഇനി അടുക്കളയിലെ താരം
- അരി അരച്ച് പുളിപ്പിക്കാൻ നിൽക്കേണ്ട, ഇനി പാലപ്പം ചുട്ടെടുക്കാം 10 മിനിറ്റിൽ
- അപ്പത്തിനൊപ്പം നാടൻ മട്ടൺ സ്റ്റ്യൂ, കൊതിച്ചിരിക്കാതെ തയ്യാറാക്കിക്കോളൂ
- തേങ്ങയും നട്സും ഉണ്ടെങ്കിൽ ഇനി മതിവരുവോളം കഴിക്കാം ഈ ഹെൽത്തി ലഡ്ഡു
- പാലക്ക് ചീര നിസാരക്കാരനല്ല, തയ്യാറാക്കാം 5 ഹെൽത്തി വിഭവങ്ങൾ
- ബാക്കി വന്ന ദോശ ഇനി കറുമുറു കഴിക്കാം, ഇങ്ങനെ ചെയ്തെടുക്കൂ
- റുമാലി റൊട്ടി കഴിക്കാൻ ഹോട്ടലിൽ പോകേണ്ട, വീട്ടിൽ തന്നെ തയ്യാറാക്കിക്കോളൂ
- അവൽ വിളയിച്ചെടുക്കാം രുചികരമായി, ഈ വിദ്യ ട്രൈ ചെയ്യൂ
- നാരങ്ങ അച്ചാർ ഇനി ഇങ്ങനെ തയ്യാറാക്കാം, ലേശവും കയ്പില്ലാതെ
- ബാക്കി വന്ന ചോറിന് ഒരു മേക്കോവർ, ഇനി പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല
- മലബാറിൻ്റെ രുചിക്കൂട്ടിൽ കല്ലുമ്മക്കായ നിറച്ചത്
- മത്തൻ വിത്ത് പാകം ചെയ്‌തു കഴിക്കാൻ 5 വഴികൾ
- ഇനി പരിപ്പ് കറിക്ക് സ്വാദേറും, മത്തൻ ഇല കൂടി ചേർക്കാം
- പച്ചരിയും ഉരുളക്കിഴങ്ങും മതി, രുചികരമായ ബ്രേക്ക്ഫാസ്റ്റ് ഇനി എളുപ്പത്തിൽ തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.