scorecardresearch

ഈസ്റ്റർ രുചികരമാക്കാൻ കൊതിയൂറും ഫിഷ്മോളി

മസാല പുരട്ടി തേങ്ങാപ്പാലിൽ തിളപ്പിച്ചെടുത്ത ഫിഷ്മോളി കൂട്ടി ബ്രേക്ക്ഫാസ്റ്റും ഉച്ചയൂണും ഗംഭീരമാക്കാം.

മസാല പുരട്ടി തേങ്ങാപ്പാലിൽ തിളപ്പിച്ചെടുത്ത ഫിഷ്മോളി കൂട്ടി ബ്രേക്ക്ഫാസ്റ്റും ഉച്ചയൂണും ഗംഭീരമാക്കാം.

author-image
WebDesk
New Update
Fish Molly Easy Traditional Recipe

ഫിഷ്മോളി റെസിപ്പി

ഫിഷ് മോളി അഥവ മീൻ മോളി കേരളത്തിൻ്റെ നാടൻ വിഭവങ്ങളിൽ ഒന്നാണ്. സാധാരണ അപ്പം, ഇഡ്ഡിയപ്പം, ചോറ് എന്നിവയ്ക്കൊപ്പമാണിത് കഴിക്കാറുള്ളത്. ഇത് നെയ്മീൻ ചേർത്ത് തയ്യാറാക്കിയാൽ അടിപൊളിയാണ്. മലയാളികളുടെ സ്ഥിരം മസാലക്കൂട്ടിനൊപ്പം തേങ്ങാപ്പാലും കൂടി ചേർത്ത് തിളപ്പിച്ചെടുക്കുന്നതാണ് ഇതിൻ്റെ പാചക രീതി. സാധാരണ തയ്യാറാക്കാറുള്ള മീൻ കറിയിൽ നിന്നും അൽപം വ്യത്യസ്തമാണ് ഇതിൻ്റെ രുചി. മസാല പുരട്ടി തേങ്ങാപ്പാലിൽ തിളപ്പിച്ചെടുത്ത നെയ്മീൻ മോളി ചൂട് പൊറോട്ടയോടൊപ്പം കഴിക്കാൻ ആരും കൊതിച്ചു പോകും. സലീഷ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Advertisment

ചേരുവകൾ

  • ഉപ്പ്
  • മഞ്ഞൾപ്പൊടി
  • കുരുമുളകുപൊടി
  • നാരങ്ങനീര്
  • മീൻ
  • വെളിച്ചെണ്ണ
  • കറിവേപ്പില
  • സവാള
  • ഇഞ്ചി 
  • വെളുത്തുള്ളി
  • പച്ചമുളക്
  • കറുവാപ്പട്ട
  • ഗ്രാമ്പൂ
  • തക്കാളി
  • തേങ്ങാപ്പാൽ
  • കുരുമുളക്
  • ഉപ്പ്
  • അരിപ്പൊടി

തയ്യാറാക്കുന്ന വിധം

  • ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, എന്നിവയിലേയ്ക്ക് നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം.
  • ഇത് മീനിൽ പുരട്ടി അൽപ സമയം മാറ്റി വയ്ക്കാം.
  • അടികട്ടിയുള്ള ഒരു പാത്രത്തിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് അതിൽ മീൻ വറുത്തെടുക്കാം.
  • അതേ പാത്രത്തിൽ അൽപം കൂടി വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം.
  • ഇതിലേയ്ക്ക് സവാള ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
  • അതിൻ്റെ നിറം മാറി വരുമ്പോൾ ഒരു തണ്ട് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കാം.
  • ഇവ വെന്തു വരുമ്പോൾ പച്ചമുളകും കറുവാപ്പട്ടയും, ഗ്രാമ്പൂവും ചേർത്തിളക്കി യോജിപ്പിക്കാം.
  • ഇതിലേയ്ക്ക് വറുത്ത മീനും വട്ടത്തിൽ അരിഞ്ഞ തക്കാളിയും ചേർക്കാം.
  • കട്ടിയുള്ള തേങ്ങയുടെ ഒന്നാംപാൽ ഒഴിച്ച് തിളപ്പിക്കാം.
  • കുറുകി വരുമ്പോൾ അരിപ്പൊടി വെള്ളത്തിൽ കലക്കിയതും ആവശ്യമെങ്കിൽ ഉപ്പും, കുരുമുളകുപൊടിയും ചേർക്കാം.
  • നന്നായി തിളപ്പിച്ച് കുറുക്കിയെടുത്ത കറി ചൂടോടെ കഴിച്ചു നോക്കൂ. 

Read More

Easter Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: