New Update
/indian-express-malayalam/media/media_files/2024/10/19/0dWYJAkhYxjdVOAoMnIM.jpeg)
ചിക്കൻ സൂപ്പ്
എത് സൂപ്പ് വേണം എന്ന് ചോദിച്ചാൽ അധികം ആളുകളും തിരഞ്ഞെടുക്കുക ചിക്കൻ സ്വീറ്റ് കോൺ സൂപ്പായിരിക്കും. അൽപ്പം സ്പൈസിയും എന്നാൽ കൊതിപ്പിക്കുന്ന രുചിയുമാണ് ഇതിൻ്റെ പ്രത്യേകത. ഈ രുചി കടയിൽ കിട്ടുന്ന സൂപ്പിന് മാത്രമേ ഉള്ളൂ എന്നാണോ ചിന്തിക്കുന്നത്?. എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തീൻമേശയിൽ നല്ല ചൂടൻ സൂപ്പ് റെഡി. നുസീറ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സൂപ്പ് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- ചിക്കൻ- 200 ഗ്രാം
- കാരറ്റ്- 1/2 കപ്പ്
- സവാള- 1/4 കപ്പ്
- ഇഞ്ചി വെളുത്തുള്ളി അരച്ചത്- 1 ടേബിൾസ്പൂൺ
- ഒലിവ് എണ്ണ- 1 ടീസ്പൂൺ
- കുരുമുളകുപൊടി- 1 ടാസ്പീൺ
- വെള്ളം- 3 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- ചോളം- 1/2 കപ്പ്
- സോയ സോസ്- 1 ടേബിൾസ്പൂൺ
- കോൺഫ്ലോർ-1 ടേബിൾസ്പൂൺ
- നാരങ്ങ- 1
- മുട്ട- 1
തയ്യാറാക്കുന്ന വിധം
- 200 ഗ്രാം എല്ലില്ലാത്ത ചിക്കൻ കഴുകി വൃത്തിയാക്കിയെടുക്കുക.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചിക്കൻ കഷ്ണങ്ങൾ അതിലേക്കു മാറ്റുക.
- കാരറ്റ് ചെറുതായി അരിഞ്ഞത് അര കപ്പ്, കാൽ കപ്പ് സവാള അരിഞ്ഞത്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഒരു ടേബിൾസ്പൂൺ, ഒരു ടീസ്പൂൺ ഒലിവ് എണ്ണ, ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർക്കുക.
- ഇതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് അടച്ചു വച്ച് അൽപ്പ സമയം വേവിക്കുക.
- തിളച്ചു വരുമ്പോൾ അര കപ്പ് ചോളം വേവിച്ചതു ചേർക്കാം.
- വെള്ളത്തിൽ നിന്ന് വെന്ത ചിക്കൻ മാറ്റി ചെറിയ കഷ്ണങ്ങളാക്കി വേർപെടുത്തുക. അത് വീണ്ടും വെള്ളത്തിലേക്കു ചേർക്കുക.
- ഒരു ടേബിൾസ്പൂൺ സോയ സോസ് ചേർത്തിളക്കുക.
- ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ മൂന്ന് ടേബിൾസ്പൂൺ വെള്ളത്തിൽ കലർത്തിയത് ചേർക്കുക.
- ആവശ്യത്തിന് ഉപ്പും, നാരങ്ങ നീരും, ഒപ്പം ഒരു മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കി യോജിപ്പിക്കുക.
- നന്നായി തിളച്ചു വന്ന സൂപ്പ് അടുപ്പിൽ നിന്ന് മാറ്റാം. ചൂടോടെ തന്നെ കഴിച്ചു നോക്കൂ.
Advertisment
Read More
- മുരിങ്ങയില സൂപ്പറാണ്, ചോറിനൊപ്പം കഴിക്കാൻ കിടിലൻ ചമ്മന്തി തയ്യാറാക്കാം
- ചമ്മന്തിയും കളർഫുൾ ആകും, ഇങ്ങനെ ചെയ്തു നോക്കൂ
- മൾട്ടി ഗ്രെയിൻ ബ്രെഡ് സാൻഡ്വിച്ച് ഇങ്ങനെ തയ്യാറാക്കാം
- ബട്ടർ മുറുക്ക് ക്രിസ്പിയാണ് കിടിലൻ രുചിയാണ്
- ഓറഞ്ച് തൊലി കളയല്ലേ, രുചികരമായ ചമ്മന്തി തയ്യാറാക്കാം
- അച്ചാർ അല്ല നെല്ലിക്ക ചേർത്ത സ്വാദിഷ്ടമായ രസമാണ്
- കറുമുറു കഴിക്കാൻ സ്പെഷ്യൽ കോളിഫ്ലവർ ഫ്രൈ, ഇതാ റെസിപ്പി
- വയറു നിറയെ കഴിക്കാൻ ഹെൽത്തി റാഗി കൊഴുക്കട്ട
- അരിപ്പൊടി വേണ്ട, പഞ്ഞിപോലെ പാലപ്പം ഇൻസ്റ്റൻ്റായി തയ്യാറാക്കാം
- ഉഗ്രൻ സ്വാദിൽ ഉള്ളി ചോറ്
- കടലക്കറി ഇങ്ങനെ പാകം ചെയ്തു നോക്കൂ
- ചെമ്മീൻ ചേർത്ത നാടൻ വാഴക്കൂമ്പ് തോരൻ
- മുട്ട റോസ്റ്റ് ഇനി കൂടുതൽ രുചികരമാകും, ഈ മസാല ചേർത്താൽ മതി
- നത്തോലി പുളിയില ചുട്ടത് കഴിച്ചിട്ടുണ്ടോ? അസാധ്യ രുചിയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us