scorecardresearch

കടലക്കറി ഇങ്ങനെ പാകം ചെയ്തു നോക്കൂ

തേങ്ങ വറുക്കേണ്ട കടലക്കറി ഇനി സിംപിളായി തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ

തേങ്ങ വറുക്കേണ്ട കടലക്കറി ഇനി സിംപിളായി തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ

author-image
WebDesk
New Update
Kadala Curry

കടലക്കറി

പുട്ടിനൊപ്പം നിങ്ങൾ എന്താണ് കഴിക്കാറുള്ളത്?. കടല കറി ഇഷ്ടമാണോ?. തേങ്ങ വറുത്തരച്ചോ, അല്ലെങ്കിൽ കടല അരച്ചതു ചേർത്തോ ആണ് സാധാരണ ഈ കറി തയ്യാറാക്കാറുള്ളത്. എന്നാലിനി തേങ്ങ വറുത്തെടുക്കാതെ തന്നെ അൽപ്പം ക്രീമിയായി ഒരു കറി ആയാലോ?. വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന രുചികരവും വ്യത്യസ്തവുമായ കടക്കറിയാണിത്. നുസീറ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇതിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. 

Advertisment

ചേരുവകൾ 

  • കടല- 1 കപ്പ്
  • തേങ്ങ- 1
  • കശുവണ്ടി- 12
  • ഗ്രാമ്പൂ- 3
  • ഏലയ്ക്ക- 1
  • കറുവാപ്പട്ട- 1
  • പെരുംജീരകം- 1/2 ടീസ്പൂൺ
  • മല്ലി- 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
  • ചുവന്നുള്ളി- 10
  • തക്കാളി- 2
  • പച്ചമുളക്- 4
  • ഉപ്പ്- ആവശ്യത്തിന്
  • കറിവേപ്പില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് കടല വെള്ളത്തിൽ കുതിർത്തു വച്ചതിലേക്ക് അൽപ്പം ഉപ്പ് ചേർത്ത് വേവിച്ച് മാറ്റി വയ്ക്കുക.
  • ഒരു തേങ്ങയുടെ പകുതി ചിരകിയതിലേക്ക് മൂന്ന് ഗ്രാമ്പൂ, ഒരു ഏലയ്ക്ക, ഒരു കറുവാപ്പട്ട, അര ടീസ്പൂൺ പെരുംജീരകം, അര ടീസ്പൂൺ മല്ലി, വെള്ളത്തിൽ കുതിർത്തു വച്ച 12 കശുവണ്ടി എന്നിവ ചേർത്ത് അരച്ചെടുത്ത് മാറ്റി വയ്ക്കുക.
  • ഒരു പാൻ അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക.
  • അതിലേക്ക് പത്ത് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്തു വഴറ്റുക.
  • ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ നാല് പച്ചമുളക് അരിഞ്ഞതും, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേർത്തിളക്കുക.
  • രണ്ട് തക്കാളി കഷ്ണങ്ങളാക്കിയതു ചേർത്തു വഴറ്റുക.
  • വേവിച്ച വച്ച കടലയും, തേങ്ങ അരച്ചെടുത്തതും ചേർത്തിളക്കി യോജിപ്പിക്കുക.
  • ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പ് കൂടി ചേർത്ത് തിളപ്പിക്കുക.
  • അടുപ്പണച്ച് ഇഷ്ടാനുസരണം വിളമ്പാം.
Advertisment

Read More

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: