scorecardresearch

ബട്ടർ മുറുക്ക് ക്രിസ്പിയാണ് കിടിലൻ രുചിയാണ്

വൈകിട്ട് ചായക്കൊപ്പം കഴിക്കാൻ ഈ ബട്ടർ മുറുക്ക് വറുത്തെടുക്കൂ, സിംപിൾ റെസിപ്പിയാണ്

വൈകിട്ട് ചായക്കൊപ്പം കഴിക്കാൻ ഈ ബട്ടർ മുറുക്ക് വറുത്തെടുക്കൂ, സിംപിൾ റെസിപ്പിയാണ്

author-image
WebDesk
New Update
Murukku

മുറുക്ക്

തെന്നിന്ത്യൻ പലഹാരങ്ങളിൽ ആകൃതി കൊണ്ടും പേരു കൊണ്ടും വ്യത്യസ്തമാണ് മുറുക്ക്. അരിപ്പൊടി കൊണ്ടുള്ള ഈ വിഭവം ഉണ്ടാക്കുന്നതിൻ്റെ രീതിയനുസരിച്ചാണ് പേരും ലഭിച്ചിരിക്കുന്നത്. അരിപ്പൊടിയാണ് ഇതിൻ്റെ പ്രധാന ചേരുവ. എന്നാൽ അരിപ്പൊടി മാത്രമല്ല അൽപ്പം കടല പരിപ്പ് ഉണ്ടെങ്കിൽ സിംപിളായി മുറുക്ക് തയ്യാറാക്കാം. കായത്രി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ മുറുക്ക് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി 

Advertisment

ചേരുവകൾ

  • കടല പരിപ്പ്- 1 കപ്പ്
  • അരിപ്പൊടി- 4 കപ്പ്
  • ഉപ്പ്- ആവശ്യത്തിന്
  • ജീരകം- 1 ടീസ്പൂൺ
  • എള്ള്- 1 ടീസ്പൂൺ
  • കുരുമുളകുപൊടി- 1 ടീസ്പൂൺ
  • വെണ്ണ- 2 ടേബിൾസ്പൂൺ
  • വെള്ളം- ആവശ്യത്തിന്
  • എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് കടല പരിപ്പ് വറുത്തെടുക്കുക.
  • വറുത്ത കടല പരിപ്പ് പൊടിച്ചെടുത്തതിലേക്ക് നാല് കപ്പ് അരിപ്പൊടി ചേർക്കുക.
  • അതിലേക്ക് ഒരു ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ എള്ള് അല്ലെങ്കിൽ അയമോദകം ചേർത്തിളക്കുക.
  • ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, രണ്ട് ടീസ്പൂൺ വെണ്ണയും ചേർത്തിളക്കി മാവ് തയ്യാറാക്കുക. അൽപ്പം വെള്ളം കൂടി ചേർക്കാവുന്നതാണ്.
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക.
  • സേവനാഴിയിൽ മാവ് എടുത്ത് മുറുക്കിൻ്റെ അകൃതിയിലാക്കി വറുക്കുക.
Advertisment

Read More

Recipe Food Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: