scorecardresearch

Veera Dheera Sooran OTT: വീര ധീര ശൂരന്‍ ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു

Veera Dheera Sooran OTT Release Date & Platform: ചിയാന്‍ വിക്രമിനെ നായകനാക്കി എസ്.യു. അരുണ്‍ കുമാർ സംവിധാനം ചെയ്ത  'വീര ധീര ശൂരന്‍' ഒടിടിയിലേക്ക്, സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുണ്ട്

Veera Dheera Sooran OTT Release Date & Platform: ചിയാന്‍ വിക്രമിനെ നായകനാക്കി എസ്.യു. അരുണ്‍ കുമാർ സംവിധാനം ചെയ്ത  'വീര ധീര ശൂരന്‍' ഒടിടിയിലേക്ക്, സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുണ്ട്

author-image
Entertainment Desk
New Update
Suraj Vikram

Veera Dheera Sooran OTT Release Date & Platform: വീര ധീര ശൂരന്‍ ഒടിടിയിലേക്ക് 

Veera Dheera Sooran OTT Release Date & Platform: ചിയാന്‍ വിക്രമിനെ നായകനാക്കി എസ്.യു. അരുണ്‍ കുമാർ സംവിധാനം ചെയ്ത  'വീര ധീര ശൂരന്‍' ഒടിടിയിലേക്ക്. ചിത്രം ഒടിടിയിലെത്തി ഒരു മാസം പിന്നിടും മുൻപു തന്നെ ഒടിടിയിലേക്ക് എത്തുകയാണ്.  ആക്ഷന്‍ ത്രില്ലര്‍ എന്റെര്‍ടെയ്‌നറായ വീര ധീര ശൂരന്‍ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്. 

Advertisment

‘വീര ധീര ശൂരൻ' പാർട്ട് 2 ആണ് ആദ്യം റിലീസ് ചെയ്തിരിക്കുന്നത്. സിനിമാചരിത്രത്തിൽ തന്നെ ഏറെ കൗതുകമുണർത്തുന്നൊരു കാര്യമാവും ഒരു സിനിമയുടെ രണ്ടാം ഭാഗം ആദ്യം റിലീസ് ചെയ്യുക എന്നത്. 

കാളി എന്ന പലചരക്കു കച്ചവടക്കാരന്റെ ജീവിതത്തിൽ ഒരു ദിവസം നടക്കുന്ന ചില സംഭവങ്ങളാണ് ഈ ചിത്രം പറയുന്നത്. 

ചിയാന്‍ വിക്രമിനൊപ്പം എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ  ഛായാഗ്രഹണം നിർവ്വഹിച്ചത് തേനി ഈശ്വര്‍ ആണ്. ജി.കെ. പ്രസന്ന എഡിറ്റിംഗും  സി.എസ്. ബാലചന്ദര്‍ കലാസംവിധാനവും നിർവ്വഹിച്ചു. എച്ച്.ആര്‍. പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് വീര ധീര ശൂരൻ നിർമ്മിച്ചത്.  പന്നൈയരും പദ്മിനിയും, ചിറ്റ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എസ്.യു. അരുൺ കുമാറിന്റെ അഞ്ചാമത്തെ സിനിമയാണിത്. 

Advertisment

Veera Dheera Sooran OTT: വീര ധീര ശൂരന്‍ എപ്പോൾ ഒടിടിയിലെത്തും?

ആമസോൺ പ്രൈം വീഡിയോ ആണ് വീര ധീര ശൂരൻ്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഏപ്രിൽ 24 മുതൽ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും. 

Read More

OTT Vikram Suraj Venjarammud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: