/indian-express-malayalam/media/media_files/2025/04/17/vTQB7Uxy7EIJWVpTkrK9.jpg)
അടുത്തിടെ വലിയ കോളിളക്കമുണ്ടാക്കിയ ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റെ ഉള്ളടക്കം വലിയ വിവാദമാവുകയും ചിത്രത്തിനെതിരെ ഒരു വിഭാഗം ആളുകൾ രംഗത്തെത്തുകയും ചെയ്തിരുന്നു. എതിര്‍പ്പ് ശക്തമായതിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ എമ്പുരാൻ റീ എഡിറ്റ് ചെയ്യുകയും 22 ഓളം മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ചിത്രത്തിലെ വില്ലന്‍റെ പേര് അടക്കം മാറ്റുകയായിരുന്നു.
വിവാദങ്ങൾക്കിടയിലും മലയാള സിനിമയുടെ സകല ബോക്സ് ഓഫീസ് റെക്കോർഡുകളും തിരുത്തിക്കുറിച്ച ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. മാർച്ച് 27 ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ 250 കോടിയിലധികം നേടി കഴിഞ്ഞു. എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളെ കുറിച്ച് ഗണേഷ് കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഐ.ഇ.മലയാളത്തിന്റെ പോഡ്‌കാസ്റ്റ് പരിപാടിയായ 'വർത്തമാന'ത്തിലാണ് ഗണേഷ് കുമാർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
"ഒരു ആവശ്യവുമില്ലാത്ത വിവാദമാണത്. ഒരു എഴുത്തുകാരന്, സംവിധായകന് മനസ്സിൽ തോന്നുന്ന ആശയത്തിനു അനുസരിച്ച് ഒരു സിനിമ എടുക്കാം. അതെടുത്തിട്ട് അവരെ നശിപ്പിക്കണം എന്ന ചിന്തകളൊന്നും നടക്കില്ല. കാരണം മയക്കുമരുന്നിന് അനുകൂലമായ സിനിമകളുണ്ട്, മയക്കുമരുന്നിന് എതിരായ സിനിമകളുണ്ട്. കഴിക്കേണ്ടവർ ഇതൊക്കെ വാങ്ങിച്ചു കഴിക്കും. മദ്യപാനം കുടുംബം തകർത്തതിനെ കുറിച്ച് സിനിമകളുണ്ടായി. സ്പിരിറ്റ് എന്ന മോഹൻലാൽ ചിത്രം സൂപ്പർഹിറ്റാണ്. സിനിമ കണ്ടതുകൊണ്ട് ആരെങ്കിലും വെള്ളമടി നിർത്തിയോ? മോഹൻലാലിന്റെ കഥാപാത്രം മദ്യപാനം മൂലം അനുഭവിക്കുന്ന ദുരനുഭവങ്ങൾ സത്യസന്ധമായി കാണിച്ച സിനിമയാണ് സ്പിരിറ്റ്. ചിത്രത്തിൽ മോഹൻലാലിന്റെ ജീവിതാനുഭവങ്ങൾ മോശമാണ്, അതുകൊണ്ട് ഞാൻ വെള്ളമടി നിർത്തുന്നു എന്നു പറഞ്ഞ ആരെയും ഞാൻ കണ്ടിട്ടില്ല," ഗണേഷ് കുമാർ പറഞ്ഞു.
"സിനിമ ഒരു എന്റർടെയിൻമെന്റാണ്. രണ്ടര മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു എന്റർടെയിൻമെന്റ് കണ്ടു, ആസ്വദിച്ചു, നമ്മളിറങ്ങിപ്പോന്നു. ഇതൊക്കെ ആരെങ്കിലും മനസ്സിൽ സൂക്ഷിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ ഏറ്റവും വലിയ വിമർശനം ഉയർത്തിയ സിനിമകളാണ് സന്ദേശം, ഏകലവ്യൻ, കമ്മീഷണർ ഒക്കെ... കമ്മീഷണറിലൊക്കെ വ്യക്തികളെ വരെ തിരഞ്ഞെടുത്ത് തേജോവധം ചെയ്തിട്ടുണ്ട്. പക്ഷേ എന്തുചെയ്തു? ഇതൊക്കെ ആവശ്യമില്ലാത്ത വിവാദങ്ങളാണ്. ഏതായാലും ഒരു ഗുണം ചെയ്തു, 200 കോടി ചെലവാക്കി ആന്റണി പെരുമ്പാവൂർ ഒരു സിനിമയെടുത്തു. അതിന് ആദ്യത്തെ ദിവസം നല്ല കളക്ഷനായിരുന്നു, റെക്കോർഡ് ഭേദിച്ചു. അതുകഴിഞ്ഞപ്പോൾ മുറിച്ചു മാറ്റുന്നതിനു മുൻപു കാണാൻ ആളുകയറി, മുറിച്ചു മാറ്റിയത് കാണാൻ വേണ്ടി ആളുകയറി. എല്ലാംകൂടി 250 കോടിയോളം കിട്ടി. അവര് രക്ഷപ്പെട്ടു എന്നതിൽ സന്തോഷം," ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Read More
- മലയാളി ഡാ, തായ്വാൻ ഫിലിം ഫെസ്റ്റിവലിൽ മുണ്ടുടുത്ത് ടൊവിനോ: ചിത്രങ്ങൾ
- 10 ലക്ഷം പ്രതിഫലം കിട്ടുന്ന പരിപാടിയ്ക്ക് 400 രൂപയുടെ ടോപ്പുമിട്ട് വന്നയാളാണ്: മഞ്ജു വാര്യരെ കുറിച്ച് പിഷാരടി
- ചിത്ര ചേച്ചിയല്ലാതെ വേറെയാരും അങ്ങനെയൊന്നും ചെയ്യില്ല: ദിലീപ്
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.