/indian-express-malayalam/media/media_files/2025/05/10/ILAJOO5JqGhyVfaekLcu.jpg)
ഉർവശി
"ഉർവശി, ഉർവശി... ടേക്ക് ഇറ്റ് ഈസി ഉർവശി," ഒരു തലമുറ പാടി നടന്ന പാട്ടാണിത്. പ്രശസ്ത ഗാനരചയിതാവ് വൈരമുത്തു എഴുതി എ ആർ റഹ്മാൻ ഈണം നൽകിയ കാതലൻ എന്ന ചിത്രത്തിലെ ഈ ഗാനവും മലയാളികളുടെ പ്രിയപ്പെട്ട താരം ഉർവശിയും തമ്മിൽ ഒരു ബന്ധമുണ്ട്. എന്താണെന്നല്ലേ?
ആ കഥ ഉർവശി പറഞ്ഞതിങ്ങനെ. " മഗളിർ മട്ടും എന്ന ചിത്രത്തിൽ കറവൈമാടു മൂന്ന് എന്നു തുടങ്ങുന്ന ഒരു ഗാനം വാലി സാർ എഴുതിയിരുന്നു. ഞാനും രേവതിയും രോഹിണിയും ആ വരികൾ പാടികൊണ്ടുവരണം. ഞാൻ പറഞ്ഞു, അയ്യേ ആ വാക്കു ഞാൻ പറയില്ല. പെണ്ണുങ്ങൾ സ്വയം പറയുമോ കറവമാട് ആണെന്ന്. സംവിധായകൻ എന്താ പ്രശ്നമെന്നു ചോദിച്ചു, അദ്ദേഹം തെലുങ്കനായിരുന്നു. പെണ്ണുങ്ങൾ സ്വയം കറവമാടാണ് എന്നു പറയുന്നത് വൃത്തിക്കേടല്ലേ എന്നു ഞാൻ ചോദിച്ചു."
"കമൽസാർ ആയിരുന്നു അതിന്റെ നിർമാതാവ്. അധികം വൈകാതെ കമൽ സാറിനു ഫോൺ പോയി, ഉർവശി ആ ലൈൻ പാടത്തില്ല എന്നും പറഞ്ഞ്. അപ്പോൾ കമൽ സാർ പറഞ്ഞു, അതൊക്കെ ചുമ്മാ പറയുന്നതാ ഉർവശി പാടികൊള്ളും, വാലി സാറിനെ വിളിച്ചു കണക്റ്റ് ചെയ്തു കൊടുക്കൂ എന്ന്. അങ്ങനെ ഞാൻ വാലി സാറിനോടു സംസാരിച്ചു. എന്തിനാ സാർ അങ്ങനെയൊക്കെ പറയുന്നത്, മോശമല്ലേ എന്നു ഞാൻ ചോദിച്ചു. അപ്പോൾ പുള്ളി എനിക്ക് അതിന്റെ സിറ്റുവേഷൻ പറഞ്ഞുതന്നു. അവിടെ അർത്ഥം നീ ഉദ്ദേശിച്ചതല്ല എന്നു പറഞ്ഞു മനസ്സിലാക്കി തന്നു. ജീവിതത്തിൽ ആദ്യമായാണ് എന്നോട് ഒരാൾ ആ ലൈൻ പാടത്തില്ല എന്നു പറഞ്ഞതെന്നും പറഞ്ഞു."
"അതു കഴിഞ്ഞ് ഒരു ചടങ്ങിൽ വച്ചു കണ്ടപ്പോൾ നീ ഇവിടെയിരിക്ക് എന്നു പറഞ്ഞ് എന്നെ പിടിച്ചു അടുത്തിരുത്തി. നിന്നെ കുറിച്ച് ഒരു പാട്ട് എഴുതാൻ ഏർപ്പാടാക്കിയിട്ടുണ്ട്. ഒരു പാട്ട് നിന്നെ കുറിച്ചു വരുന്നുണ്ട്. ടേക്ക് ഇറ്റ് ഈസി. നല്ലതാ, കേട്ടുനോക്കൂ എന്നു പറഞ്ഞു. വൈരമുത്തു ആണ് ആ പാട്ടെഴുതിയത്. ആ പാട്ടാണ് ആ സിനിമയെ പോപ്പുലറാക്കിയത്. ഞാനത് കേട്ടു, പ്രഭുവിന്റെ ഡാൻസും പാട്ടുമൊക്കെയായി നല്ല ചേഞ്ചായിരുന്നു. എന്നെ കളിയാക്കിയാണോ എഴുതിയതെന്ന് ഞാനദ്ദേഹത്തോടു ചോദിച്ചപ്പോൾ അല്ല നന്നായിട്ടാണ് എഴുതിയത് എന്നു പറഞ്ഞു."
"എല്ലാവരെ കുറിച്ചും പാട്ടു വന്നിരിക്കുന്നു, നിന്നെ കുറിച്ചും വേണ്ടേ? നീയല്ലേ മുകളിൽ നിന്നും താഴെ വന്നവൾ. ദേവലോകത്തുനിന്നു വന്നവളല്ലേ...," എന്നു പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രസകരമായ ഇക്കാര്യം ഉർവശി വെളിപ്പെടുത്തിയത്.
'എൽ. ജഗദമ്മ എഴാംക്ലാസ് ബി'യാണ് ഉർവശിയുടെ ഏറ്റവും പുതിയ ചിത്രം. ഉർവശിയുടെ ഭർത്താവ് ശിവാസ് (ശിവപ്രസാദ്) ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ശിവപ്രസാദ് തന്നെ. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ് രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. അനിൽ നായർ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീതവും നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഷൈജൽ പി വി ആണ്.
Read More
- രശ്മിക മന്ദാനയുടെ ആസ്തി എത്രയാണെന്നറിയാമോ?
- ലാലേട്ടന് പത്താം ക്ലാസ്സിൽ എത്ര മാർക്കുണ്ടായിരുന്നു? കുട്ടി ആരാധികയ്ക്ക് മറുപടി നൽകി താരം
- മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?
- കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- തീപ്പൊരി സ്റ്റെപ്പുമായി ചാക്കോച്ചന്റെ ഇസഹാഖ്; മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.