scorecardresearch

ലാലേട്ടന് പത്താം ക്ലാസ്സിൽ  എത്ര മാർക്കുണ്ടായിരുന്നു? കുട്ടി ആരാധികയ്ക്ക് മറുപടി നൽകി താരം

Mohanlal Reveals His SSLC Score: ലാലേട്ടന് പത്താം ക്ലാസ്സിൽ എത്ര മാർക്കുണ്ടായിരുന്നു? കുട്ടി ആരാധികയുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി മോഹൻലാൽ

Mohanlal Reveals His SSLC Score: ലാലേട്ടന് പത്താം ക്ലാസ്സിൽ എത്ര മാർക്കുണ്ടായിരുന്നു? കുട്ടി ആരാധികയുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി മോഹൻലാൽ

author-image
Entertainment Desk
New Update
Mohanlal Reveals His SSLC Score

Mohanlal Reveals His SSLC Score

മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും ആരാധകരായ കുട്ടികളും തമ്മിലുള്ള സംസാരം പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, ഒരു കുട്ടിയുടെ ചോദ്യത്തിനു മോഹൻലാൽ പറഞ്ഞ മറുപടിയാണ് ശ്രദ്ധ കവരുന്നത്. 

Advertisment

ലാലേട്ടന് പത്താം ക്ലാസ്സിൽ എത്ര മാർക്കുണ്ടായിരുന്നു എന്നായിരുന്നു കുട്ടി ആരാധികയുടെ ചോദ്യം. "അന്ന് എത്ര മാർക്കുണ്ടായിരുന്നു എന്ന് കൃത്യമായി എനിക്കോർമ്മയില്ല. ജയിച്ചിരുന്നു. 360 ആയിരുന്നു മാർക്കെന്നു തോന്നുന്നു. 360 എന്നു  പറയുന്നത് കള്ളമാണോ എന്നെനിക്കറിയില്ല, അതിന്റെ അടുത്തൊക്കെ തന്നെയായിരുന്നു," എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. 

അതേസമയം, എമ്പുരാനു പിന്നാലെ തുടരും എന്ന പുതിയ ചിത്രവും ബോക്സ് ഓഫീസിൽ വിജയം കൊയ്ത സന്തോഷത്തിലാണ് മോഹൻലാൽ. അടുത്തിടെ ഇറങ്ങിയ രണ്ടു ചിത്രങ്ങളും നൂറു കോടി ക്ലബ്ബിൽ ഇടം പിടിക്കുക എന്ന അപൂർവ്വ ഭാഗ്യം കൂടിയാണ് മോഹൻലാലിനെ തേടിയെത്തിയത്. 268 കോടിയാണ് എമ്പുരാൻ കളക്റ്റ് ചെയ്തത്. തിയേറ്ററിൽ ഇപ്പോഴും പ്രദർശനം തുടരുന്ന തുടരും കഴിഞ്ഞ ദിവസമാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്.

Read More

Advertisment
Mohanlal Kerala Sslc Result

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: