scorecardresearch

ആസ്തിയുടെ കാര്യത്തിൽ സായ് പല്ലവിയേയും വെല്ലും; രശ്മിക മന്ദാനയുടെ ആസ്തി എത്രയാണെന്നറിയാമോ?

Rashmika Mandanna's Net Worth: നാഷണൽ ക്രഷ് എന്നറിയപ്പെടുന്ന രശ്മിക മന്ദാന ഒരു സിനിമയ്ക്ക് പ്രതിഫലമായി ഈടാക്കുന്നത് 4 കോടി മുതൽ 8 കോടി വരെയാണ്, താരത്തിന്റെ ആസ്തി എത്രയെന്നറിയാം

Rashmika Mandanna's Net Worth: നാഷണൽ ക്രഷ് എന്നറിയപ്പെടുന്ന രശ്മിക മന്ദാന ഒരു സിനിമയ്ക്ക് പ്രതിഫലമായി ഈടാക്കുന്നത് 4 കോടി മുതൽ 8 കോടി വരെയാണ്, താരത്തിന്റെ ആസ്തി എത്രയെന്നറിയാം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
rashmika mandanna net worth asset

രശ്മിക മന്ദാന

Rashmika Mandanna's Net Worth: രശ്മിക മന്ദാന എന്ന പേര് എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയുടെ ഭാഗമായിട്ട് കഷ്ടിച്ച് 9 വർഷങ്ങൾ ആയതേയുള്ളൂ. എന്നാൽ, ഏതൊരു അഭിനേതാവും കൊതിക്കുന്ന സ്വപ്നസമാനമായ നേട്ടങ്ങളാണ് ഇക്കഴിഞ്ഞ ഒമ്പതു വർഷങ്ങൾ കൊണ്ട് രശ്മിക സ്വന്തമാക്കിയത്. 'നാഷണൽ ക്രഷ്' എന്നറിയപ്പെടുന്ന രശ്മിക വളരെ കുറഞ്ഞകാലം കൊണ്ടു തന്നെ തന്റേതായൊരു മേൽവിലാസം ഉണ്ടാക്കിയെടുത്ത താരമാണ്.

Advertisment

rashmika mandanna net worth

രശ്മിക മന്ദാനയുടെ ആസ്തി, ആഡംബര വാഹനങ്ങൾ, ഓരോ സിനിമയ്ക്കും ഈടാക്കുന്ന പ്രതിഫലം ഇവയെ കുറിച്ചൊക്കെ കൂടുതൽ അറിയാം.

actress
രാശ്മിക മന്ദാന

ഇന്ത്യൻ സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ പുഷ്പയിലെ നായിക കൂടിയായ രശ്മിക മന്ദാന ഒരു സിനിമയ്ക്ക് പ്രതിഫലമായി ഈടാക്കുന്നത് 4 കോടി മുതൽ 8 കോടി വരെയാണ്. അതേസമയം, പുഷ്പ 2വിനു വേണ്ടി രശ്മിക ഈടാക്കിയത് 10 കോടിയാണ് എന്നും റിപ്പോർട്ടുണ്ട്. 

Rashmika Mandanna photoshoot

സിനിമകൾക്ക് പുറമെ, ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളും പരസ്യ കാമ്പെയ്‌നുകളുമാണ് രശ്മികയുടെ വരുമാന സ്രോതസ്സ്. കല്യാൺ ജ്വല്ലേഴ്‌സ്, 7UP, മീഷോ ബോട്ട് തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങളുടെ ബ്രാൻഡ് അംബാസിഡറും രശ്മി തന്നെ.  വീഗൻ ബ്യൂട്ടി കെയർ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പ്ലം പോലുള്ള ബ്രാൻഡുകളിലും രശ്മികയ്കക് വലിയ നിക്ഷേപമുണ്ട്. ഫോർബ്‌സിന്റെ റിപ്പോർട്ട് പ്രകാരം,  66 കോടി രൂപയാണ് രശ്മികയുടെ നിലവിലെ ആസ്തി. 

Advertisment

Rashmika Mandanna Fashion Week

വിവിധ സിറ്റികളിലായി നിരവധി വീടുകളും രശ്മിക സ്വന്തമാക്കിയിട്ടുണ്ട്. ബാംഗ്ലൂരിലെ 8 കോടി രൂപ വിലമതിക്കുന്ന ആഢംബര ബംഗ്ലാവിനെ കൂടാതെ മുംബൈ, ഗോവ, കൂർഗ്, ഹൈദരാബാദ് എന്നിവിടങ്ങളിലായി നിരവധി പ്രോപ്പർട്ടികളും താരത്തിനുണ്ട്. 

Rashmika Mandanna Green Saree

ആഡംബര കാറുകളുടെ വലിയൊരു കളക്ഷനും രശ്മികയ്ക്കുണ്ട്. ഓഡി ക്യു3, റേഞ്ച് റോവർ സ്‌പോർട്, ടൊയോട്ട ഇന്നോവ, ഹ്യുണ്ടായി ക്രെറ്റ, മെഴ്‌സിഡസ് ബെൻസ് സി-ക്ലാസ് എന്നിവയാണ് രശ്മികയുടെ ഗ്യാരേജിലെ ഏതാനും ആഡംബര വാഹനങ്ങൾ.

Vijay Devarakonda  Rashmika Mandanna  Relation

അവിവാഹിതയായ രശ്മിക, നടൻ വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്നും അഭ്യൂഹങ്ങളുണ്ട്. ഇരുവരും ഒന്നിച്ചുള്ള യാത്രാചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്.  എന്നാൽ ഇരുവരും ഇതുവരെ തങ്ങളുടെ റിലേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

Read More

Rashmika Mandanna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: