scorecardresearch

അടുത്ത സൂപ്പർ ഹിറ്റിനുള്ള തുടക്കമോ?: 'ടോർപിഡോ'യുമായി തരുൺ മൂർത്തി

തിയേറ്ററിൽ വിജയ കുതിപ്പു തുടരുന്ന തരുൺ മൂർത്തിയുടെ ചിത്രമാണ് 'തുടരും'. വിജയാഘോഷങ്ങൾ തീരുന്നതിന് മുമ്പ് തൻ്റെ പുതിയ ചിത്രത്തിൻ്റെ പോസ്റ്ററാണ് സംവിധായകൻ തരുൺ പങ്കുവച്ചിരിക്കുന്നത്.

തിയേറ്ററിൽ വിജയ കുതിപ്പു തുടരുന്ന തരുൺ മൂർത്തിയുടെ ചിത്രമാണ് 'തുടരും'. വിജയാഘോഷങ്ങൾ തീരുന്നതിന് മുമ്പ് തൻ്റെ പുതിയ ചിത്രത്തിൻ്റെ പോസ്റ്ററാണ് സംവിധായകൻ തരുൺ പങ്കുവച്ചിരിക്കുന്നത്.

author-image
Entertainment Desk
New Update
tharun moorthy new film

'ടൊർപിഡോ'

മോഹൻലാലും ശോഭനയും വീണ്ടും ഒരുമിച്ചെത്തിയ 'തുടരും' സിനിമ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്.  

Advertisment

മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയിരുന്നു. തൊട്ടുപിന്നാലെ ഓടിയെത്തുകയാണ് മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും'.  ഇപ്പോഴിതാ തൻ്റെ ഏറ്റവും പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്ററാണ് തരുൺ പങ്കുവച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരനിരയാണ് 'ടോർപിഡോ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ ഒന്നിക്കുന്നത്. 

ഫഹദ് ഫാസിൽ, നസ്ലിൻ, ഗണപതി, അർജുൻ ദാസ്, എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ബിനു പപ്പൻ്റെ തിരക്കഥയിലാണ് ടോർപിഡോ ഒരുങ്ങുന്നത്. ആഷിഖ് ഉസ്മാനാണ് നിർമ്മാണം. സുഷിൻ ശ്യാം സംഗീത സംവിധാനം, ജിംഷി ഖാലിദ് ഛായഗ്രഹണം, വിവേക് ഹർഷൻ എഡിറ്റിംഗ്, വിഷ്ണു ഗോവിന്ദന കലാസംവിധാനം.

Advertisment

ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക് തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനം തരുൺ മൂർത്തിയായിരുന്നു. 

Read More

Fahad Fazil Naslen K Gafoor Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: