/indian-express-malayalam/media/media_files/2025/04/29/dpGzvGMD9Ac0ZsjP3HlQ.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മലയാളികൾക്ക് വീണ്ടുമൊരു ബ്ലോക്ബസ്റ്റർ ചിത്രം കൂടി സമ്മാനിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങിയ മോഹൻലാൽ ചിത്രം 'തുടരും' വിജയകരമായി പ്രദർശനം തുടരുകയാണ്. ഗംഭീര പ്രതികരണമാണ് ചിത്രം നേടുന്നത്.
യാതൊരു ഹൈപ്പുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം, അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ സംവിധായകൻ തരുൺ മൂർത്തി പങ്കുവയ്ക്കുന്ന പോസ്റ്റുകളിലെല്ലാം 'പ്രൊമോ സോങ് പുറത്തിറക്കൂ' എന്ന കമന്റുകളായിരുന്നു ആരാധകർ പങ്കുവച്ചുകൊണ്ടിരുന്നത്.
മോഹൻലാൽ ആരാധകരെ ആവേശത്തിലാക്കുന്ന പാട്ടായിരിക്കും ഇതെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ 'കൊണ്ടാട്ടം' പ്രൊമോ സോങ് ഉടൻ എത്തുമെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് സംവിധായകൻ. "കൊണ്ടാട്ടത്തിനായി എല്ലാവരും തയ്യാറായിക്കൊള്ളൂ" എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ തരുൺ കുറിച്ചത്.
View this post on InstagramA post shared by Sony Music South india (@sonymusic_south)
"തേങ്ങ ഉടയ്ക്ക് സ്വാമീ" എന്നാണ് പോസ്റ്റിൽ ഒരാൾ കമന്റു ചെയ്തത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. നീണ്ട 16 വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2009ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
Read More
- വയസ്സ് 35 കഴിഞ്ഞെങ്കിലും 2 വയസ്സുകാരി ഹോപ്പിന്റെ വൈബാ; ബേസിലിനു ആശംസയുമായി സഹോദരി
- 'എന്നെന്നും നിന്റേത്,' സുചിത്രയ്ക്ക് വിവാഹ വാർഷികം ആശംസിച്ച് മോഹൻലാൽ
- Thudarum Box Office Collection: ബോക്സ് ഓഫീസിലും ഒരേയൊരു രാജാവ്; കുതിപ്പ് 'തുടരു'ന്നു
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- 'ഇൻഡസ്ട്രിയെ മുഴുവൻ സംശയത്തിന്റെ മുനയിൽ നിർത്തുന്ന പ്രവൃത്തി, അഗ്നി ശുദ്ധി വരുത്തി മുന്നോട്ട് പോകും:' അഭിലാഷ് പിള്ള
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.