/indian-express-malayalam/media/media_files/2025/04/27/0rwrC4W1vQpx0grRwIiT.jpg)
Thudarum Box Office collection
Thudarum Box Office Collection: തിയേറ്ററുകളെ ഇളക്കിമറിച്ച് ഗംഭീര പ്രതികരണവുമായി പ്രദർശനം തുടരുകയാണ് മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത പുതിയ ചിത്രമായ 'തുടരും.' വലിയ ഹൈപ്പില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം, അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്.
എമ്പുരാന്റെ ബ്രഹ്മാണ്ഡ വിജയത്തിനു പിന്നാലെയെത്തിയ തുടരും, മോഹൻലാലിന്റെ തുടർച്ചയായ രണ്ടാമത് ബ്ലോക്ബസ്റ്റർ ചിത്രമാകുമെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ആദ്യ ദിനം ഇന്ത്യയിൽ നിന്നു മാത്രം 5.25 കോടി രൂപയാണ് ചിത്രം കളക്ടു ചെയ്തത്.
മികച്ച അഭിപ്രായം വന്നതിനു പിന്നാലെ, രണ്ടാം ദിനം വലിയ കുതിപ്പാണ് കളക്ഷനിൽ ഉണ്ടായത്. 8.6 കോടി രൂപയാണ് ചിത്രം ശനിയാഴ്ച ഇന്ത്യയിൽ നിന്നു നേടിയത്. ഇതുവരെ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 18. 71 കോടി രൂപ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, പ്രീ റിലീസ് കളക്ഷനായി ചിത്രം 2.33 കോടി രൂപ നേടിയതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു.
1.39 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ച് അഡ്വാൻസ് ബുക്കിങ്ങിലും ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. നീണ്ട 16 വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2009ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
Read More
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- കിമോണോ സുന്ദരികൾ ജപ്പാനിൽ; ചിത്രങ്ങളുമായി അഹാന കൃഷ്ണ
- സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം; നടിമാരുടെ പരാതിയിൽ 'ആറാട്ടണ്ണൻ' കസ്റ്റഡിയിൽ
- മറവിക്കെതിരെ ഓര്‍മയുടെ പോരാട്ടം, വൈകാരികമായ യാത്രയായിരുന്നു നരിവേട്ട: ടൊവിനോ തോമസ്
- അടുത്ത ബ്ലോക്ക്ബസ്റ്റർ? വീണ്ടും ഹിറ്റടിക്കാൻ ആസിഫ് അലി; 'സർക്കീട്ട്' ട്രെയിലർ
- തീപ്പൊരി സ്റ്റെപ്പുമായി ചാക്കോച്ചന്റെ ഇസഹാഖ്; മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് ആരാധകർ
- അടുത്ത ജന്മത്തിൽ പ്രഭാസിനെ പോലെ ഒരു മകനെ വേണം: സറീന വഹാബ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.