scorecardresearch

ഷാരൂഖിന്റെ സ്വന്തം രവി സിങ്ങും പൂജയും; കൈപ്പറ്റുന്നത് റെക്കോർഡ് പ്രതിഫലം

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാൻ. ഷാരൂഖ് മാത്രമല്ല, പ്രതിഫലത്തിന്റെ കാര്യത്തിൽ താരത്തിന്റെ ബോഡിഗാർഡ്  രവി സിംഗും മാനേജർ പൂജ ദദ്‌ലാനിയും റെക്കോർഡ് തുകയാണ് കൈപ്പറ്റുന്നത്

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാൻ. ഷാരൂഖ് മാത്രമല്ല, പ്രതിഫലത്തിന്റെ കാര്യത്തിൽ താരത്തിന്റെ ബോഡിഗാർഡ്  രവി സിംഗും മാനേജർ പൂജ ദദ്‌ലാനിയും റെക്കോർഡ് തുകയാണ് കൈപ്പറ്റുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shahrukh Khan

എവിടെ പോയാലും ആരാധകർ പൊതിയുന്ന താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാൻ. സമ്പത്തിന്റെയും പ്രശസ്തിയുടെയും കാര്യത്തിൽ മാത്രമല്ല, ആരാധക ലക്ഷങ്ങളുടെ കാര്യത്തിലും ഷാരൂഖ് അതിസമ്പന്നനാണ്. അതിനാൽ തന്നെ, താരത്തെ കാണുമ്പോൾ തേനീച്ചക്കൂടുപോലെ പൊതിയുന്ന ആരാധകർക്കിടയിൽ നിന്നും താരത്തെ സംരക്ഷിച്ചു നിർത്തുക എന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഷാരൂഖിന്റെ അംഗരംക്ഷകനായി പ്രവർത്തിക്കുന്നത് രവി സിംഗ് ആണ്. 

Advertisment

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാൻ. അവസാനചിത്രത്തിന് 250 കോടി രൂപയാണ് ഷാരൂഖ് പ്രതിഫലമായി കൈപ്പറ്റിയത്. ഷാരൂഖ് മാത്രമല്ല, പ്രതിഫലത്തിന്റെ കാര്യത്തിൽ താരത്തിന്റെ ബോഡിഗാർഡ്  രവി സിംഗും മാനേജർ പൂജ ദദ്‌ലാനിയും റെക്കോർഡ് തുകയാണ് കൈപ്പറ്റുന്നത്. 

രവി സിംഗ്

ഇന്ത്യൻ സിനിമയിലെ താരങ്ങളുടെയും അവരുടെ ബോഡി ഗാർഡുകളുടെയും ലിസ്റ്റ് എടുത്തു പരിശോധിച്ചാൽ, അക്കൂട്ടത്തിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അംഗരക്ഷകൻ രവി സിങ്ങാണ്. പ്രതിവർഷം 2.7 കോടി രൂപയാണ് രവി സിങ്ങ് പ്രതിഫലമായി കൈപ്പറ്റുന്നത്. അതായത് ശരാശരി 32 ലക്ഷത്തിനു മുകളിലാണ് രവി സിംഗിന്റെ പ്രതിമാസ ശബളം.

Advertisment

ഒരു ദശാബ്ദത്തിലേറെയായി ഷാരൂഖ് ഖാന്റെ നിഴലായി നിന്ന് സുരക്ഷ ഉറപ്പാക്കുകയാണ് രവി സിംഗ്. എത്ര വലിയ ആൾക്കൂട്ടത്തിലും ഷാരൂഖിനു ചുറ്റും സുരക്ഷാവലയം തീർത്ത് രവിസിംഗിനെയും കാണാം. ദീർഘകാലമായി ഷാരൂഖിന്റെ അംഗരക്ഷകനായി പ്രവർത്തിക്കുന്ന രവി സിംഗ് ഷാരൂഖിൻ്റെ സുരക്ഷാകവചമായി നിലകൊള്ളുന്നു. ഷാരൂഖ് ഖാൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ രവി സിംഗ് കാഴ്ച വയ്ക്കുന്ന അർപ്പണബോധവും പ്രതിബദ്ധതയും സെലിബ്രിറ്റി ബോഡിഗാർഡ് ഡൊമെയ്‌നിലെ ഏറ്റവും പ്രമുഖ വ്യക്തികളിൽ ഒരാളാക്കി രവി സിംഗിനെ മാറ്റി.

ആരാണ് പൂജ ദദ്‌ലാനി?

ഷാരൂഖിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വ്യക്തികളെന്ന് പൂജ ദദ്‌ലാനിയേയും രവി സിംഗിനെയും  വിശേഷിപ്പിക്കാം. കിങ് ഖാന്റെ യാത്രകളിൽ  മാനേജർ പൂജ ദദ്‌ലാനിയ്ക്ക് ഒപ്പം രവി സിംഗും അകമ്പടിയായി ഉണ്ടാവാറുണ്ട്. 

Pooja Dadlani Shah Rukh Khan Gauri Khan

2012 മുതൽ ഷാരൂഖ് ഖാൻ്റെ കരിയറിലെ അവിഭാജ്യ ഘടകമായി പൂജ ദദ്‌ലാനി കൂടെയുണ്ട്. വെറുമൊരു മാനേജർ മാത്രമല്ല, ഷാരൂഖിനും ഗൗരിയ്ക്കും പൂജ. അവരുടെ കുടുംബത്തിലെ ഒരു സുപ്രധാന അംഗം പോലെയാണ്. ഷാരൂഖിന്റെ ഷെഡ്യൂളുകളും കരിയറും മാനേജ് ചെയ്യുന്നതിനൊപ്പം തന്നെ, റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റ്, ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവയുൾപ്പെടെ ഷാരൂഖിന്റെ വിവിധ ബിസിനസുകളുടെ മേൽനോട്ടവും പൂജ വഹിക്കുന്നുണ്ട്.

നിയമപരമായ കാര്യങ്ങൾ ഉൾപ്പെടെ സുപ്രധാന പ്രൊഫഷണൽ കാര്യങ്ങളുടെ ചുമതല വരെ പൂജ വഹിക്കുന്നു എന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ ഭീമമായ പ്രതിഫലവും പൂജ ദദ്‌ലാനി കൈപ്പറ്റുന്നുണ്ട്. പ്രതിവർഷം 7 മുതൽ 9 കോടി വരെയാണ് പൂജയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: