scorecardresearch

മെറ്റ് ഗാലയിൽ ഷാരൂഖ് ഖാനെ തിരിച്ചറിയാതെ വിദേശ മാധ്യമങ്ങൾ, ആരാധകർ നിരാശയിൽ; വീഡിയോ

“ഞങ്ങളുടെ ഷാരൂഖിന് ഇത്രയും ആഭരണങ്ങൾ ആവശ്യമില്ല.  ഈ ഗ്രഹത്തിലെ രണ്ടിൽ ഒരാൾക്ക് അദ്ദേഹം ആരാണെന്ന് അറിയാം," സബ്യസാചിയുടെ ഡിസൈനിനെ വിമർശിച്ച് ആരാധകർ

“ഞങ്ങളുടെ ഷാരൂഖിന് ഇത്രയും ആഭരണങ്ങൾ ആവശ്യമില്ല.  ഈ ഗ്രഹത്തിലെ രണ്ടിൽ ഒരാൾക്ക് അദ്ദേഹം ആരാണെന്ന് അറിയാം," സബ്യസാചിയുടെ ഡിസൈനിനെ വിമർശിച്ച് ആരാധകർ

author-image
Entertainment Desk
New Update
Shah Rukh Khan Met Gala debut  photos

Shah Rukh Khan's Met Gala debut

Shah Rukh Khan's Met Gala debut: മാൻഹട്ടനിലെ പ്രശസ്തമായ മെറ്റ് ഗാല റെഡ് കാർപെറ്റിൽ എത്തിയ ആദ്യ ഇന്ത്യൻ പുരുഷനായി ഷാരൂഖ് ഖാൻ ചരിത്രം കുറിച്ചു. ഈ വർഷത്തെ ഡ്രസ് കോഡായ "ടെയ്‌ലേർഡ് ഫോർ യു", "സൂപ്പർഫൈൻ: ടെയ്‌ലറിംഗ് ബ്ലാക്ക് സ്റ്റൈൽ" എന്നീ തീമുകളിൽ സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത വസ്ത്രം അണിഞ്ഞാണ് ഷാരൂഖ് മെറ്റ് ഗാല വേദിയിലെത്തിയത്. 

Advertisment

ടാസ്മാനിയൻ സൂപ്പർഫൈൻ കമ്പിളിയിൽ മോണോഗ്രാം ചെയ്ത ജാപ്പനീസ് ഹോൺ ബട്ടണുകളുള്ള നീളൻ കോട്ടും ഷാരൂഖ് അണിഞ്ഞിരുന്നു. ടൂർമാലൈനുകൾ, നീലക്കല്ലുകൾ, പഴയ മൈൻ കട്ട്, തിളങ്ങുന്ന കട്ട് വജ്രങ്ങൾ എന്നിവ ഉപയോഗിച്ച് 18k സ്വർണ്ണത്തിൽ നിർമ്മിച്ച ബംഗാൾ ടൈഗർ ഹെഡ് കെയ്നും താരം ധരിച്ചിരുന്നു. കിങ് ഖാൻ എന്നതിനെ സൂചിപ്പിക്കുന്ന ഒരു K നെക്ലേസും താരം അണിഞ്ഞിരുന്നു. 

റെഡ് കാർപെറ്റിൽ നടക്കുന്നതിനിടെ പകർത്തിയ ഒരു വീഡിയോയിൽ, ഒരു പത്രപ്രവർത്തകനെ ഷാരൂഖിനെ സമീപിച്ച് സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെടുന്ന വീഡിയോ ആരാധകരെ അസ്വസ്ഥരാക്കുകയാണ്. റിപ്പോർട്ടറുടെ ചോദ്യത്തിന്  "ഹായ്, ഞാൻ ഷാരൂഖ് " എന്ന് ഷാരൂഖ് സ്വയം പരിചയപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. അതേസമയം, ഇത്രയും പോപ്പുലറായ ഞങ്ങളുടെ കിങ് ഖാനെ നിങ്ങൾക്കറിയില്ലേ എന്നാണ് ആരാധകരുടെ കമന്റ്.

Advertisment

ഷാരൂഖിന്റെ മെറ്റ് ഗാല ലുക്ക് ആരാധകരിൽ പലരിലും നിരാശ പടർത്തി. കാഷ്വൽ ലുക്കാണ് സബ്യസാചി ഷാരൂഖിനു നൽകിയത് എന്നാണ് വിമർശനം.  “ഷാരൂഖിന്റെ മെറ്റ് ഗാല ലുക്ക് വളരെ നിരാശാജനകമായിരുന്നു,” എന്നാണ് എക്സിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റുകളിലൊന്ന്.  “ഞങ്ങളുടെ ഷാരൂഖിന് ഇത്രയും ആഭരണങ്ങൾ ആവശ്യമില്ല.  ഞങ്ങൾക്ക് അറിയാം അദ്ദേഹത്തെ. ഈ ഗ്രഹത്തിലെ രണ്ടിൽ ഒരാൾക്ക് അദ്ദേഹം ആരാണെന്ന് അറിയാം," എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. 

Read More

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: