scorecardresearch

അന്ന് മൈനസ് ഏഴ് ഡിഗ്രിയിൽ ഞങ്ങൾ മരിച്ചുപോവുമായിരുന്നു: മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കിട്ട് സാറയും ജാൻവിയും

"കൈവശമുണ്ടായിരുന്ന എല്ലാ വസ്ത്രങ്ങളും ധരിച്ചിട്ടും തണുപ്പുകാരണം വിറയ്ക്കുകയായിരുന്നു. ഓക്സിജന്റെ അളവ് അപകടകരമാം വിധം താഴ്ന്നു. സുഖം പ്രാപിക്കാൻ ഒടുവിൽ ഞങ്ങൾക്ക് ഓക്സിജൻ നൽകേണ്ടിവന്നു"

"കൈവശമുണ്ടായിരുന്ന എല്ലാ വസ്ത്രങ്ങളും ധരിച്ചിട്ടും തണുപ്പുകാരണം വിറയ്ക്കുകയായിരുന്നു. ഓക്സിജന്റെ അളവ് അപകടകരമാം വിധം താഴ്ന്നു. സുഖം പ്രാപിക്കാൻ ഒടുവിൽ ഞങ്ങൾക്ക് ഓക്സിജൻ നൽകേണ്ടിവന്നു"

author-image
Entertainment Desk
New Update
Sara Ali Khan Janhvi Kapoor neardeath experience in Kedarnath

സാറ അലി ഖാൻ, ജാൻവി കപൂർ

സാറ അലി ഖാനും ജാൻവി കപൂറും അടുത്ത സുഹൃത്തുക്കളാണ്. ഒന്നിച്ച് യാത്ര ചെയ്യാനും ഇരുവരും സമയം കണ്ടെത്താറുണ്ട്. ഒരിക്കൽ  കേദാർനാഥ് യാത്രയ്ക്കിടെ മരണത്തെ മുഖാമുഖം കണ്ട അനുഭവവും ഇരുവർക്കുമുണ്ട്. കരൺ ജോഹറിന്റെ കോഫി വിത്ത് കരണിൽ അതിഥികളായി എത്തിയപ്പോഴും  ഇരുവരും കേദാർനാഥ് യാത്രയ്ക്കിടയിലെ അനുഭവം പങ്കിട്ടിരുന്നു. മൈനസ് ഏഴ് ഡിഗ്രി സെൽഷ്യസ് കാലാവസ്ഥയിൽ തങ്ങൾ മരവിച്ചുപോയ അനുഭവമാണ് സാറയും ജാൻവിയും പങ്കിട്ടത്.

Advertisment

"ഭൈരവ്‌നാഥിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു, നടക്കാൻ ഒരു സാധാരണ പാത ഉണ്ടായിരുന്നു. പക്ഷേ, ഞങ്ങൾ കുറച്ചുകൂടി ബെറ്ററാണെന്ന് കരുതി, പകരം ഹൈക്കിംഗ് തിരഞ്ഞെടുത്തു. 85 ഓളം പാറകൾ താണ്ടി മുകളിലേക്ക് കയറണം. ജാൻവി കപൂർ 'നമുക്ക് ഇതിൽ കയറാം' എന്ന മട്ടിലായിരുന്നു. ഭീരു എന്നു വിളിക്കപ്പെട്ടാലോ എന്നു ഭയന്ന് ഞാനും ഹൈക്കിംഗിനു സമ്മതിച്ചു.  എനിക്ക് നല്ല ഭയമുണ്ടായിരുന്നു. ആ പാറകൾ ഇളകുന്നത് കാരണം ഇപ്പോൾ താഴേക്ക് വീഴുമെന്ന് ഭയന്നു." 

"ഇടയ്ക്ക് ആരുടെയും സഹായം ലഭിക്കാത്തതിനാൽ, പാറക്കെട്ടിൽ തൂങ്ങിക്കിടന്നു. ഒരു  ആരാധകൻ  നേരെ വരുന്നത് കണ്ടപ്പോൾ ആശ്വാസം തോന്നി. എന്നാൽ ആരാധകൻ എത്തിയത് സെൽഫി എടുക്കാനായിരുന്നു. ഏകദേശം 30 മിനിറ്റോളം കുടുങ്ങി കിടന്നതിനു ശേഷം  എന്റെ ഡ്രൈവറാണ് ഞങ്ങളെ കണ്ടെത്തിയതും പ്രത്യേക സേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തിയതും," സാറയുടെ വാക്കുകളിങ്ങനെ.

ഒരുവിധം രക്ഷപ്പെട്ടെങ്കിലും പ്രദേശത്തെ കാലാവസ്ഥ വീണ്ടും ഇരുവരെയും ദുരിതത്തിലാഴ്ത്തി. മൈനസ് ഏഴ് ഡിഗ്രി സെൽഷ്യസ് കാലാവസ്ഥയിൽ മരവിച്ചു പോവുമെന്ന് തങ്ങൾ ഭയന്നെന്നും സാറയും ജാൻവിയും പറഞ്ഞു.  6000 രൂപ ലാഭിക്കാൻ വേണ്ടി സാറ  'കുറഞ്ഞ വിലയ്ക്ക് ലഭിച്ച ഹീറ്റർ ഇല്ലാത്ത ഹോട്ടൽ' ആയിരുന്നു തിരഞ്ഞെടുത്തത്. അതും തണുപ്പിനെ അസഹ്യമായി തീർത്തു. 

Advertisment

 "രണ്ട് തെർമലുകൾ, ഒരു പഫർ ജാക്കറ്റ്, മൂന്ന് ഷാളുകൾ, രണ്ട് ട്രാക്ക് പാന്റ്സ്, രണ്ട് സ്വെറ്ററുകൾ എന്നിവയുമായാണ് ഞാൻ കേദാർനാഥിലേക്ക് യാത്ര പോയത്. എന്റെ കൈവശമുണ്ടായിരുന്ന എല്ലാ വസ്ത്രങ്ങളും ഞാൻ ധരിച്ചിരുന്നു, എന്നിട്ടും തണുപ്പുകാരണം വിറയ്ക്കുകയായിരുന്നു. തണുപ്പ് വളരെ കഠിനമായിരുന്നതിനാൽ ഓക്സിജന്റെ അളവ് അപകടകരമാം വിധം താഴ്ന്നു. സുഖം പ്രാപിക്കാൻ ഒടുവിൽ ഞങ്ങൾക്ക് ഓക്സിജൻ നൽകേണ്ടിവന്നു." ജാൻവിയുടെ വാക്കുകളിങ്ങനെ.

Read More

Janhvi Kapoor Sara Ali Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: