scorecardresearch

ആ ഹിറ്റ് നൃത്തങ്ങൾ ചെയ്തപ്പോഴെല്ലാം എനിക്ക് പീരീഡ്‌സായിരുന്നു: സായ് പല്ലവി

'ശ്യാം സിംഹ റോ'യിലെ ക്ലാസിക്കൽ നൃത്തം ഒഴികെ, താനിത് വരെ സിനിമയിൽ ചെയ്ത എല്ലാ നൃത്തങ്ങളുടെയും ചിത്രീകരണ സമയത്ത് തനിക്ക് പീരീഡ്‌സായിരുന്നു എന്ന് സായ് പല്ലവി

'ശ്യാം സിംഹ റോ'യിലെ ക്ലാസിക്കൽ നൃത്തം ഒഴികെ, താനിത് വരെ സിനിമയിൽ ചെയ്ത എല്ലാ നൃത്തങ്ങളുടെയും ചിത്രീകരണ സമയത്ത് തനിക്ക് പീരീഡ്‌സായിരുന്നു എന്ന് സായ് പല്ലവി

author-image
Entertainment Desk
New Update
Sai Pallavi

സായ് പല്ലവി

നൃത്തത്തിൽ സായ് പല്ലവിയെ തോൽപ്പിക്കാൻ കഴിയുന്ന നടിമാർ ഇന്ന് കുറവാണ്. കാരണം, അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങുന്ന അപൂർവ്വ താരങ്ങളിൽ ഒരാളാണ് സായി പല്ലവി.  ചടുലമായ ചുവടുകളാൽ എത്രയോ പേരെ അമ്പരപ്പിച്ച നർത്തകിയാണ് സായ്. ധനുഷിനൊപ്പം അഭിനയിച്ച 'മാരി2' എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനത്തിലെ സായിയുടെ നൃത്തവും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യൂട്യൂബിൽ 160 കോടിയിലേറെ വ്യൂസ് ആണ് ഗാനം നേടിയത്. 

Advertisment

എന്നാൽ, ആ ഡാൻസ് രംഗങ്ങൾക്കെല്ലാം പിറകിൽ താൻ അനുഭവിച്ച ശാരീരിക അസ്വസ്ഥതകളെ കുറിച്ച് തുറന്നു പറയുകയാണ് സായ് പല്ലവി ഇപ്പോൾ. ആർത്തവകാലം തങ്ങളുടെ തൊഴിൽപരമായ പ്രതിബദ്ധതകളെ എങ്ങനെയൊക്കെയാണ് ശാരീരികമായി ബാധിക്കുന്നത് എന്നതിനെ കുറിച്ച് നടിമാർ പലപ്പോഴും തുറന്നു സംസാരിച്ചു കാണാറില്ല. എന്നാൽ,  ശ്യാം സിംഹ റോയിലെ ക്ലാസിക്കൽ നൃത്തം ഒഴികെ, താനിത് വരെ സിനിമയിൽ ചെയ്ത എല്ലാ നൃത്തങ്ങളുടെയും ചിത്രീകരണ സമയത്ത് തനിക്ക് പീരീഡ്‌സായിരുന്നു എന്നാണ് സായ് പല്ലവി തുറന്നു പറയുന്നത്. 

"പിരീഡ്സ് സമയത്ത് ഡാൻസ് ചെയ്യുന്നത് വളരെ അൺകംഫർട്ടബിളാണ്. നിരവധി സിനിമകളിൽ പിരീഡ്സുള്ള സമയത്ത് ഞാൻ ഡാൻസ് ചെയ്തിട്ടുണ്ട്. ശ്യാം സിംഹ റോയിയിൽ ഞാൻ ചെയ്ത ക്ലാസിക്കൽ നൃത്തം ഒഴികെ, ഞാനിതുവരെ ഞാൻ നൃത്തം ചെയ്ത എല്ലാ ഗാനങ്ങളും എന്റെ ആർത്തവ സമയത്ത് ആയിരുന്നു ഷൂട്ട്. അതിനൊപ്പം അഡ്ജസ്റ്റ് ചെയ്തുപോവുക എന്നതേയുള്ളൂ. നമ്മുടെ മനസ്സ് ഒരു കാര്യത്തിനു വേണ്ടി അത്രയേറെ ശ്രമിക്കുമ്പോൾ നമ്മുടെ ശരീരം അതിന്റെ അസ്വസ്ഥതകളെ ബാക്ക് സീറ്റിലേക്ക് വലിക്കും," സായ് പല്ലവി പറയുന്നു.

മണിക്കൂറുകളോളം നീണ്ട നൃത്തത്തിന് ശേഷം താൻ ശാരീരികമായി തളർന്നുപോവാറുണ്ടെന്നും സായ് പല്ലവി പറഞ്ഞു. "പക്ഷേ, ചിലപ്പോൾ ഇതെല്ലാം കൂടി ചേർന്ന് രണ്ടു മൂന്നു ദിവസത്തോളം അത്രയും ക്ഷീണിച്ച് കിടന്നുറങ്ങും. അപ്പ വന്ന് കാലൊക്കെ മസാജ് ചെയ്തു തരും, " സായ് പല്ലവി കൂട്ടിച്ചേർത്തു. 

Advertisment

അതേസമയം, സായ് പല്ലവിയുടെ തുറന്നു പറച്ചിലിന് കയ്യടിക്കുകയാണ് ആരാധകർ. മികച്ച ശാരീരികാവസ്ഥയിലല്ലാത്ത സമയത്താണ് ഇത്രയും ചടുലമായ രീതിയിൽ അവർ നൃത്തം ചെയ്തത് എന്നത് അത്ഭുതകരമാണ് എന്നാണ് ആരാധകരുടെ കമന്റ്. 

Read More

Sai Pallavi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: