/indian-express-malayalam/media/media_files/2024/11/08/P5iKActUQ0JafCo5b2Op.jpg)
Nayanthara: Beyond the Fairy Tale OTT
രണ്ടു വർഷത്തോളമായി നയൻതാര ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ ഡോക്യുമെന്ററി ഒടുവിൽ ഒടിടിയിൽ എത്തുന്നു. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവൻ്റെയും വിവാഹ വീഡിയോ ആണ് ഇപ്പോൾ റിലീസിനൊരുങ്ങുന്നത്. ഈ വെഡ്ഡിംഗ് ഡോക്യുമെന്ററിയുടെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. നവംബർ 18നാണ് 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയില്‍' ഒടിടിയിലെത്തുക. ഇതിനോടനുബന്ധിച്ചുള്ള ട്രെയിലർ റിലീസിൻ്റെ പോസ്റ്ററാണ് നെറ്റ്ഫ്ലിക്സ് പങ്കുവെച്ചിരിക്കുന്നത്.
മക്കളായ ഉയിരും ഉലകും ഉൾപ്പെടുന്ന നയൻതാരയുടെ കുടുംബചിത്രമാണ് ട്രെയിലർ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. നവംബർ 9 ശനിയാഴ്ച നെറ്റ്ഫ്ലിക്സ് ടീസർ റീലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
022 ജൂൺ 9ന് ആയിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. സംവിധായകൻ ഗൗതം മേനോനാണ് നെറ്റ്ഫ്ളിക്സിനു വേണ്ടി ഈ വിവാഹം ഡോക്യുമെന്ററിയാക്കിയത്. 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയില്‍' എന്നു പേരിട്ടിരിക്കുന്ന ഈ വിവാഹത്തിന്റെ ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തു വിട്ടിരുന്നു. 1 മണിക്കൂർ 21 മിനിറ്റാണ് ഈ ഡോക്യുമെന്ററിയുടെ റൺടൈം. ഡോക്യുമെൻ്ററിയുടെ റൈറ്റ്‍സ് ആയി നയൻതാരയ്ക്ക് 25 കോടിയാണ് നെറ്റ്ഫ്ലിക്സ് നല്‍കിയത് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
2015-ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് വിഘ്‌നേശ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25-ന് ഇവരുടെ വിവാഹനിശ്ചയവും നടന്നു. തുടർന്ന് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ആഢംബര വിവാഹം. മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലായിരുന്നു വിവാഹ വേദി ഒരുക്കിയിരുന്നത്.
Read More
- സന്തുഷ്ട കുടുംബം; ചാന്ദിനിക്കും മക്കൾക്കുമൊപ്പം ഷാജു
- New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ 7 ചിത്രങ്ങൾ
- അമ്മയുടെ കാർബൺ കോപ്പി തന്നെ; വൈറലായി റാഹയുടെ ചിത്രങ്ങൾ
- പെഡ്രോ പരാമോ: ഏകാന്തത ജീവിക്കുന്നവരുടെയും മരിച്ചവരുടെയും
- 44 വർഷങ്ങൾക്കു മുൻപുള്ളൊരു അവാർഡ് നിശ; ഈ വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?
- Kanakarajyam OTT: കനകരാജ്യം ഒടിടിയിലേക്ക്
- വീട്ടിൽ ഞാൻ നാഗവല്ലിയാണ്, പുള്ളിയ്ക്ക് വേറെ വഴിയില്ല; ഭർത്താവിനെ കുറിച്ച് വിദ്യാ ബാലൻ
- പിറന്നാൾ ആശംസയില്ല, ഒരുമിച്ച് ഒരിടത്തും കാണുന്നില്ല; ഐശ്വര്യ അഭിഷേക് ബന്ധം ഉലയുന്നോ?
- മക്കളെ കയ്യിലേന്തി കോഹ്ലി; ആദ്യമായി മകന്റെ ചിത്രം പങ്കിട്ട് അനുഷ്ക
- ARM OTT: എആർഎം ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് ഹോട്ട്സ്റ്റാർ
- തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറായി മാറുന്ന ദുൽഖർ
- പ്രശസ്തനും ധനികനുമായ നടനാവാൻ ആഗ്രഹിച്ചു, ആയി: ഇതൊക്കെയാണ് മാനിഫെസ്റ്റേഷൻ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.