/indian-express-malayalam/media/media_files/2024/11/08/xeUwehXJlSyNeT9HeT0V.jpeg)
ഷാജു ശ്രീധറും കുടുംബവും
മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് ഷാജു ശ്രീധർ. വലുതും ചെറുതുമായി ഒട്ടനവധി കഥാപാത്രങ്ങളെ സിനിമകളിലൂടെ പ്രേക്ഷകരിലേക്കെത്തിച്ച ഷാജു ടെലിവിഷൻ മേഖലയിലും ആരാധകരെ നേടിയിട്ടുണ്ട്. മിമിക്രി കലാകാരൻമാർ ഒരുമിച്ച് അഭിനയിച്ച 'മിമിക്സ് ആക്ഷൻ 500' എന്ന കോമഡി ചിത്രത്തിലൂടെയാണ് ഷാജു ബിഗ് സ്ക്രീനിലെത്തിയത്. സിനിമ സീരിയൽ താരമായ ചാന്ദിനിയാണ് ഷാജുവിൻ്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഇപ്പോഴിതാ കുടുംബവുമൊത്തുള്ള ചിത്രം ഷാജു തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നു.
''കല്യാണത്തിന് പോകാൻ ഒരു പടയൊരുക്കം'' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കസവ് മുണ്ടും ഷർട്ടും അണിഞ്ഞ ഷൈജുവിൻ്റെ ഇരുവശങ്ങളിലുമായി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഭാര്യ ചാന്ദിനിയേയും മക്കളേയും കാണാം. അടിപൊളി ആയിട്ടുണ്ടെന്ന് ആരാധകർ കമൻ്റ് ചെയ്തിരിക്കുന്നു.
നടി എന്നതിനുപരി മികച്ച നൃത്തകി കൂടിയാണ് ചാന്ദിനി. കുടുംബവുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട് ഇരുവരും.
പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ അഭിമുഖങ്ങളിൽ താരദമ്പതിമാർ ഏറെ വാചാലറാകാറുണ്ട്. ഒരുമിച്ചഭിനയിച്ചിരുന്ന കാലത്ത് തന്നെ ആയിരുന്നു ഇരുവരും പ്രണയത്തിലായത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ഇവർ വിവാഹിതരായത്. യാതൊരു ഗോസിപ്പുകൾക്കും ഇടക്കൊടുക്കാത്ത സന്തുഷ്ട താര കുടുംബം എന്നാണ് ആരാധകർ പോലും പറയാറുള്ളത്.
Read More
- New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ 7 ചിത്രങ്ങൾ
- അമ്മയുടെ കാർബൺ കോപ്പി തന്നെ; വൈറലായി റാഹയുടെ ചിത്രങ്ങൾ
- പെഡ്രോ പരാമോ: ഏകാന്തത ജീവിക്കുന്നവരുടെയും മരിച്ചവരുടെയും
- 44 വർഷങ്ങൾക്കു മുൻപുള്ളൊരു അവാർഡ് നിശ; ഈ വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?
- Kanakarajyam OTT: കനകരാജ്യം ഒടിടിയിലേക്ക്
- വീട്ടിൽ ഞാൻ നാഗവല്ലിയാണ്, പുള്ളിയ്ക്ക് വേറെ വഴിയില്ല; ഭർത്താവിനെ കുറിച്ച് വിദ്യാ ബാലൻ
- പിറന്നാൾ ആശംസയില്ല, ഒരുമിച്ച് ഒരിടത്തും കാണുന്നില്ല; ഐശ്വര്യ അഭിഷേക് ബന്ധം ഉലയുന്നോ?
- മക്കളെ കയ്യിലേന്തി കോഹ്ലി; ആദ്യമായി മകന്റെ ചിത്രം പങ്കിട്ട് അനുഷ്ക
- ARM OTT: എആർഎം ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് ഹോട്ട്സ്റ്റാർ
- തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറായി മാറുന്ന ദുൽഖർ
- പ്രശസ്തനും ധനികനുമായ നടനാവാൻ ആഗ്രഹിച്ചു, ആയി: ഇതൊക്കെയാണ് മാനിഫെസ്റ്റേഷൻ!
- Lubber Pandhu OTT: സർപ്രൈസ് ഹിറ്റടിച്ച 'ലബ്ബര് പന്ത്' ഒടിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us