/indian-express-malayalam/media/media_files/2024/10/30/17gu9yNoR2zVz5G6ZKPm.jpg)
Nayanthara: Beyond the Fairy Tale OTT
Nayanthara Vignesh Shivan Wedding Documentary OTT Release: രണ്ടു വർഷത്തോളമായി നയൻതാര ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ ഡോക്യുമെന്ററി ഒടുവിൽ ഒടിടിയിൽ എത്തുന്നു. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവൻ്റെയും വിവാഹ വീഡിയോ ആണ് ഇപ്പോൾ റിലീസിനൊരുങ്ങുന്നത്. ഈ വെഡ്ഡിംഗ് ഡോക്യുമെന്ററിയുടെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്.
2022 ജൂൺ 9ന് ആയിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. സംവിധായകൻ ഗൗതം മേനോനാണ് നെറ്റ്ഫ്ളിക്സിനു വേണ്ടി ഈ വിവാഹം ഡോക്യുമെന്ററിയാക്കിയത്. 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയില്‍' എന്നു പേരിട്ടിരിക്കുന്ന ഈ വിവാഹത്തിന്റെ ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തു വിട്ടിരുന്നു. 1 മണിക്കൂർ 21 മിനിറ്റാണ് ഈ ഡോക്യുമെന്ററിയുടെ റൺടൈം. ഡോക്യുമെൻ്ററിയുടെ റൈറ്റ്‍സ് ആയി നയൻതാരയ്ക്ക് 25 കോടിയാണ് നെറ്റ്ഫ്ലിക്സ് നല്‍കിയത് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
/indian-express-malayalam/media/media_files/uploads/2022/06/Nayanthara-wedding-1.jpg)
2015-ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് വിഘ്‌നേശ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25-ന് ഇവരുടെ വിവാഹനിശ്ചയവും നടന്നു. തുടർന്ന് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ആഢംബര വിവാഹം. മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലായിരുന്നു വിവാഹ വേദി ഒരുക്കിയിരുന്നത്.
View this post on InstagramA post shared by Netflix india (@netflix_in)
നവംബർ 18നാണ് 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയില്‍' ഒടിടിയിലെത്തുക.
/indian-express-malayalam/media/media_files/nayanthara-vignesh-ambani-wedding-3.jpg)
Read More
- Sushin Shyam Wedding: സംഗീത സംവിധായകന് സുഷിന് ശ്യാം വിവാഹിതനായി
- നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി; വീഡിയോ
- വിവാദങ്ങൾ സൃഷ്ടിച്ച ആ പ്രണയവും ബ്രേക്കപ്പിലേക്ക്; മലൈകയുമായി പിരിഞ്ഞെന്ന് അർജുൻ
- ARM OTT: കാത്തിരിപ്പിനൊടുവില്‍ എആർഎം ഒടിടിയിലേക്ക്
- Kishkindha Kaandam OTT: കിഷ്കിന്ധാകാണ്ഡം ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
- ഷൂട്ടിനിടെ പരുക്കേറ്റു, മൂന്നു മാസത്തോളം കാഴ്ച നഷ്ടപ്പെട്ടു: അജയ് ദേവ്ഗൺ
- ഞാൻ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല: നയന്‍താര
- പിറന്നാൾ ദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രങ്ങളുമായി മീനാക്ഷി
- നൻപന് ആശസംകൾ; വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസയുമായി സൂര്യ
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
- Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.