scorecardresearch

ഒരുപാട് ഡാർക്ക് സീക്രട്ടുമായി നാരായണീൻ്റെ മൂന്നാണ്മക്കൾ തിയേറ്ററിലേയ്ക്ക്

ഹൃദയ സ്പർശിയായ മുഹൂർത്തങ്ങൾക്കൊപ്പം നർമ്മം കൂടി ഇടകലർത്തിയ ഫാമിലി ഡ്രാമയുടെ പ്രതീതിയാണ് ട്രെയിലർ നൽകുന്നത്.

ഹൃദയ സ്പർശിയായ മുഹൂർത്തങ്ങൾക്കൊപ്പം നർമ്മം കൂടി ഇടകലർത്തിയ ഫാമിലി ഡ്രാമയുടെ പ്രതീതിയാണ് ട്രെയിലർ നൽകുന്നത്.

author-image
Entertainment Desk
New Update
Narayaneente Moonnaanmakkal

നാരായണീൻ്റെ മൂന്നാണ്മക്കൾ: Narayaneente Moonnaanmakkal

'നാരായണീൻ്റെ മൂന്നാണ്മക്കൾ' തിയേറ്ററിൽ റിലീസിനൊരുങ്ങുന്നു. ശരൺ വേണുഗോപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സാണ് നിർമ്മാണം. തോമസ് മാത്യു, ഗാർഗി അന്തൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തിൽ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാൾ. 

Advertisment

നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഒരു നാട്ടിൻ പുറത്തെ തറവാടാണ് കഥ നടക്കുന്ന പശ്ചാത്തലം. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിൽ. ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾക്കൊപ്പം നർമ്മം കൂടി ഇടകലർത്തിയ ഫാമിലി ഡ്രാമയുടെ പ്രതീതിയാണ് ട്രെയിലർ നൽകുന്നത്. 

ഈ കുടുംബത്തിൽ ആരും അറിയാത്ത് ഒരുപാട് ഡാർക്ക് സീക്രട് ഉണ്ട് എന്ന് ഒറ്റ ഡയലോഗിലൂടെ ത്രില്ലിംഗ് എലമെൻ്റ് മുമ്പോട്ടു വയ്ക്കുന്നു. ഗുഡ്‌വിൽ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമ്മിക്കുന്നത്. 'പണി'  സിനിമയ്ക്കു ശേഷമുള്ള ജോജുവിൻ്റെ ചിത്രമായതിനാൽ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ജോജുവിനൊപ്പം സുരാജും, അലൻസിയറും ഒന്നിക്കുന്ന എന്ന പ്രത്യേകത കൂടിയുണ്ട്.

Advertisment

ജോബി ജോര്‍ജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്‍‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്.  ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, എഡിറ്റിംഗ്‌: ജ്യോതിസ്വരൂപ് പാന്താ. ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് മാറ്റി വയ്ക്കുകയായിരുന്നു. 

Read More

New Release Joju George Alencier Suraj Venjarammud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: